യുക്രെയ്ൻ: അർഥവത്തായ സമാധാനചർച്ചയ്ക്കുള്ള സമയമായെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. നിലവിൽ നടന്നുവരുന്ന ചർച്ചകളെ റഷ്യ ആത്മാർഥമായല്ല സമീപിക്കുന്നതെന്നും ഒരുവശത്തു ചർച്ച നടക്കുമ്പോൾ മറുവശത്ത് ജനങ്ങളെ ബോംബിട്ടു കൊല്ലുന്നത് അതിനു തെളിവാണെന്നും സെലെൻസ്കി പറഞ്ഞു. അതേസമയം, യാഥാർഥ്യത്തിനു നിരക്കാത്ത നിർദേശങ്ങൾ മുന്നോട്ടുവച്ച് യുക്രെയ്ൻ ചർച്ച അലസുകയാണെന്ന് ജർമൻ ചാൻസലറുമായുള്ള ഫോൺ സംഭാഷണത്തിൽ പുട്ടിൻ ആരോപിച്ചു.