• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വാഹനം വാങ്ങാൻ ചെലവേറും; ഏപ്രിൽ ഒന്ന് മുതൽ വില കൂടും

by Web Desk 06 - News Kerala 24
February 4, 2023 : 12:59 pm
0
A A
0
വാഹനം വാങ്ങാൻ ചെലവേറും; ഏപ്രിൽ ഒന്ന് മുതൽ വില കൂടും

തിരുവനന്തപുരം:  ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച  2023 24 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ, ഗതാഗത മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. പുതിയ വാഹനം വാങ്ങുന്നവർക്കും ഇനി സ്വന്തമായി വാഹനം ഉള്ളവർക്കും അതല്ല, മറ്റ് പൊതു ഗതാഗതം ഉപയോഗിക്കുന്നവർക്കുമെല്ലാം ബജറ്റ് ഇരുട്ടടി നൽകി. സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന വസ്തുത നില നിന്നിരുന്നെങ്കിലും ധനമന്ത്രി ഇന്ധന വിലയെ സ്പർശിക്കില്ലെന്ന നിഗമനത്തിലായിരുന്നു സംസ്ഥാനം. എന്നാൽ പ്രതീക്ഷയെ അസ്ഥാനത്താക്കിക്കൊണ്ട് ധനമന്ത്രി ഇന്നലെ ഇന്ധന വില സെസ് വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും രണ്ട് രൂപയാണ് സെസ് വർദ്ധിപ്പിച്ചത്. ഇതോടെ ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില വർധിക്കും. ഇത് സാധാരണക്കാർക്ക് കനത്ത പ്രഹരമാണ് ഏൽപ്പിക്കുക.

പുതിയ വാഹനം വാങ്ങാൻ ആലോചിക്കുന്നവർക്കും ബജറ്റ് തിരിച്ചടി നൽകി. വാഹനങ്ങളുടെ വിലയിലും നികുതിയിലും വർധനവുണ്ട്. പുതുതായി വാങ്ങുന്ന 2 ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയില്‍ 2 ശതമാനം  വർദ്ധനവുണ്ട്. മാത്രമല്ല പുതുതായി വാങ്ങുന്ന മോട്ടോര്‍ കാറുകളുടെയും സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന പ്രൈവറ്റ് സര്‍വ്വീസ് വാഹനങ്ങളുടെയും നിരക്കിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. വില അനുസരിച്ചുള്ള നികുതി ഇങ്ങനെയാണ്;

  • 5 ലക്ഷം വരെ വിലയുള്ള വാഹനം – 1 ശതമാനം വര്‍ദ്ധനവ്
  • 5 ലക്ഷം മുതല്‍ 15 ലക്ഷം വരെ – 2 ശതമാനം  വര്‍ദ്ധനവ്
  • 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ – 1 ശതമാനം വര്‍ദ്ധനവ്
  • 20 ലക്ഷം മുതല്‍ 30 ലക്ഷം വരെ – 1 ശതമാനം വര്‍ദ്ധനവ്
  • 30 ലക്ഷത്തിന് മുകളില്‍ – 1 ശതമാനം വര്‍ദ്ധനവ്

അതേസമയം ഇലക്ട്രിക്ക് വാഹനം വാങ്ങാൻ എത്തുന്നവർക്ക് നേരിയ ആശ്വാസമുണ്ടാകും. സാധാരണയായി നിലവിൽ പുതുതായി ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ വാഹനവിലയുടെ 6 ശതമാനം മുതല്‍ 20 ശതമാനം  വരെയുള്ള തുകയാണ് ഒറ്റത്തവണ നികുതിയായി ഈടാക്കുന്നത്. പുതിയ ബജറ്റ് പ്രകാരം ഇലക്ട്രിക്ക് വാഹനങ്ങളുടെ ഒറ്റത്തവണ നികുതി  സ്വകാര്യ വാഹനങ്ങളുടെ നികുതിയ്ക്ക് തുല്യമായി, അതായത് അഞ്ച് ശതമാനമായി കുറച്ചു. അണ്‍ എയ്ഡഡ് മേഖലയിലെ സ്പെഷ്യല്‍ സ്കൂളുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്കൂള്‍ ബസ്സുകളുടെ നികുതി സര്‍ക്കാര്‍ മേഖലയിലെ സ്കൂളുകളുടെ നികുതിയ്ക്ക് തുല്യമാക്കിയതായും പ്രഖ്യാപനത്തിലുണ്ട്

ബജറ്റിൽ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസ്സ് വർധിപ്പിച്ചതായും ധനമന്ത്രി പ്രഖ്യാപിച്ചു. വർധിപ്പിച്ച തുകകൾ.

  • ഹെവി മോട്ടോര്‍ വാഹനം – 500 രൂപ
  • ഇരുചക്രവാഹനം – 100 രൂപ
  • ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ – 200 രൂപ
  • മീഡിയം മോട്ടോര്‍ വാഹനം – 300 രൂപ
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ തന്നെ പാചകം ചെയ്യാറാണോ പതിവ്?

Next Post

തൃശൂർ കുന്നംകുളത്ത് രാത്രിപൂരത്തിനിടയിൽ ആനയിടഞ്ഞു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തൃശൂർ കുന്നംകുളത്ത് രാത്രിപൂരത്തിനിടയിൽ ആനയിടഞ്ഞു

തൃശൂർ കുന്നംകുളത്ത് രാത്രിപൂരത്തിനിടയിൽ ആനയിടഞ്ഞു

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ഏഴംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു, ഒരു സ്ത്രീ മരിച്ചു, കുട്ടികളടക്കം ആറ് പേർ ഗുരുതരാവസ്ഥയിൽ, സംഭവം കർണാടകയിൽ

ഇറ്റലിയിലെ ഏറ്റവും ശക്തനായ മാഫിയാ തലവന്‍ അറസ്റ്റില്‍; പിടികൂടിയത് പിസാ ഷെഫായി ജോലി ചെയ്യവെ

ഇറ്റലിയിലെ ഏറ്റവും ശക്തനായ മാഫിയാ തലവന്‍ അറസ്റ്റില്‍; പിടികൂടിയത് പിസാ ഷെഫായി ജോലി ചെയ്യവെ

ആവശ്യം വര്‍ദ്ധിച്ചു; ഒമ്പത് മാസത്തിനിടെ കുവൈത്തില്‍ വിറ്റത് 10.8 ടൺ സ്വര്‍ണം

വമ്പൻ ഇടിവിൽ സ്വർണവില; രണ്ട് ദിവസംകൊണ്ട് 960 രൂപ കുറഞ്ഞു

വീടിന് മിലിറ്ററി ലുക്ക് വരുത്താനാ​ഗ്രഹിച്ചു, വീട്ടുടമ അലങ്കാരത്തിന് കൊണ്ടുവച്ചത് ഉ​ഗ്രശേഷിയുള്ള ​ഗ്രനേഡുകൾ!

വീടിന് മിലിറ്ററി ലുക്ക് വരുത്താനാ​ഗ്രഹിച്ചു, വീട്ടുടമ അലങ്കാരത്തിന് കൊണ്ടുവച്ചത് ഉ​ഗ്രശേഷിയുള്ള ​ഗ്രനേഡുകൾ!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In