മലപ്പുറം: പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിൽ രാത്രിയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. സബ് രജിസ്ട്രാറുടെ കയ്യിൽ നിന്ന് 28600 രൂപ പിടിച്ചെടുത്തു. പ്യൂണിൻ്റെ കൈവശമുണ്ടായിരുന്ന 2800 രൂപയും കണ്ടെടുത്തു. ഓഫീസ് സമയം കഴിഞ്ഞ് ആധാരം ഏജൻ്റുമാർ വഴി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു വിജിലൻസിന്റെ പരിശോധന. രാത്രി ഏഴിന് ശേഷമാണ് വിജിലൻസ് സംഘം സബ് രജിസ്ട്രാർ ഓഫീസിലെത്തിയത്.