• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

തിരക്കുണ്ടെങ്കില്‍ വോളോകോപ്റ്റര്‍ വരും; ഒന്നര വര്‍ഷത്തെ പരീക്ഷണം വിജയിപ്പിച്ച് സൗദി പുതിയ കുതിപ്പിനൊരുങ്ങുന്നു

by Web Desk 06 - News Kerala 24
June 23, 2023 : 1:08 pm
in News, World
Reading Time: 1 min read
0
A A
0
തിരക്കുണ്ടെങ്കില്‍ വോളോകോപ്റ്റര്‍ വരും; ഒന്നര വര്‍ഷത്തെ പരീക്ഷണം വിജയിപ്പിച്ച് സൗദി പുതിയ കുതിപ്പിനൊരുങ്ങുന്നു

റിയാദ്: നിയോം കമ്പനിയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും (ഗാക) അർബൻ എയർ മൊബിലിറ്റിയുമായി (യുഎഎം) സഹകരിച്ച് രൂപകൽപന ചെയ്ത  ‘വോളോകോപ്റ്റർ’ എയർ ടാക്സിയുടെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. ഗാക അർബൻ എയർ മൊബിലിറ്റിയുമായി സഹകരിച്ച് ഒന്നര വർഷമായി നടത്തിവന്ന പരിശ്രമമാണ് നിയോം മേഖലയിൽ ഒരാഴ്ച നീണ്ടുനിന്ന പരീക്ഷണ പറക്കലിലൂടെ വിജയകരമായി പൂർത്തിയാക്കിയത്.

ഇലക്ട്രിക്കൽ വെർട്ടിക്കൽ ടേക് ഓഫ് ആന്റ് ലാൻഡിങ് (ഇവിടോൾ) സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആകാശനൗകക്ക് സൗദിയിൽ അംഗീകാരം ലഭിക്കുന്നതും പരീക്ഷണ പറക്കൽ നടത്തുന്നതും ഇതാദ്യമാണ്. ആധുനിക സാങ്കേതിക സംവിധാനത്തിൽ രൂപപ്പെടുത്തിയ വോളോകോപ്റ്റർ പൂർണമായും നിയന്ത്രണ വിധേയവും സുരക്ഷിതാവുമാണെന്ന് തെളിഞ്ഞതായും വ്യോമയാന മേഖലയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് പുതിയ എയർ ടാക്സിയെന്നും പരീക്ഷണ പറക്കൽ പൂർത്തിയാക്കിയ ശേഷം സംഘടിപ്പിച്ച ചടങ്ങിൽ ‘ഗാക’ പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുവൈലിജ് പറഞ്ഞു.

