• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്‌കൂൾ വിദ്യാർത്ഥികളിൽ ജിജ്ഞാസയുടെയും നൂതനാശയങ്ങളുടെയും മനോഭാവം വളർത്തണം : ഉപരാഷ്‌ട്രപതി

by Web Desk 06 - News Kerala 24
June 30, 2022 : 1:09 pm
in Kerala, News
Reading Time: 1 min read
0
A A
0
ഉപരാഷ്ട്രപതിക്ക് കോവിഡ് സ്ഥിരീകരിച്ചു

ദില്ലി : സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികൾ നേരിടാൻ വിദ്യാർത്ഥികളിൽ ജിജ്ഞാസ, നൂതനാശയം , മികവ് എന്നിവ വളർത്തിയെടുക്കാൻ  ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്ന് രാജ്യത്തുടനീളമുള്ള സ്കൂളുകളോട് അഭ്യർത്ഥിച്ചു. പരിതഃസ്ഥിതികളോട് ഇണങ്ങിച്ചേരാനുള്ള കഴിവാണ്  വിദ്യാർത്ഥികൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച നൈപുണ്യമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു .  വിദ്യാർത്ഥികളെ സ്വന്തം നിലയ്ക്ക് ചിന്തിക്കാനും അത്യാധുനിക സാങ്കേതികവിദ്യകളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും പരിശീലിപ്പിക്കണമെന്നും വിദ്യാഭ്യാസത്തോടുള്ള ഒരു ഭാവി സമീപനത്തിന് ആഹ്വാനം ചെയ്തുകൊണ്ട്  നായിഡു പറഞ്ഞു.

ചെന്നൈയ്ക്ക് സമീപം വിഐടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സംരംഭമായ വെല്ലൂർ ഇന്റർനാഷണൽ സ്കൂൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. ഒരു കുട്ടിയുടെ വളർച്ചാ കാലഘട്ടത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ  നായിഡു, വിദ്യാർത്ഥികൾ കൂടുതൽ സമയം ക്ലാസ് മുറിയുടെ നാല് ചുവരുകളിൽ പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ ചെലവഴിക്കുന്നതായി ആശങ്ക പ്രകടിപ്പിച്ചു.

പുറത്തെ ലോകം അനുഭവിച്ചറിയാനും പ്രകൃതിയുടെ മടിത്തട്ടിൽ സമയം ചെലവഴിക്കാനും  സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ഇടപഴകാനും  വിവിധ കരകൗശല രീതികൾ  മനസ്സിലാക്കാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ക്ലാസ് റൂം പഠനത്തിന്  അനുബന്ധമായി ഫീൽഡ് പ്രവർത്തനങ്ങൾക്കും സാമൂഹിക അവബോധത്തിനും ഊന്നൽ നൽകണമെന്ന്  നായിഡു ആവശ്യപ്പെട്ടു . കൂടാതെ ചെറുപ്രായത്തിൽ തന്നെ  വിദ്യാർത്ഥികളിൽ സേവന മനോഭാവവും രാജ്യസ്‌നേഹവും വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്‌കൂളുകളിലെ പഠനമാധ്യമമെന്ന നിലയിൽ മാതൃഭാഷയുടെ പ്രാധാന്യം എടുത്തു പറഞ്ഞ ഉപരാഷ്ട്രപതി ,വിദ്യാർത്ഥികളെ അവരുടെ സാമൂഹിക ചുറ്റുപാടിൽ  മാതൃഭാഷയിൽ സ്വതന്ത്രമായി സംസാരിക്കാൻ  പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു . സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും സ്വന്തം മാതൃഭാഷയിൽ സംസാരിക്കാൻ കഴിയുമ്പോൾ മാത്രമേ നമ്മുടെ സാംസ്കാരിക പൈതൃകത്തെ ശരിയായി  വിലമതിക്കാൻ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാതൃഭാഷയ്‌ക്ക് പുറമെ മറ്റ് ഭാഷകളിലെ പ്രാവീണ്യം ,സാംസ്‌കാരിക പാലങ്ങൾ കെട്ടിപ്പടുക്കുന്നതിനും അനുഭവത്തിന്റെ പുതിയ ലോകങ്ങളിലേക്ക് വാതായനങ്ങൾ തുറക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഒരു ഭാഷയും അടിച്ചേൽപ്പിക്കുകയോ എതിർക്കുകയോ ചെയ്യരുത്” എന്ന് ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, ഒരാൾ കഴിയുന്നത്ര ഭാഷകൾ പഠിക്കണമെന്നും എന്നാൽ മാതൃഭാഷയ്ക്ക് മുൻഗണന നൽകണമെന്നും നിർദ്ദേശിച്ചു. കുട്ടികളുടെ സർവതോന്മുഖമായ വളർച്ച ഉറപ്പാക്കുന്നതിന് പതിവായി കായിക  പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്നും നായിഡു സ്കൂളുകളോട് അഭ്യർത്ഥിച്ചു. ആരോഗ്യകരമായ ജീവിതശൈലി കെട്ടിപ്പടുക്കുന്നതിന് കായികമോ മറ്റ് ഏതെങ്കിലും തരത്തിലുള്ള വ്യായാമമോ ഉത്സാഹത്തോടെ ചെയ്യാൻ  അദ്ദേഹം വിദ്യാർത്ഥികളെ ഉപദേശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വപ്ന സുരേഷിന്‍റെ ആരോപണം ഗുരുതരം ; ആര് പരാതി നൽകിയാലും പരിഗണിക്കുമെന്നും വി മുരളീധരന്‍

Next Post

പിപ്പിടിവിദ്യയും പ്രത്യേക ഏക്ഷനുമൊക്കെ അതുകണ്ട് പേടിക്കുന്ന അടിമകളോട് മതി ; പിണറായിയോട് സുധാകരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കെ സുധാകരന്‍

പിപ്പിടിവിദ്യയും പ്രത്യേക ഏക്ഷനുമൊക്കെ അതുകണ്ട് പേടിക്കുന്ന അടിമകളോട് മതി ; പിണറായിയോട് സുധാകരൻ

ബഫർ സോൺ വിവാദം: കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

ബഫര്‍ സോണ്‍ : തൃശൂരിലെ എല്‍ഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം

കണ്ണൂർ ബോംബാക്രമണം ; പ്രതികൾക്ക് സിപിഐഎം ബന്ധമെന്ന് ഷാഫി പറമ്പിൽ

സ്വർണക്കടത്ത് കേസിൽ സിപിഎം ബിജെപി ധാരണ ; മുഖ്യമന്ത്രിക്ക് വേണ്ടി ദിവസവും മാധ്യമങ്ങളെ കണ്ടത് സരിത : ഷാഫി പറമ്പിൽ

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത ; പെരുന്നാളിന് ഒന്‍പത് ദിവസം അവധി

ബലി പെരുന്നാൾ ജൂലൈ 10 ഞായറാഴ്ചയെന്ന് കേരള ഹിലാൽ കമ്മറ്റി

നിയന്ത്രണങ്ങളിലെ ഭേദഗതി സിപിഎമ്മിനെ സഹായിക്കാന്‍ ; ഗുരുതര ആരോപണവുമായി വി ഡി സതീശന്‍

മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ്, സ്വപ്നയുടെ ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണം : വിഡി സതീശന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021