• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, November 18, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിൽവർലൈൻ വിട്ട് പിണറായി വിജയൻ ഭരിക്കാനും സമയം കണ്ടെത്തണം : വി.ഡി. സതീശൻ

by Web Desk 06 - News Kerala 24
April 6, 2022 : 2:55 pm
0
A A
0
കൊവിഡ് വ്യാപനം തടയാന്‍ ലോക് ഡൗണ്‍ പരിഹാരമല്ല ; കോടിയേരി ബാലകൃഷ്ണന്‍ പച്ചയ്ക്ക് വര്‍ഗീയത പറയുന്നെന്ന് വി ഡി സതീശന്‍

ഗുരുവായൂർ : പകൽ മുഴുവൻ ബിജെപി വിരോധം പറയുന്ന പിണറായി വിജയൻ രാത്രിയിൽ ഇടനിലക്കാരെ വച്ച് ബിജെപിയുമായി ഒത്തു തീർപ്പ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബിജെപിയുടെ കുഴൽപ്പണ ഇടപാടിന്റെ അന്വേഷണം സംസ്ഥാന സർക്കാർ നിർത്തലാക്കിയതിനു പകരമായി കേന്ദ്ര ഏജൻസികളുടെ എല്ലാ അന്വേഷണവും അവർ മരവിപ്പിച്ചു കൊടുത്തെന്ന് സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നതിന് ഒരാഴ്ച മുൻപ് ഡൽഹിയിൽ പിണറായിയുടെ ഇടനിലക്കാർ ചർച്ച നടത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ  ശരീരഭാഷ കണ്ടപ്പോഴല്ല, ഇടനിലക്കാരുടെ ഉറപ്പ് കിട്ടിയപ്പോഴാണ് കേന്ദ്രം സിൽവർലൈൻ റെയിൽവേയ്ക്ക് അനുകൂലമാണെന്ന് പിണറായിക്ക് ബോധ്യമായത്.

കോൺഗ്രസും ലീഗും വികസന വിരുദ്ധരാണെന്ന് പറയുന്ന പിണറായി ഭൂതകാലം മറക്കരുത്. കേരളത്തിലെ എല്ലാ പ്രധാന വികസന പദ്ധതികൾക്കും എതിരായി സമരം ചെയ്ത് 16 കൊല്ലം പാർട്ടി സെക്രട്ടറിയായി ഇരുന്നയാളാണ് അദ്ദേഹം.’ – സതീശൻ ചൂണ്ടിക്കാട്ടി. സിൽവർലൈനിന്റെ പിറകെ പോകാതെ പിണറായി വിജയൻ ഭരിക്കാൻ കൂടുതൽ സമയം കണ്ടെത്തണം എന്നാണ് യുഡിഎഫിന്റെ അഭിപ്രായം. കെഎസ്ഇബിയിൽ ഗുരുതരമായ പ്രതിസന്ധിയാണ്. ബോർഡ് ചെയർമാന്റെ മുറിയിൽ എൽഡിഎഫ് അനുകൂല സംഘടനകൾ കുഴപ്പമുണ്ടാക്കുന്നു. തിരുവന്തപുരത്ത് കാറ്റിലും മഴയിലും നശിച്ച വൈദ്യുത ലൈനുകൾ പുനഃസ്ഥാപിക്കാൻ 18 മണിക്കൂർ എടുത്തു.’

‘‘കെഎസ്ആർടിസിയെ സർക്കാർ ദയാവധത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. ലാഭത്തിലുള്ള സർവീസുകളെ സ്വിഫ്റ്റ് എന്ന കമ്പനിക്ക് കൈമാറി കെഎസ്ആർടിസിയുടെ നഷ്ടം നൂറിരട്ടിയാക്കി. പൊതുമേഖല സ്ഥാപനത്തെ തകർക്കുന്ന ഇവർ സ്വിഫ്റ്റിൽ കരാർ  തൊഴിലാളികളെയാണ് നിയമിക്കുന്നത്.  ഇടതുപക്ഷമാണ് ഇത് ചെയ്യുന്നത്. ഇവർ ഇടതുപക്ഷമല്ല, തീവ്ര വലതുപക്ഷനയം നടപ്പാക്കുന്നവരാണ്’ – സതീശൻ പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധനം ആകെ തകരാറിലായി. ആർഎസ്എസ്, എസ്ഡിപിഐ തീവ്രവാദികൾ കേരള പൊലീസിൽ നുഴഞ്ഞു കയറി. എല്ലാ കാര്യങ്ങളും പാർട്ടിക്ക് വിട്ടുകൊടുത്ത് പിണറായി വിജയൻ വെറുതെ ഇരിക്കുകയാണ്. ക്ഷേമ പദ്ധതിയുടെ പെൻഷൻ കൊടുക്കാൻ പോലും പണം കടം എടുക്കേണ്ട സ്ഥിതിയിലാണ് കേരളം. ഈ സാഹചര്യത്തിൽ 2 ലക്ഷം കോടിയുടെ സിൽവർ ലൈൻ നടപ്പാക്കുമെന്ന് പറയുന്നതിന് പിന്നിൽ അഴിമതി മാത്രമാണ്.’

‘സിപിഎം പൊളിറ്റ്ബ്യൂറോയിൽ ദളിതരില്ല എന്നതിന് കാരണമായി സീതാറാം യച്ചൂരി പറയുന്നത് ചരിത്രപരമായ കാരണമാണെന്നാണ്. ചരിത്രം തിരുത്തുന്നവർ എന്ന് അവകാശപ്പെടുന്ന സിപിഎം വരേണ്യ വർഗത്തിന്റെ പാർട്ടിയാണ്. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം ദേവസ്വം ശ്രീവത്സം ഗസ്റ്റ്ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ വി.ഡി. സതീശന് ഒപ്പം ടി.എൻ. പ്രതാപൻ എംപിയും പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രക്തചൊരിച്ചില്‍ ഒന്നിനും പരിഹാരമല്ല ; യുക്രൈന്‍ കൂട്ടക്കൊലയെ അപലപിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

Next Post

മുഖ്യശത്രു ബിജെപി ; സിപിഐഎം നിലപാടില്‍ അഭിമാനമെന്ന് വി മുരളീധരന്‍

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

മുഖ്യശത്രു ബിജെപി ; സിപിഐഎം നിലപാടില്‍ അഭിമാനമെന്ന് വി മുരളീധരന്‍

ഖത്തറില്‍ ഒരാള്‍ക്ക് കൂടി മെര്‍സ്; സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം

ഖത്തറില്‍ ഒരാള്‍ക്ക് കൂടി മെര്‍സ്; സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ മഴക്ക് സാധ്യത, മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ മഴക്ക് സാധ്യത, മുന്നറിയിപ്പ്

രണ്‍ജീത് വധക്കേസ് എന്‍ ഐ എയ്ക്ക് കൈമാറണം ; പൊലീസിനെതിരെ കെ.സുരേന്ദ്രന്‍

സിപിഐഎം കോണ്‍ഗ്രസുമായി കൂട്ടുകൂടിയാലും ബിജെപിയെ തകര്‍ക്കാനാവില്ല ; പ്രസ്താവനയ്‌ക്കെതിരെ കെ സുരേന്ദ്രന്‍

റമദാനില്‍ സംസം ഉല്‍പാദനം പ്രതിദിനം രണ്ട് ലക്ഷം ബോട്ടിലാക്കി ഉയര്‍ത്തി

റമദാനില്‍ സംസം ഉല്‍പാദനം പ്രതിദിനം രണ്ട് ലക്ഷം ബോട്ടിലാക്കി ഉയര്‍ത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In