• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 13, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അന്താരാഷ്ട്ര വനിതാ ദിനാചരണം: വനിതാ രത്‌ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

by Web Desk 04 - News Kerala 24
March 6, 2024 : 9:24 pm
0
A A
0
അന്താരാഷ്ട്ര വനിതാ ദിനാചരണം:  വനിതാ രത്‌ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം > സംസ്ഥാന വനിതാ രത്‌ന പുരസ്‌കാരങ്ങൾ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. കായിക രംഗത്ത് കണ്ണൂർ ചെറുപുഴ പെരിങ്ങോം നിവാസി ട്രീസ ജോളി, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തിൽ എറണാകുളം ജില്ലയിലെ ജിലുമോൾ മാരിയറ്റ് തോമസ്, സാമൂഹ്യ സേവന രംഗത്ത് കോഴിക്കോട് ജില്ലയിലെ വിജി പെൺകൂട്ട്, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിതാ വിഭാഗത്തിൽ പാലക്കാട് ജില്ലയിലുള്ള ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സിന്റെ ഡയറക്ടർ അന്നപൂർണി സുബ്രഹ്‌മണ്യം എന്നിവർ അർഹരായി. 25 വർഷം പിന്നിടുന്ന കുടുംബശ്രീക്ക് വനിത ശിശു വികസന വകുപ്പിന്റെ സ്ത്രീ ശാക്തീകരണ രംഗത്തെ പ്രത്യേക പുരസ്‌കാരം നൽകും.

അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനവും വനിതാ രത്‌ന പുരസ്‌കാര വിതരണവും 7 വ്യാഴാഴ്ച വൈകുന്നേരം 3 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് മന്ത്രി വീണാ ജോർജ് നിർവഹിക്കും. മന്ത്രിമാരായ വി ശിവൻ കുട്ടി, ജി ആർ അനിൽ, ഡോ. ആർ. ബിന്ദു, ജെ ചിഞ്ചുറാണി എന്നിവർ വിശിഷ്ടാതിഥികളാകും. വിവിധങ്ങളായ വിഷയത്തെ ആസ്പദമാക്കിയുള്ള സംവാദങ്ങൾ, മത്സരങ്ങൾ, മറ്റ് കലാപരിപാടികൾ, രാത്രി യാത്ര, സെക്കന്റ് ഷോ, രാത്രി നടത്തം എന്നിവയുമുണ്ടാകും. സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി സംസ്ഥാന സർക്കാർ വനിതാ ശിശു വികസന വകുപ്പ് മുഖേന വിവിധങ്ങളായ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്.

ട്രീസ ജോളി

കണ്ണൂർ ജില്ലയിലെ ചെറുപുഴ പുളിങ്ങോം എന്ന ഗ്രാമത്തിൽ നിന്നും 20-ആം വയസിൽ മലേഷ്യയിൽ നടന്ന ഏഷ്യൻ ബാഡ്മിന്റൺ ടീം ചാമ്പ്യൻഷിപ്പ് ഡബിൾസിൽ സുവർണ നേട്ടം സ്വന്തമാക്കുകയും ഇന്ത്യാ-ഏഷ്യൻ ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗത്തിൽ സ്വർണ്ണം നേടുകയും ഏഴാമത്തെ വയസിൽ ജില്ലാ അണ്ടർ-11 വിഭാഗത്തിൽ പങ്കെടുക്കയും ചെയ്തു. 2022 കോമൺവെൽത്ത് ഗെയിംസ് ബെർമിങ്ഹാം-മിക്‌സഡ് ടീം ബാഡമിന്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും, 2022ൽ ആൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ വനിത ഡബിൾസിൽ വെങ്കല മെഡലും, ദുബായിൽ വച്ചു നടന്ന 2023 ഏഷ്യൻ മിക്‌സഡ് ടീം ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും, 2023ലെ ആൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ വനിത ഡബിൾസിൽ വെങ്കലമെഡലും, 2024 ൽ മലേഷ്യയിൽ വച്ചുനടന്ന ബാഡ്മിന്റൺ ഏഷ്യൻ ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗത്തിൽ സ്വർണ മെഡലും, കോമൺവെൽത്ത് ഗെയിംസിൽ ഇരട്ടമെഡൽ നേടുന്ന ആദ്യമലയാളി താരം എന്ന നിലയിലും ആൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ടീമിലുൾപ്പെട്ട വനിത എന്ന നിലയിലും സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിത.

വിജി പെൺകൂട്ട്

അസംഘടിത മേഖലയിലെ പെൺ തൊഴിലാളികൾക്കായി എന്നും പോരാട്ടം നടത്തി വന്ന സ്ത്രീകളുടെ കൂട്ടായ്മയായ ‘പെൺകൂട്ട്’എന്ന സംഘടനയുടെ അമരക്കാരി. 2018ൽ ലോകത്തെ സ്വാധീനിച്ച 100 വനിതകളെ ബിബിസി തെരഞ്ഞെടുത്തപ്പോൾ അതിലൊരാളായി തെരഞ്ഞെടുക്കപ്പെട്ട മലയാളി വനിത, കടയിൽ ദിവസം മുഴുവൻ നിൽക്കാൻ നിർബന്ധിതരാകയാൽ, പ്രത്യേകിച്ച് തുണിക്കടകളിലെ തൊഴിലാളികൾക്ക് ‘ഇരിക്കുവാനുള്ള അവകാശ’ത്തിനായും പ്രാഥമിക ആവശ്യങ്ങൾ നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായും സമരം ചെയ്യേണ്ടി വന്ന സെയിൽസ് ഗേൾസ്മാരെ മുന്നിൽ നിർത്തി അവർക്ക് വേണ്ടി പോരാട്ടത്തിനിറങ്ങിയ സ്ത്രീ.

