• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിദ്ധാർഥന്റെ മരണത്തിലുള്ള സി.ബി.ഐ അന്വേഷണം പ്രതിപക്ഷ പോരാട്ടത്തിന്റെ വിജയമെന്ന് വി.ഡി. സതീശൻ

by Web Desk 04 - News Kerala 24
March 9, 2024 : 3:40 pm
in Kerala, News
0
A A
0
സിദ്ധാർഥന്റെ മരണത്തിലുള്ള സി.ബി.ഐ അന്വേഷണം പ്രതിപക്ഷ പോരാട്ടത്തിന്റെ വിജയമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: സിദ്ധാർഥന്റെ മരണത്തിലുള്ള സി.ബി.ഐ അന്വേഷണം പ്രതിപക്ഷ പോരാട്ടത്തിന്റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു സിദ്ധാർഥന്റേത്. മരണകാരണമായേക്കാവുന്ന ഗുരുതര മുറിവുകള്‍ ശരീരത്തില്‍ ഉണ്ടെന്നറിഞ്ഞിട്ടും പ്രതികളെ രക്ഷിക്കാന്‍ പൊലീസ് അത് മൂടിവച്ചു.

കൊന്ന് കെട്ടിത്തൂക്കിയതും പിന്നീട് മൃതദേഹം അഴിച്ച് ആശുപത്രിയില്‍ എത്തിച്ചതും പ്രതികളാണ്. സി.പി.എമ്മാണ് പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കിയത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ക്കാന്‍ ക്രിമിനലുകളെ വിട്ട വയനാട്ടിലെ സി.പി.എം നേതൃത്വമാണ് സിദ്ധാർഥന്റെ കൊലയാളികളെയും സംരക്ഷിച്ചത്.

യാഥാർഥ്യം മൂടി വെക്കാനും ഭരണകക്ഷി പ്രതികളെ സംരക്ഷിക്കാനും ശ്രമം നടത്തിയതോടെയാണ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ എം.പി എന്നിവര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. അമ്മമാരുടെ ഭീതിയില്‍ നിന്നും ചെറുപ്പക്കാരുടെ രോഷത്തില്‍ നിന്നും വിദ്യാർഥികളുടെ അമര്‍ഷത്തില്‍ നിന്നുമാണ് ഈ സമരം ആരംഭിച്ചത്.

സിദ്ധാർഥിന്റെ കുടുംബവുമായി പ്രതിപക്ഷം നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇന്ന് മുഖ്യമന്ത്രിസിദ്ധാർഥിന്റെ പിതാവിന് സി.ബി.ഐ അന്വേഷണം ഉറപ്പ് നല്‍കിയിട്ടുണ്ട്. സി.ബി.ഐ അന്വേഷിക്കുമെന്ന ഉറപ്പ് കിട്ടിയ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണമെന്ന് സിദ്ധാർഥിന്റെ പിതാവും ആവശ്യപ്പെട്ടു. പോരാട്ടത്തിന്റെ ഫലമായാണ് ബലം പിടിച്ചു നിന്ന മുഖ്യമന്ത്രി ഒടുവില്‍ സി.ബി.ഐ അന്വേഷണത്തിന് തയാറായത്. സിദ്ധാർഥന്റെ മാതാപിതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ സമരം നടത്തും.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പോരാട്ടം വിജയിച്ചു എന്ന അഭിമാനബോധത്തോടെ തന്നെയാണ് കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ ആറ് ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നത്. സി.പി.എമ്മിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ നിലക്ക് നിര്‍ത്താനുള്ള പോരാട്ടങ്ങള്‍ക്കുള്ള ഊർജമാണ് ഈ സമര വിജയം. മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം ക്രിമിനലുകള്‍ അഴിഞ്ഞാടുന്നതും സിദ്ധാർഥന്റെ കൊലപാതകവും ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയുടെ നടത്തുന്ന കിരാത പ്രവര്‍ത്തനങ്ങളും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യു.ഡി.എഫ് ജനങ്ങളോട് പറയും. ഇവര്‍ക്കുള്ള മറുപടി ജനം നൽകുമെന്നും വി.ഡി സതീശൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗർഭിണിയായിരിക്കുമ്പോൾ പോലും ക്രൂരമായി വേട്ടയാടി- വ്യക്തിഹത്യക്കെതിരെ മേഗൻ മാർക്കിൾ

Next Post

ബംഗളൂരു കഫേ സ്ഫോടനം: മുഖ്യ പ്രതിയുടെ ചിത്രം എൻ.ഐ.എ പുറത്തുവിട്ടു; വിവരം നൽകുന്നവർക്ക് 10 ലക്ഷം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബംഗളൂരു കഫേ സ്ഫോടനം: മുഖ്യ പ്രതിയുടെ ചിത്രം എൻ.ഐ.എ പുറത്തുവിട്ടു; വിവരം നൽകുന്നവർക്ക് 10 ലക്ഷം

ബംഗളൂരു കഫേ സ്ഫോടനം: മുഖ്യ പ്രതിയുടെ ചിത്രം എൻ.ഐ.എ പുറത്തുവിട്ടു; വിവരം നൽകുന്നവർക്ക് 10 ലക്ഷം

വെള്ളിക്കുളങ്ങരയിലെ കോളനിയിൽ നിന്ന് കാണാതായ കുട്ടികൾ മരിച്ച നിലയിൽ

വെള്ളിക്കുളങ്ങരയിലെ കോളനിയിൽ നിന്ന് കാണാതായ കുട്ടികൾ മരിച്ച നിലയിൽ

നിങ്ങൾ സഹായിച്ചില്ലെങ്കിൽ ഞാൻ തിരുവനന്തപുരത്തേക്ക് പോകും; പ്രചാരണത്തിന് ആളില്ലാത്തതിൽ ക്ഷുഭിതനായി സുരേഷ് ഗോപി

നിങ്ങൾ സഹായിച്ചില്ലെങ്കിൽ ഞാൻ തിരുവനന്തപുരത്തേക്ക് പോകും; പ്രചാരണത്തിന് ആളില്ലാത്തതിൽ ക്ഷുഭിതനായി സുരേഷ് ഗോപി

യു.ഡി.എഫ് മുൻ സ്ഥാനാർഥി ബൈജു കലാശാല മാവേലിക്കരയിൽ എൻ.ഡി.എ സ്ഥാനാർഥി

യു.ഡി.എഫ് മുൻ സ്ഥാനാർഥി ബൈജു കലാശാല മാവേലിക്കരയിൽ എൻ.ഡി.എ സ്ഥാനാർഥി

പത്മജ വേണുഗോപാലിന്‍റെ ബി.ജെ.പി പ്രവേശനത്തില്‍ ദുഃഖമുണ്ടെന്ന് മുഹമ്മദ് റിയാസ്

പത്മജ വേണുഗോപാലിന്‍റെ ബി.ജെ.പി പ്രവേശനത്തില്‍ ദുഃഖമുണ്ടെന്ന് മുഹമ്മദ് റിയാസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021