• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘തല കാണില്ല എന്നായിരുന്നു ഭീഷണി ; അവർ തലമുടി പിഴുതു’; ഞെട്ടലിൽ വിജയലക്ഷ്മി

by Web Desk 04 - News Kerala 24
April 26, 2022 : 6:56 pm
in Kerala, News
Reading Time: 1 min read
0
A A
0
‘തല കാണില്ല എന്നായിരുന്നു ഭീഷണി ; അവർ തലമുടി പിഴുതു’; ഞെട്ടലിൽ വിജയലക്ഷ്മി

തിരുവനന്തപുരം : ഇരയോടൊപ്പം നിൽക്കേണ്ട സ്റ്റേറ്റ്തന്നെ പ്രതികളോടൊപ്പം നിൽക്കുന്ന സാഹചര്യമാണു തന്റെ കേസിലുണ്ടായതെന്ന് ഡോ. ടി.വിജയലക്ഷ്മി. കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സർവീസസ് ഡയറക്ടർ ആയിരുന്ന ടി.വിജയലക്ഷ്മിയെ സ്റ്റുഡന്റ്സ് ഫണ്ട് കൈമാറിയില്ലെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവർത്തകർ‌ മണിക്കൂറോളം തടഞ്ഞുവച്ചു ചീത്ത വിളിച്ചതും ദേഹോപദ്രവം ഏൽപിച്ചതും വിവാദമായിരുന്നു.

തനിക്കു നേരെയുണ്ടായ അതിക്രമത്തിനെതിരെ വർഷങ്ങളായി നിയമപോരാട്ടം നടത്തുകയാണ് ഈ അധ്യാപിക. സമരത്തിനു നേതൃത്വം നൽകിയ അന്നത്തെ സിൻഡിക്കേറ്റ് അംഗമായിരുന്ന എ.എ.റഹിം എംപിക്കെതിരെ കോടതി ഇന്നലെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിലാണു ടി.വിജയലക്ഷ്മിയുടെ പ്രതികരണം.

അധ്യാപക ജോലി ഇഷ്ടമായിരുന്നെന്നും നാളത്തെ തലമുറയെ മാതൃകാപരമായി വാർത്തെടുക്കണം എന്ന ലക്ഷ്യത്തോടെയാണ് ഈ മേഖലയിലേക്ക് എത്തിയതെന്നും വിജയലക്ഷ്മി പറഞ്ഞു. ‘കുറേ പെൺകുട്ടികളും ആൺകുട്ടികളും തടഞ്ഞുവച്ച് എന്റെ മുഖത്തുനോക്കി അസഭ്യം പറഞ്ഞതു വലിയ ഷോക്കായി. വല്ലാത്ത മാനസികാവസ്ഥയിലായി ഞാൻ. അധ്യാപികയാണെന്ന പരിഗണനപോലും തന്നില്ല. നമ്മുടെ സമൂഹം എങ്ങോട്ടാണു പോകുന്നതെന്ന് ചിന്തിച്ചു പോയി.

വളരെ വിഷമിച്ച് മൂന്നു നാലു മണിക്കൂർ‌ കഴിഞ്ഞ്, പ്രതിഷേധം നടന്ന മുറിക്കു പുറത്തിറങ്ങിയപ്പോൾ, ഇതൊക്കെ അവരുടെ പതിവ് രീതിയാണു, കാര്യമാക്കേണ്ട എന്നാണു പലരും പറഞ്ഞത്. ഇതൊക്കെ തെറ്റാണെന്ന് അവർക്കു പറഞ്ഞു കൊടുക്കാൻപോലും ആരും ഉണ്ടായില്ല. ഇതിനെതിരെ പ്രതികരിക്കാൻ പോയാൽ പ്രശ്നമാണ്, ജീവനു ഭീഷണിയുണ്ടാകും എന്നാണ് എല്ലാവരും പറഞ്ഞത്.

