ദില്ലി: ക്രൈസ്തവർക്കെതിരെ അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് ദില്ലി ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള സംഘം രാഷ്ട്രപതിയെ സന്ദർശിച്ചു. ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, ബിഷപ്പുമാരായ സുബോധ് മൊണ്ടാൽ, പോൾ സ്വരൂപ് എന്നിവരടങ്ങുന്ന സംഘമാണ് വ്യാഴാഴ്ച രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടത്. ക്രിസ്ത്യൻ വിഭാഗത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ അധികാരപരിധിയിൽ നിന്ന് ഇടപെടൽ നടത്തുമെന്ന് രാഷ്ട്രപതി ഉറപ്പ് നൽകിയതായി പ്രതിനിധി സംഘം അറിയിച്ചു.