മകളുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന് വിജയകുമാര്‍. വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നാണ് മകള്‍ അര്‍ഥന ബിനു സോഷ്യല്‍മീഡിയയില്‍ പറഞ്ഞത്. മക്കളുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോയതാണെന്നാണ് നടന് പറയുന്നത്. ഇളയമകളായ മീഗല്‍ പ്ലസ് ടു പാസായത് അറിഞ്ഞ് അവളുടെ ഉപരിപഠനത്തിനായി പണം അയച്ചതിനു ശേഷം ഫോണ്‍ ചെയ്തിട്ട് ഭാര്യ ഫോണ്‍ എടുത്തില്ല എന്ന് വിജയകുമാര്‍ പറയുന്നു. മകളോട് ഉപരിപഠനത്തെക്കുറിച്ചു ചോദിക്കാനും പണം കിട്ടിയോ എന്ന് അന്വേഷിക്കാനുമാണ് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടില്‍ എത്തിയത്. ഇളയ മകള്‍ ഗേറ്റ് തുറന്നു തന്നിട്ടാണ് അകത്തു കയറിയത്. പക്ഷേ വാതില്‍ തുറക്കാത്തതു കാരണം ജനാല വഴിയാണ് മകളോടു സംസാരിച്ചത്. ഇതിനിടെ അര്‍ഥന കടന്നു വന്നതു കണ്ടപ്പോള്‍ അതിശയിച്ചു പോയെന്ന് വിജയകുമാര്‍ പറയുന്നു.
മകള്‍ കാനഡയില്‍ പഠിക്കാന്‍ പോയി എന്നാണ് ഭാര്യ വിജയകുമാറിനെ ധരിപ്പിച്ചിരുന്നത്. മകള്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് എതിര്‍പ്പില്ല, പക്ഷേ അഭിനയിക്കാന്‍ പോകുന്നതിനു മുന്‍പ് തന്നോട് ചോദിച്ചാല്‍ ശരിതെറ്റുകള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയും എന്നേ പറയാറുള്ളൂ. മകളുടെ അറിവില്ലായ്മ കൊണ്ടാണ് അച്ഛനായ തന്നെ അപമാനിക്കാന്‍ വിഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യങ്ങളില്‍ പോസ്റ്റ് ചെയ്തതെന്നും വിജയകുമാര്‍ പറഞ്ഞു. ഈ ചെയ്തതിലൊന്നും വിരോധമില്ല, ഇതുകൊണ്ടൊന്നും പേടിച്ചോടില്ലെന്നും മക്കളുടെ കാര്യങ്ങള്‍ ഇനിയും അന്വേഷിക്കുമെന്നും അവര്‍ക്കു വേണ്ടിയാണ് താന്‍ ജീവിക്കുന്നതെന്നും വിജയകുമാര്‍ പറയുന്നു.