തിരുവനന്തപുരം : യുക്രൈയ്ൻ– റഷ്യ യുദ്ധം തുടങ്ങിയതോടെ രാജ്യാന്തര വിപണിയുടെ സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണവില വർദ്ധിച്ചു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വർദ്ധിച്ചു ഗ്രാമിന് 4,685 രൂപയും പവന് 37,480 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് ഗ്രാമിന് 4,600 രൂപയിലും പവന് 36,800 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഫെബ്രുവരി 12,13,15 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 4,680 രൂപയും പവന് 37,440 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില ഫെബ്രുവരി ഒന്നിനും, രണ്ടിനും രേഖപ്പെടുത്തിയ ഗ്രാമിന് 4,490 രൂപയും പവന് 35,920 രൂപയുമാണ്. 1900 ഡോളറിന് മുകളിൽ ക്രമപ്പെട്ട രാജ്യാന്തര സ്വർണ വില 1880 ഡോളറിൽ സപ്പോർട്ടും 1920, 1940 പോയിന്റുകളിൽ റെസിസ്റ്റൻസും പ്രതീക്ഷിക്കുന്നു. ബോണ്ട് യീൽഡ് വീണ്ടും 1.95%ൽ എത്തി നിൽക്കുന്നു.