• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

രാവിലെ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ മുഖത്ത് നീര്? കാരണം ഇവയാകാം…

by Web Desk 06 - News Kerala 24
November 11, 2023 : 10:05 am
in Health, News
Reading Time: 1 min read
0
A A
0
രാവിലെ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ മുഖത്ത് നീര്? കാരണം ഇവയാകാം…

രാവിലെ ഉറക്കമുണരുമ്പോള്‍ മുഖം അല്‍പം വീര്‍ത്തിരിക്കുന്നത് സാധാരണമാണ്. എന്നാല്‍ മുഖത്ത് നീര് വന്നതിന് സമാനമായി കാണുന്നതും ഒപ്പം തൊണ്ടയടഞ്ഞ് ശബ്ദം ഇടറിയ അവസ്ഥയിലാകുന്നതും പതിവാണെങ്കില്‍ അത് അത്ര സ്വഭാവികമല്ല. പക്ഷേ ഇതും മിക്കവരും സാധാരണമാണെന്ന നിലയിലാണ് മനസിലാക്കാറ്. എന്നാലിവയ്ക്ക് പിന്നില്‍ ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുടെയോ അസുഖങ്ങളുടെയോ സൂചനകളുണ്ടാകാം. അത്തരത്തില്‍ ഉറക്കമുണരുമ്പോള്‍ മുഖം നീര് വന്നത് പോലെയാകുന്നതിനും ശബ്ദമടയുന്നതിനും പിന്നില്‍ വന്നേക്കാവുന്ന ചില കാരണങ്ങളെ കുറിച്ചാണിനി പറയുന്നത്…

