• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘വസ്തുതാ വിരുദ്ധം, നിയമനക്രമക്കേടാരോപണം രാഷ്ട്രീയ ലക്ഷ്യം വെച്ച്’; പി കെ ഫിറോസിനെ തള്ളി ആരോഗ്യമന്ത്രി

by Web Desk 04 - News Kerala 24
April 2, 2023 : 8:36 pm
in Kerala, News
Reading Time: 1 min read
0
A A
0
‘വസ്തുതാ വിരുദ്ധം, നിയമനക്രമക്കേടാരോപണം രാഷ്ട്രീയ ലക്ഷ്യം വെച്ച്’; പി കെ ഫിറോസിനെ തള്ളി ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ആയുർവേദ -ഹോമിയോ വകുപ്പുകളിൽ കൂട്ട പിൻവാതിൽ നിയമനമെന്ന യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ ആരോപണം തള്ളി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് വകുപ്പിലെ നിയമനങ്ങളെപ്പറ്റി ഫിസോറിന്റെ ആരോപണം വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണെന്നും രാഷ്ട്രീയ ലക്ഷ്യംവെച്ചുളള നീക്കമെന്നും വീണാ ജോര്‍ജ് കുറ്റപ്പെടുത്തി. ആരോഗ്യ സ്ഥാപനങ്ങളില്‍ സ്ഥിരം തസ്തികകളില്‍ നിയമനം നടത്തുന്നത് പിഎസ്സി വഴിയാണ്. ചില തസ്തികളില്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി നേരിട്ടും നിയമനം നടത്താറുണ്ട്. സ്ഥിരം തസ്തികകളില്‍ ഒഴിവ് വരുമ്പോള്‍ പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത സാഹചര്യത്തില്‍ അത്തരം തസ്തികകളില്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി ആളുകളെ നിയമിക്കാറുമുണ്ട്. സര്‍ക്കാരിന്റെ കൃത്യമായ മാര്‍ഗ നിര്‍ദ്ദേശം ഇതിനായുണ്ടെന്നുമാണ് ആരോഗ്യമന്ത്രി നൽകുന്ന വിശദീകരണം.

സിപിഎമ്മുമായി അടുത്ത ബന്ധമുളള ആളുകളെയാണ് തിരുകിക്കയറ്റിയതെന്നും 900 ഓളം പേരെ ഈ രീതിയിൽ നിയമിച്ചെന്നും പി കെ ഫിറോസ് ഇന്ന് ആരോപിച്ചിരുന്നു. മലപ്പുറം എടക്കരയിലെ ഗവ. ആയുർവേദ ആശുപത്രിയിൽ നടത്തിയ നിയമനങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു ഫിറോസിന്‍റെ വാർത്താ സമ്മേളനം.

എന്നാൽ നാഷണല്‍ ആയുഷ് മിഷനിലെ നിയമനങ്ങളെല്ലാം തന്നെ കൃത്യമായ മാനദണ്ഡങ്ങളനുസരിച്ചാണ് നടത്തുന്നതെന്നാണ് ആരോഗ്യമന്ത്രി നൽകുന്ന വിശദീകരണം. പത്ര പരസ്യം നല്‍കി അപേക്ഷ ക്ഷണിച്ച് പരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയാണ് നിയമനം നടത്തുന്നത്. 20 ല്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മാനദണ്ഡമനുസരിച്ച് പരീക്ഷ നിര്‍ബന്ധമാണ്. ഫിറോസ് ആരോപണം ഉന്നയിച്ച എടക്കര ആയുര്‍വേദ ആശുപത്രിയില്‍ നാഷണല്‍ ആയുഷ്മിഷന്‍ വഴി നിയമിച്ച 10 പേരെയും അപേക്ഷ ക്ഷണിച്ച് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് നിയമിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയമിക്കപ്പെട്ട അവരുടെ കരാര്‍ പുതുക്കി നല്‍കുന്നത് നാഷണല്‍ ആയുഷ്മിഷന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ്. ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു ആരോപണം ഉന്നയിക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. ആരോഗ്യ വകുപ്പിനെ ഇകഴ്ത്തിക്കാട്ടാനുള്ള ഇത്തരം കുപ്രചരണങ്ങളെ തള്ളിക്കളയണമെന്നും മന്ത്രി വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാഹുൽ-രാജ താരതമ്യം ആർക്കുവേണ്ടി? ‘ബാലിശം’, എംവി ഗോവിന്ദനെതിരെ സുധാകരൻ; ‘ബിജെപിക്ക് ഉത്തേജനം പകരുന്നത് ശരിയോ?’

Next Post

പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ കള്ളം പറഞ്ഞ് വിവാഹം കഴിച്ചു; അധ്യാപകൻ പിടിയിൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ കള്ളം പറഞ്ഞ് വിവാഹം കഴിച്ചു; അധ്യാപകൻ പിടിയിൽ

പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ കള്ളം പറഞ്ഞ് വിവാഹം കഴിച്ചു; അധ്യാപകൻ പിടിയിൽ

2002ലെ കലാപത്തിനിടെ കൂട്ടബലാത്സംഗം, കൊലപാതകം: 26 പ്രതികളെ ഗുജറാത്ത് കോടതി വെറുതെവിട്ടു

2002ലെ കലാപത്തിനിടെ കൂട്ടബലാത്സംഗം, കൊലപാതകം: 26 പ്രതികളെ ഗുജറാത്ത് കോടതി വെറുതെവിട്ടു

ഒടുവില്‍ കാത്തിരിപ്പ് അവസാനിക്കുന്നു, സുരേഷ് ഗോപിയുടെ ‘തമിഴരശൻ’ റിലീസിന്

ഒടുവില്‍ കാത്തിരിപ്പ് അവസാനിക്കുന്നു, സുരേഷ് ഗോപിയുടെ 'തമിഴരശൻ' റിലീസിന്

കൊലപാതക ശേഷം ഷർട്ടില്ലാതെ രക്ഷപ്പെട്ടു, മൊബൈൽ ഉപേക്ഷിച്ചു; പൊലീസ് കണക്കുകൂട്ടി കാത്തിരുന്ന് സുധീഷിനെ പിടികൂടി

കൊലപാതക ശേഷം ഷർട്ടില്ലാതെ രക്ഷപ്പെട്ടു, മൊബൈൽ ഉപേക്ഷിച്ചു; പൊലീസ് കണക്കുകൂട്ടി കാത്തിരുന്ന് സുധീഷിനെ പിടികൂടി

യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിച്ചു; മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി

ഇടുക്കിയിൽ കുടുംബവഴക്കിനിടെ ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസ്; പ്രതിയെ പിടികൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021