• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗ്യാസ് ഏജന്‍സി ഉടമയുടെ കൊലപാതകം ; ഭാര്യ അടക്കമുള്ള പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു

by Web Desk 01 - News Kerala 24
February 15, 2022 : 9:17 pm
in Kerala, News
Reading Time: 1 min read
0
A A
0
ഗ്യാസ് ഏജന്‍സി ഉടമയുടെ കൊലപാതകം ; ഭാര്യ അടക്കമുള്ള പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു

കൊച്ചി : മലപ്പുറം വളാഞ്ചേരിയിലെ ഗ്യാസ് ഏജൻസി ഉടമ വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി ഇവരെ ഹൈക്കോടതി വെറുതേ വിട്ടു. ഒന്നാം പ്രതിയും ഭാര്യയുമായ എറണാകുളം എളമക്കര സ്വദേശി ജസീന്ത ജോർജ് (55), ഇവരുടെ വാടകക്കാരനായിരുന്ന രണ്ടാം പ്രതി എളമക്കര സ്വദേശി മുഹമ്മദ് യൂസഫ് എന്നിവരുടെ ശിക്ഷയാണ് റദ്ദാക്കിയത്.

മഞ്ചേരി സെഷൻസ് കോടതിയുടെ ശിക്ഷാ വിധിക്കെതിരേയാണ് പ്രതികൾ അപ്പീൽ നൽകിയത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. കുറ്റങ്ങൾ തെളിയിക്കാനായില്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്.2015 ഒക്ടോബർ ഒമ്പതിന് രാവിലെയാണ് വളാഞ്ചേരിയിലെ വീട്ടിൽ വിനോദിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ജസീന്തയ്ക്കും കഴുത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു. അയൽക്കാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ജസീന്ത ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമാണിതെന്ന് പിന്നീട് പോലീസ് കണ്ടെത്തി. യൂസഫിന്റെ സഹായത്തോടെ വിനോദിനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി ഇവരെ അറസ്റ്റ് ചെയ്തു. ഇറ്റലിയിൽ നഴ്സായിരുന്നു ജസീന്ത. അവിടെ വെച്ചാണ് വിനോദിനെ പ്രണയിച്ചു വിവാഹം കഴിച്ചത്. ജസീന്തയോടൊപ്പം എറണാകുളത്ത് താമസിക്കുന്നതിനിടെയാണ് വിനോദ് വളാഞ്ചേരിയിൽ ഗ്യാസ് ഏജൻസി തുടങ്ങിയത്.

ഇതിനിടെ ഗുരുവായൂർ സ്വദേശിനിയായ മറ്റൊരു സ്ത്രീയെ ഇയാൾ വിവാഹം കഴിച്ചു. ഭർത്താവിന്റെ പേരിൽ താൻ വാങ്ങിയ ഭൂമിയും വീടുകളും നഷ്ടമാകുമെന്ന ഭീതിയിൽ ജസീന്ത യൂസഫിന്റെ സഹായത്തോടെ കൊല നടത്തിയെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. എന്നാൽ ഇതൊന്നും തെളിയിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവിലും മറ്റുമുള്ള പൊരുത്തക്കേടുകൾ വിലയിരുത്തിയാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. ജസീന്തയുടെ കഴുത്തിലെ മുറിവ് അവർ തന്നെ ഉണ്ടാക്കിയതാണെന്ന പ്രോസിക്യൂഷന്റെ വാദം വിശ്വാസയോഗ്യമല്ലെന്ന് കോടതി പറഞ്ഞു. സംഭവ സമയത്ത് യൂസഫ് വളാഞ്ചേരിയിലെ വീട്ടിൽ ഉണ്ടായിരുന്നതിന് തെളിവില്ല.

യൂസഫ് സഞ്ചരിച്ചതായി പറയുന്ന ബസിലെ കണ്ടക്ടർക്കും ഭക്ഷണം കഴിച്ച ഹോട്ടലിലെ വെയ്റ്റർക്കും ഇയാളെ കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞില്ല. മുഖംമൂടിയണിഞ്ഞ ഒരാൾ വീട്ടിൽ കയറി ആക്രമിച്ചതാണെന്ന് ജസീന്ത പറഞ്ഞതിൽ അന്വേഷണം നടത്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്കുവേണ്ടി അഭിഭാഷകരായ രഞ്ജിത് ബി.മാരാർ, പി.കെ.വർഗീസ്, അരുൺ കൃഷ്ണൻ എന്നിവർ ഹാജരായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 14 ഭാര്യമാര്‍ ; വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

Next Post

ചെറിയാന്‍ ഫിലിപ്പ് കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചെറിയാന്‍ ഫിലിപ്പ് കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടര്‍

ചെറിയാന്‍ ഫിലിപ്പ് കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടര്‍

2025 ഓടെ കുഷ്ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യം : മന്ത്രി വീണാ ജോര്‍ജ്

2025 ഓടെ കുഷ്ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യം : മന്ത്രി വീണാ ജോര്‍ജ്

50 രൂപ കൈക്കൂലി വാങ്ങിയതിന് നിര്‍ബന്ധിത വിരമിക്കല്‍ ; കര്‍ണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

50 രൂപ കൈക്കൂലി വാങ്ങിയതിന് നിര്‍ബന്ധിത വിരമിക്കല്‍ ; കര്‍ണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ മാറ്റിയോ ?  , മുന്നറിയിപ്പുമായി കേരള പോലീസ്

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ മാറ്റിയോ ? , മുന്നറിയിപ്പുമായി കേരള പോലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021