ജിലുമോൾ മാരിയറ്റ് തോമസ്

ജന്മനാ ഇരുകൈകളും ഇല്ലാതെയും വിവിധ ജീവിത പ്രതിസന്ധികളെ അതീജീവിച്ചും ഡ്രൈവിംഗ് ലൈസൻസ് നേടിയെടുത്ത ഏഷ്യയിലെ തന്നെ ആദ്യ വനിത എന്ന നേട്ടത്തിനുടമ. കഠിനാദ്ധ്വാനവും ദീർഘവീക്ഷണവും കൈമുതലായ ജിലുമോൾ വനിതകൾക്കും ഭിന്നശേഷിക്കാർക്കും യുവജനങ്ങൾക്കും മാതൃകയും പ്രചോദനവുമാണ്. ചിത്ര രചനയിൽ തന്റേതായ കഴിവ് തെളിയിച്ച്, ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു

അന്നപൂർണി സുബ്രഹ്‌മണ്യം

ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സിന്റെ ഡയറക്ടറും, ഇന്ത്യൻ അക്കാദമി ഓഫ് സയൻസസും ആസ്‌ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയും സംയുക്തമായി പ്രസിദ്ധീകരിക്കുന്ന ജേണൽ ഓഫ് അസ്‌ട്രോ ഫിസിക്‌സ് ആന്റ് അസ്‌ട്രോണമിയുടെ ചീഫ് എഡിറ്ററും, ചൈനീസ് അക്കാദമി ഓഫ് സയൻസസ് പ്രസിദ്ധീകരിച്ച ജ്യോതിശാസ്ത്ര ഗവേഷണത്തിന്റെ സയന്റിഫിക് എഡിറ്ററും ഇന്റർനാഷണൽ അസ്‌ട്രോണമിക്കൽ യൂണിയന്റെ അംഗത്വ സമിതിയുടെ തലവനും, ആസ്‌ട്രോസാറ്റ്, ആദിത്യ-എൽ1 എന്നിവയുൾപ്പെടെ വിവിധ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കാളിയുമായിരുന്നു. ഇന്ത്യയുമായി പങ്കാളിയായി ഒരു അന്താരാഷ്ട്ര കൺസോർഷ്യം നിർമ്മിക്കുന്ന മുപ്പത് മീറ്റർ ടെലിസ്‌കോപ്പിന് (TMT) സംഭാവന നൽകുകയും യുവി-ഒപ്റ്റിക്കൽ ബഹിരാകാശ ദൂരദർശിനിയുടെ (INSIST) പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും മൂന്ന് പതിറ്റാണ്ടോളം ഗവേഷണ പരിചയമുള്ള അന്നപൂർണി സുബ്രഹ്‌മണ്യം, നക്ഷത്ര സമൂഹങ്ങൾ, ഗാലക്‌സികൾ, അൾട്രാ വയലറ്റ് ജ്യോതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ 175ഓളം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ച സംഭവം: എംപിയും എംഎല്‍എയും സംസ്‌കാര ചടങ്ങിലേക്ക് തിരിഞ്ഞുനോക്കിയില്ല

Next Post

പുഴുങ്ങിയ മുട്ട ദിവസവും കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്…

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
പുഴുങ്ങിയ മുട്ട ദിവസവും കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്…

പുഴുങ്ങിയ മുട്ട ദിവസവും കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്...

‘ഖത്തറിൽ വച്ച് പ്രണയം, നേപ്പാൾ സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; മലയാളിയുടെ ജാമ്യാപേക്ഷ തള്ളി

'ഖത്തറിൽ വച്ച് പ്രണയം, നേപ്പാൾ സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; മലയാളിയുടെ ജാമ്യാപേക്ഷ തള്ളി

അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകൾ കാണാനില്ല; നഷ്ടമായത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന്

അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകൾ കാണാനില്ല; നഷ്ടമായത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന്

‘തങ്കമണി’ക്ക് സ്റ്റേയില്ല; ദിലീപ് ചിത്രം വ്യാഴാഴ്ച തിയറ്ററുകളിൽ

‘തങ്കമണി’ക്ക് സ്റ്റേയില്ല; ദിലീപ് ചിത്രം വ്യാഴാഴ്ച തിയറ്ററുകളിൽ

‘ഭാരത്​ അരി’ക്ക്​ ബദലായി ‘​ശബരി കെ-റൈസ്’ 12 മുതല്‍

‘ഭാരത്​ അരി’ക്ക്​ ബദലായി ‘​ശബരി കെ-റൈസ്’ 12 മുതല്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In