തിരുവനന്തപുരം : പ്രതിപക്ഷ വി.ഡി.സതീശന് കോവിഡ് സ്ഥിരീകരിച്ചു. രണ്ടാം തവണയാണ് സതീശന് കോവിഡ് പോസിറ്റീവാകുന്നത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും ഓഫിസ് അറിയിച്ചു. ഒരാഴ്ചത്തേക്ക് പ്രതിപക്ഷ നേതാവിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായും ഓഫിസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ശ്രദ്ധിക്കണമെന്നും ആവശ്യമെങ്കില്‍ പരിശോധനകള്‍ നടത്തണമെന്നും വി.ഡി.സതീശന് സമൂഹമാധ്യമത്തില്‍ അറിയിച്ചു.