തിരക്കേറിയ നഗര പ്രദേശങ്ങളിലെ അത്യാവശ്യ യാത്രകൾക്ക് ഉപകരിക്കുന്ന ഈ ആകാശനൗക ജീവിതനിലവാരം ഉയർത്തുന്നതും നൂതന വ്യോമഗതാഗത മാതൃകകളുടെ സുരക്ഷിതമായ സംയോജനം സാധ്യമാക്കുന്നതുമാണ്. സാങ്കേതിക തികവിലൂടെ മികച്ച ഭാവി സൃഷ്ടിക്കാനും വൈവിധ്യമാർന്ന ഗതാഗത സംവിധാനത്തിലൂടെ മനുഷ്യന്റെ ചലനാത്മകതയിൽ വിപ്ലവം സൃഷ്ടിക്കാനും ഇതിന് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നൂതനവും സുസ്ഥിരവുമായ മൾട്ടി മോഡൽ ഗതാഗത സംവിധാനം സൃഷ്ടിക്കുന്നതിനും ജീവിതം പരിവർത്തിപ്പിക്കുന്നതിനും വേണ്ടിയുള്ള തങ്ങളുടെ പരിശ്രമത്തിന്റെ സാക്ഷാത്കാരമാണ് വിജയകരമായ പരീക്ഷണ പറക്കലെന്ന് നിയോം സി.ഇ.ഒ നദ്‌മി അൽ നാസർ പറഞ്ഞു. ശുദ്ധമായ പുനരുപയോഗ ഊർജത്തിൽ പ്രവർത്തിക്കുന്ന വോളോകോപ്റ്റർ ശുദ്ധമായ അന്തരീക്ഷത്തിന് സംഭാവന നൽകുന്ന വ്യോമ സംരഭമായിരിക്കും. 18 മാസത്തെ തങ്ങളുടെ പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലെത്തിയത് ആവേശം പകരുന്നതാണെന്ന് വോളോകോപ്റ്ററിന്റെ ചീഫ് കോമേഴ്‌സ്യൽ ഓഫിസർ ക്രിസ്റ്റ്യൻ ബോവർ പറഞ്ഞു. നിയോമുമായുള്ള തങ്ങളുടെ ഭാവി സഹകരണത്തിന് ഇത് അടിത്തറ പാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ശുദ്ധ പുനഃരുപയോഗ ഊർജം, സൗരോർജം, കാറ്റിൽ നിന്നുള്ള വൈദ്യുതി എന്നിവയിൽ പ്രവർത്തിക്കുന്ന വോളോ കോപ്റ്ററുകൾ ഹെലികോപ്റ്ററുകളെക്കാൾ നിശ്ശബ്ദവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാണ്. ജർമനിയിലെ ബ്രൂച്ചലിലുള്ള വോളോസിറ്റി കമ്പനിയാണ് നിയോമിന് വേണ്ടി എയർ ടാക്‌സികൾ നിർമിക്കുക. പ്രതിവർഷം 50 ലധികം കോപ്റ്ററുകൾ നിർമിച്ചുനൽകാനുള്ള ശേഷി നിലവിൽ വോളോസിറ്റിക്കുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വൃത്തിയാക്കിയ സ്ഥലത്ത് വീണ്ടും മാലിന്യം തള്ളുന്നു; വാഹനങ്ങൾ പിടിച്ചെടുക്കൽ അടക്കം കടുത്ത നടപടികളെന്ന് മന്ത്രി

Next Post

ടാക്സ് അടയ്ക്കാത്ത യുട്യൂബ‍ർമാർ; കണ്ടെത്തിയത് 25 കോടിയുടെ വമ്പൻ നികുതി വെട്ടിപ്പ്, കടുത്ത നടപടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വരുമാനത്തിനനുസരിച്ച് നികുതിയൊടുക്കുന്നില്ല: യു ട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ്

ടാക്സ് അടയ്ക്കാത്ത യുട്യൂബ‍ർമാർ; കണ്ടെത്തിയത് 25 കോടിയുടെ വമ്പൻ നികുതി വെട്ടിപ്പ്, കടുത്ത നടപടി

സംസ്ഥാന എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും

തൊപ്പിക്ക് കയ്യടിക്കുന്ന കുട്ടികളെ കണ്ടപ്പോൾ വേദന തോന്നി: തൊപ്പിക്കെതിരെ മന്ത്രി ആർ ബിന്ദു

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് ഡ്രെെ ഫ്രൂ‌ട്ട്സുകൾ

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് ഡ്രെെ ഫ്രൂ‌ട്ട്സുകൾ

നന്ദിനി പാലിന്‍റെ വില വീണ്ടും ഉയരാൻ സാധ്യത; ലിറ്ററിന് അഞ്ച് രൂപ കൂട്ടണമെന്ന് ആവശ്യം, സൂചന നൽകി മന്ത്രിയും

നന്ദിനി പാലിന്‍റെ വില വീണ്ടും ഉയരാൻ സാധ്യത; ലിറ്ററിന് അഞ്ച് രൂപ കൂട്ടണമെന്ന് ആവശ്യം, സൂചന നൽകി മന്ത്രിയും

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഒറ്റമണിക്കൂറിന്റെ വ്യത്യാസം, ഭാര്യമരിച്ചതിന് തൊട്ടുപിന്നാലെ ഭർത്താവും മരിച്ചു, വേദനയിൽ നാട്ടുകാരും വീട്ടുകാരും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021