ആദ്യം കേസെടുക്കാൻ പൊലീസ് തയാറായില്ല. വല്ലാത്തൊരു അനുഭവമായിരുന്നു. കേരളത്തെപോലുള്ള പരിഷ്കൃത സമൂഹത്തിലാണ് ഒരു സ്ത്രീയെ ഇങ്ങനെ ഭീഷണിപ്പെടുത്തിയത്. അവർ ആവശ്യപ്പെട്ട ബിൽ പാസായി എന്നു പറഞ്ഞിട്ടും എന്നെ വളഞ്ഞുവച്ച് അസഭ്യം പറഞ്ഞു. കേസിൽനിന്നു പിൻമാറാൻ ഉപദേശിച്ചവരും ഭീഷണിപ്പെടുത്തിയവരും ഉണ്ട്. ജോലി ചെയ്യുന്ന മേഖലയിൽ പ്രശ്നം ഉണ്ടാകുമെന്നു പറഞ്ഞവരുണ്ട്.

ഇത്തരം കാര്യങ്ങൾക്കെതിരെ ആരെങ്കിലും മുന്നോട്ടു വരണ്ടേ. ഇവർ മാപ്പുപോലും പറയില്ല എന്ന് അറിയാം. എങ്കിലും പൊതുസമൂഹത്തിന്റെ മുന്നിൽ അവർ തെറ്റു ചെയ്തു എന്നു കാണിച്ചു കൊടുക്കാനായി. കേസിനു പോയതിനു ഫലവും കാണുന്നുണ്ട്. നേതാക്കൾ പറയാത്തതു കേൾക്കാത്ത ഓഫിസർമാരെ വിരട്ടുന്ന രീതി ഒരു പരിധിവരെ അവസാനിച്ചു. പിന്നീട് യൂണിവേഴ്സിറ്റിയിലും അത്തരം സംഭവം ഉണ്ടായിട്ടില്ല.

സ്വന്തം പണം മുടക്കിയാണ് വക്കീലിനെ വച്ചത്. ഇരയോടൊപ്പമല്ല, പാർട്ടിക്കാരോടൊപ്പമാണ് സ്റ്റേറ്റ് നിന്നത്. എന്റെ അനുഭവം അതാണ്. അറസ്റ്റു വാറന്റ് പുറപ്പെടുവിച്ച വാർത്ത കേട്ടതില്‍ സന്തോഷം ഉണ്ട്. അധ്യാപന മേഖലയിൽ പ്രശ്നങ്ങളുണ്ടായി. സെമിനാറുകളിൽ‌നിന്ന് എന്നെ ഒഴിവാക്കി. പ്രോജക്ടുകൾ അംഗീകരിക്കാതെയായി. ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നു വിശ്വാസമുണ്ടായിരുന്നു. അതിനാലാണു കേസുമായി മുന്നോട്ടു പോകുന്നത്. നെറികേടിനെതിരെ പോരാടിയതു കോടതി അംഗീകരിച്ചതിൽ സന്തോഷം. ആരും നിയമത്തിനു മുകളിലല്ലെന്നു തെളിഞ്ഞു’–ടി.വിജയലക്ഷ്മി പറഞ്ഞു.

ഈ അധ്യാപികയുടെ ജീവിതത്തിലെ കറുത്ത ദിനമായിരുന്നു 2017 മാർച്ച് 30. യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ്സ് ആക്ടിവിറ്റീസിനുള്ള തുക അനുവദിക്കേണ്ടതു വിജയലക്ഷ്മിയായിരുന്നു. 2017ലെ യൂണിവേഴ്സിറ്റി കലോത്സവ സമയത്ത് യൂണിയൻ വിദ്യാർഥികൾ തുക ആവശ്യപ്പെട്ട് ഇവരെ സമീപിച്ചു. യൂണിവേഴ്സിറ്റിയുടെ ഉത്തരവു പ്രകാരം മുൻപു കൊടുത്ത പണത്തിന്റെ ബില്ലു നൽകിയാലേ ബാക്കി തുക നൽകുകയുള്ളൂവെന്നു പറഞ്ഞതിന് ഇരുനൂറോളം വിദ്യാർഥികൾ ചേർന്നു മണിക്കൂറുകളോളം തടഞ്ഞുവച്ചു. തെറി വിളിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും വെള്ളം പോലും നൽകാതെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തു.

