• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കോഹ്ലി ഐ.സി.സിയുടെ മികച്ച ഏകദിന ക്രിക്കറ്റർ; പുരസ്കാരം നേടുന്നത് നാലാം തവണ; റെക്കോഡ്

by Web Desk 04 - News Kerala 24
January 25, 2024 : 8:40 pm
in News, World
0
A A
0
കോഹ്ലി ഐ.സി.സിയുടെ മികച്ച ഏകദിന ക്രിക്കറ്റർ; പുരസ്കാരം നേടുന്നത് നാലാം തവണ; റെക്കോഡ്

ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) 2023ലെ മികച്ച ഏകദിന ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ഇന്ത്യന്‍ സൂപ്പർബാറ്റർ വിരാട് കോഹ്ലിക്ക്.നാലാം തവണയാണ് ക്ലോഹി മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2012, 2017, 2018 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് പുരസ്‌കാരം നേടിയത്. ഐ.സി.സിയുടെ മികച്ച ഏകദിന താരമായി നാലു തവണ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ കോഹ്ലി സ്വന്തമാക്കി. മൂന്ന് തവണ പുരസ്‌കാരം നേടിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റർ എ.ബി ഡിവില്ലിയേഴ്‌സിനെയാണ് മറികടന്നത്. ഇന്ത്യയിൽ നടന്ന ലോകകപ്പ് ഉൾപ്പെടെ ഏകദിന ഫോർമാറ്റിൽ കാഴ്ചവെച്ച മിന്നുംപ്രകടനമാണ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.

കഴിഞ്ഞവർഷം ഏകദിന റൺവേട്ടക്കാരനിൽ സഹതാരം ശുഭ്മൻ ഗില്ലിനു പിന്നിൽ രണ്ടാമനായിരുന്നു കോഹ്ലി. ആറു സെഞ്ച്വറിയും എട്ടു അർധ സെഞ്ച്വറിയും ഉൾപ്പെടെ 25 ഏകദിന മത്സരങ്ങളിൽനിന്ന് 1377 റൺസാണ് മുൻ ഇന്ത്യൻ നായകൻ 2023ൽ നേടിയത്. ഏകദിന ലോകകപ്പിലെ മികച്ച താരവും 35കാരനായ കോഹ്ലിയായിരുന്നു. 11 ഇന്നിങ്‌സുകളില്‍നിന്ന് 765 റൺസാണ് നേടിയത്.

ഒമ്പത് ഇന്നിങ്സുകളിലും 50നു മുകളിൽ സ്കോർ ചെയ്തു. മൂന്ന് സെഞ്ച്വറികളും നേടി. സചിനെ മറികടന്ന് ഏകദിന ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടവും സ്വന്തമാക്കി. താരത്തിന്‍റെ കരിയറിലെ ഏഴാമത്തെ വ്യക്തിഗത ഐ.സി.സി പുരസ്കാരം കൂടിയാണിത്. 2018ൽ മികച്ച ടെസ്റ്റ് താരമായും 2017, 2018 വർഷങ്ങളിൽ ഐ.സി.സിയുടെ മികച്ച പുരുഷ ക്രിക്കറ്ററായും താരം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സമരത്തിനിടെ അറസ്റ്റ് നീക്കം: ഓടി രക്ഷപ്പെടാൻ ശ്രമിച്ച എബിവിപി പ്രവർത്തകയുടെ മുടിയിൽ പിടിച്ച് വീഴ്ത്തി പൊലീസ്

Next Post

2004ൽ വാങ്ങിയ കാറിന് കമ്പനി പറഞ്ഞ മൈലേജ് കിട്ടുന്നില്ല; ഉടമക്ക് ഒരുലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
2004ൽ വാങ്ങിയ കാറിന് കമ്പനി പറഞ്ഞ മൈലേജ് കിട്ടുന്നില്ല; ഉടമക്ക് ഒരുലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

2004ൽ വാങ്ങിയ കാറിന് കമ്പനി പറഞ്ഞ മൈലേജ് കിട്ടുന്നില്ല; ഉടമക്ക് ഒരുലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ഒടുവിൽ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്; സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭിക്കാൻ എത്ര നൽകണം..? അറിയാം..

ഒടുവിൽ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്; സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭിക്കാൻ എത്ര നൽകണം..? അറിയാം..

വൈദ്യുതി വേലിയില്‍നിന്നു ഷോക്കേറ്റ് ദമ്പതികൾക്ക് ദാരുണാന്ത്യം

വൈദ്യുതി വേലിയില്‍നിന്നു ഷോക്കേറ്റ് ദമ്പതികൾക്ക് ദാരുണാന്ത്യം

രാമക്ഷേത്രം യാഥാർത്ഥ്യമായത് നാഴികക്കല്ലായി ഭാവി ചരിത്രകാരന്മാർ കണക്കാക്കും -റിപബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി

രാമക്ഷേത്രം യാഥാർത്ഥ്യമായത് നാഴികക്കല്ലായി ഭാവി ചരിത്രകാരന്മാർ കണക്കാക്കും -റിപബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി

മഹാരാജാസിലെ സംഘർഷം: 13 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

മഹാരാജാസിലെ സംഘർഷം: 13 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021