വണ്ടൂർ (മലപ്പുറം): പാമ്പിനെ ഏറ്റവും കൂടുതൽ പീഡിപ്പിക്കുന്നത് വനം വകുപ്പാണെന്ന് വാവ സുരേഷ്. പരിശീലനത്തിനെന്ന പേരിൽ നടത്തുന്നത് കോമാളിത്തരമാണെന്നും വിമർശനം.
കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിലെ സെമിനാറിൽ വിഷപ്പാമ്പുകളെ പ്രദർശിപ്പിച്ചെന്ന പരാതിയിൽ വനം വകുപ്പ് വാവ സുരേഷിനെതിരെ കേസെടുത്തിരുന്നു. ഇതിനെതിരെ വണ്ടൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വണ്ടൂരിൽ സ്വകാര്യ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ഡി.എഫ്.ഒയുടെ നിര്‍ദേശ പ്രകാരം താമരശ്ശേരി റേഞ്ച് ഓഫിസറാണ് കേസെടുത്തത്. പാമ്പുകളെ പ്രദര്‍ശിപ്പിക്കല്‍, പീഡിപ്പിക്കല്‍ എന്നിവക്കാണ് കേസ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ക്ലിനിക്കല്‍ നഴ്‌സിങ് എജുക്കേഷനും നഴ്‌സിങ് സര്‍വിസ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് ക്ലാസെടുത്തിരുന്നത്. ഇതിനിടെയായിരുന്നു പാമ്പിനെ പ്രദർശിപ്പിച്ചതായി കാണിച്ച് വനം വകുപ്പ് കേസെടുത്തത്.