‘ഡയറക്ടർ എന്നു വച്ചാൽ വെറും ശിപ്പായി മാത്രമാണ്. കൂടുതൽ തലപൊക്കിയാൽ ആ തല പിന്നെ കാണില്ല തീർത്തുകളയും. കൊല്ലാൻ ഞങ്ങൾ മടിക്കില്ല. ജീവൻ വേണേൽ ബിൽ ഒപ്പിട്ടു തന്നേക്കണം. അല്ലെങ്കിൽ ശവമായിട്ടേ പുറത്തുപോകൂ. ഇനി ഈ പരിസരത്തു കണ്ടാൽ കൊന്നുകളയും’ ഇതായിരുന്നു സിൻഡിക്കേറ്റംഗമായ റഹിമിന്റെ വാക്കുകളെന്ന് വിജയലക്ഷ്മി പറയുന്നു.

ബോധംകെട്ടു വീഴുമെന്ന അവസ്ഥയിലായിരുന്ന വിജയലക്ഷ്മിയെ ശാരീരികമായും പ്രതിഷേധക്കാർ കൈകാര്യം ചെയ്തു. ചുറ്റും നിന്ന പെൺകുട്ടികളെകൊണ്ടു തലമുടി പിഴുതുപറിച്ചു. പേനകൊണ്ടു മുതുകിൽ കുത്തി വേദനിപ്പിച്ചു. പൊലീസിനും മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി അയച്ചു. ഒടുവിൽ ഗവർണറെ നേരിൽ കണ്ടപ്പോഴാണു പേരിനെങ്കിലും കേസ് എടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റോയൽ എൻഫീൽഡ് മെറ്റിയറിന് പുതിയ നിറങ്ങൾ

Next Post

ഇത് ഇന്ത്യയുടെ സ്വന്തം ഫോൺ , 8499 രൂപയ്ക്ക് അത്യുഗ്രൻ ഫോണുമായി മൈക്രോമാക്സ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇത് ഇന്ത്യയുടെ സ്വന്തം ഫോൺ , 8499 രൂപയ്ക്ക് അത്യുഗ്രൻ ഫോണുമായി മൈക്രോമാക്സ്

ഇത് ഇന്ത്യയുടെ സ്വന്തം ഫോൺ , 8499 രൂപയ്ക്ക് അത്യുഗ്രൻ ഫോണുമായി മൈക്രോമാക്സ്

ഇന്ധന വില: എണ്ണ കമ്പനികൾക്കെതിരെ കെഎസ്ആർടിസി ; കരാർ ഉണ്ടാക്കാൻ നിർബന്ധിക്കുന്നില്ലല്ലോയെന്ന് കോടതി

ഇന്ധന വില: എണ്ണ കമ്പനികൾക്കെതിരെ കെഎസ്ആർടിസി ; കരാർ ഉണ്ടാക്കാൻ നിർബന്ധിക്കുന്നില്ലല്ലോയെന്ന് കോടതി

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി കേരളം വിട്ട പ്രതിയെ പൊലീസ് അസമിലെത്തി പിടികൂടി

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി കേരളം വിട്ട പ്രതിയെ പൊലീസ് അസമിലെത്തി പിടികൂടി

കെഎസ്ഇബി സമരം : ജീവനക്കാർക്ക് തിരിച്ചടി ; ആവശ്യമെങ്കിൽ എസ്‌മ പ്രയോഗിക്കാമെന്ന് ഹൈക്കോടതി

കെഎസ്ഇബി സമരം : ജീവനക്കാർക്ക് തിരിച്ചടി ; ആവശ്യമെങ്കിൽ എസ്‌മ പ്രയോഗിക്കാമെന്ന് ഹൈക്കോടതി

കരിപ്പൂ‍ര്‍ റണ്‍വേ വികസനം : സ്ഥലമേറ്റെടുക്കാനുള്ള ശ്രമം തടഞ്ഞ് ഭൂവുടമകൾ

കരിപ്പൂ‍ര്‍ റണ്‍വേ വികസനം : സ്ഥലമേറ്റെടുക്കാനുള്ള ശ്രമം തടഞ്ഞ് ഭൂവുടമകൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021