ജനുവരി 11ന് താരപ്പൊങ്കലിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് തമിഴ് നാട്. വിജയ് നായകനായി എത്തുന്ന വാരിസും അജിത്ത് നായകനായി എത്തുന്ന തുനിവും റിലീസിന് എത്തുന്നു എന്നത് തന്നെയാണ് ഇതിന് കാരണം. ഇരു സിനിമകളുടെയും പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഇനി ഒരു ദിവസമാണ് ഈ സൂപ്പർ താര ചിത്രങ്ങൾ തിയറ്ററിൽ എത്താൻ ബാക്കിയുള്ളത്.
വാരിസിന് യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂറും 50 മിനിറ്റുമാണ് (170 മിനുട്ടാണ്) ചിത്രത്തിന്റെ സമയം. വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാർ,പ്രകാശ് രാജ്, പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു എന്നിവരാണ് പ്രധാന അഭിനേതാക്കൾ. എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്.
എന്തായാലും വാരിസ് സിനിമയില്‍ താരങ്ങള്‍ വാങ്ങിയ പ്രതിഫലം ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ഇതില്‍ നായകനായ വിജയ് എത്രയാണ് വാരിസിന് പ്രതിഫലം വാങ്ങിയത് എന്നാണ് പ്രധാന വാര്‍ത്തയാകുന്നത്. ഫിലിം ബീറ്റ് റിപ്പോര്‍ട്ട് പ്രകാരം 105 കോടി രൂപയാണ് വിജയ് പ്രതിഫലം വാങ്ങിയത്. ഇതിന് പുറമേ ഇതിന്‍റെ ജിഎസ്ടി ടാക്സായി 19 കോടിയും വാങ്ങിയിട്ടുണ്ട്. വിജയിയുടെ കരിയറിലെ ഏറ്റവും കൂടിയ പ്രതിഫലമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ചിത്രത്തിലെ നായികയായി എത്തുന്ന രശ്മിക മന്ദാനയാണ്. തെന്നിന്ത്യയില്‍ തന്‍ സാന്നിധ്യം അറിയിച്ച ശേഷം ബോളിവുഡില്‍ അടക്കം തിളങ്ങി നില്‍ക്കുമ്പോഴാണ് വിജയ് നായകനാകുന്ന വാരിസിലേക്ക് രശ്മിക എത്തുന്നത്. അതേ സമയം വിജയ് ചിത്രത്തിനായി നാല് കോടി രൂപ രശ്മികയ്ക്ക് പ്രതിഫലം ലഭിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പ്രധാന വില്ലന്‍ വേഷത്തില്‍ എത്തിയ പ്രകാശ് രാജ് ഒരു കോടി രൂപയാണ് പ്രതിഫലം വാങ്ങിയത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേ സമയം തമിഴിലും തെലുങ്കിലും ഒരുക്കിയ പടത്തിന്‍റെ ബജറ്റ് 200 കോടി കവിഞ്ഞുവെന്നാണ് വിവരം. അതില്‍ തന്നെ പകുതിയിലേറെ തുക താരങ്ങളുടെ പ്രതിഫലത്തിനായാണ് പോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വാരിസിന്റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. തമിഴിലും തെലുങ്കിലും ഒരേസമയം ഒരുങ്ങിയ ചിത്രം വിജയ്‍യുടെ കരിയറിലെ 66-ാം സിനിമ കൂടിയാണ്. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തമന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ കയറിയിട്ടുണ്ട്.