  • ഒന്ന്…
  • ഏതെങ്കിലും വൈറല്‍ അണുബാധകള്‍ നിങ്ങളെ പിടികൂടിയിട്ടുണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കാം. ജലദോഷം, തൊണ്ടവേദന, തൊണ്ടയടപ്പ്, ശരീരവേദന, തുമ്മല്‍, ഛര്‍ദ്ദി, രാത്രി വിയര്‍ക്കല്‍, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങളിലേതെങ്കിലും ഉണ്ടോയെന്നും പരിശോധിക്കുക. കാരണം ഇവയും വൈറല്‍ അണുബാധകളുടെ ലക്ഷണമാണ്.
  • രണ്ട്…
  • വായുമലിനീകരണമാണ് രണ്ടാമതൊരു കാരണമായി വരുന്നത്. ഇന്ന് രാജ്യത്ത് ഏറെ പ്രശ്നം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട് വായുമലിനീകരണം. ഇത് തൊണ്ടയെ വരണ്ടതാക്കുകയും തൊണ്ടയില്‍ അടപ്പ് വരാൻ കാരണമാവുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ചുമ, ശ്വാസതടസം, കണ്ണെരിച്ചില്‍, മൂക്കിനകത്ത് അസ്വസ്ഥത, ബിപി കൂടുക എന്നിവയെല്ലാം വായു മലിനീകരണം നമ്മെ ബാധിക്കുന്നുണ്ട് എന്നതിന്‍റെ സൂചനകളായി വരാം.
  • മൂന്ന്…
  • തണുപ്പുകാലങ്ങളില്‍ അന്തരീക്ഷം അസാധാരണമായ രീതിയില്‍ വരണ്ടുപോകാം. ഈ അന്തരീക്ഷവും ഇത്തരം പ്രശ്നങ്ങളിലേക്ക് നയിക്കാം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ആവശ്യമെങ്കില്‍ ഹ്യുമിഡിഫയര്‍ ഉപയോഗിക്കാവുന്നതാണ്. അതുപോലെ ദിവസം മുഴുവൻ നന്നായി വെള്ളം കുടിക്കാനും ശ്രദ്ധിക്കുക.
  • നാല്…
  • അലര്‍ജിയുള്ളവരിലും പതിവായി ഇങ്ങനെ സംഭവിക്കാം. തൊണ്ടവേദനയ്ക്കും തൊണ്ടയടപ്പിനുമൊപ്പം കണ്ണില്‍ നിന്ന് വെള്ളം വരിക, മൂക്കൊലിപ്പ്, രാത്രിയില്‍ ഉറക്കമില്ലായ്മ എന്നിവയെല്ലാം കാണുന്നുണ്ടെങ്കില്‍ ഇത് അലര്‍ജി മൂലമാകാമെന്ന് അനുമാനിക്കാം. ഒരു ഡോക്ടറെ കണ്ട് ഇക്കാര്യം സ്ഥിരീകരിക്കുകയാണെങ്കില്‍ ഇതിനുള്ള പരിഹാരങ്ങളും തേടാം.
  • അഞ്ച്…
  • ശരീരത്തില്‍ ആവശ്യത്തിന് ജലാംശമില്ല എന്നുണ്ടെങ്കിലും രാവിലെ ഉറക്കമുണരുമ്പോള്‍ മുഖം നീര് വച്ചത് പോലെയാവുകയും ശബ്ദമടയുകയും ചെയ്യാം. കാരണം ജലാംശം നഷ്ടപ്പെടുമ്പോള്‍ വായയും വലിയ രീതിയില്‍ വരണ്ടുപോകാനിടയാകുന്നു. ഇതാണ് തൊണ്ട അടയുന്നതിന് കാരണമാകുന്നത്. ഉറങ്ങുമ്പോള്‍ വിയര്‍പ്പും ഉമിനീരുമെല്ലാം പുറത്തുപോകാം. ഇതുകൂടി കഴിയുമ്പോള്‍ കാര്യമായി തന്നെ ഈ വരള്‍ച്ച നിങ്ങളെ ബാധിക്കുകയാണ്. നന്നായി വെള്ളം കുടിക്കുക എന്നതാണ് പരിഹാരം. പ്രത്യേകിച്ച് തണുപ്പുകാലങ്ങളില്‍.
  • ആറ്…
  • ചിലര്‍ ഉറങ്ങുമ്പോള്‍ വായിലൂടെ മാത്രമായിരിക്കും ശ്വാസമെടുക്കുന്നത്. ഇത് അധികവും ‘സ്ലീപ് അപ്നിയ’ എന്ന പ്രശ്നമുള്ളവരാണ് ചെയ്യുന്നത്. കാരണം ഇവര്‍ക്ക് രാത്രിയില്‍ ശ്വാസതടസമുണ്ടാകുന്നതോടെയാണ് വായിലൂടെ മാത്രം ശ്വാസമെടുക്കുന്നത്. ഈ പ്രശ്നമുള്ളവരിലും രാവിലെ തൊണ്ടയടപ്പും മുഖത്ത് നീര് പോലെ വീക്കവും കാണാം.
  • ഏഴ്…
  • ഇന്ന് ഏറ്റവുമധികം പേര്‍ നേരിടുന്നൊരു പ്രശ്നമാണ് അസിഡിറ്റി അഥവാ പുളിച്ചുതികട്ടല്‍. രാത്രിയില്‍ ഇത് കൂടാൻ സാധ്യതയുണ്ട്. ഈ പ്രശ്നമുള്ളവരിലും രാവിലെ തൊണ്ടയടപ്പും മുഖത്ത് വീക്കവും കാണാം. കാരണം ഇവരുടെ ഉറക്കം അത്ര സുഖകരമായിരിക്കില്ല. നെഞ്ചില്‍ അസ്വസ്ഥത, വേദന, ഛര്‍ദ്ദി, വായ്നാറ്റം എന്നീ പ്രശ്നങ്ങളും പുളിച്ചുതികട്ടലിന്‍റെ ഭാഗമായി ഉണ്ടാകാം.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്തനംതിട്ടയിൽ റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

Next Post

ഇന്റിഗോയോടുള്ള നീരസത്തിന് ശേഷം വീണ്ടും വിമാനത്തില്‍ പറന്ന് ഇ.പി ; ഇത്തവണ എയര്‍ ഇന്ത്യയില്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ട്രോളിന് പിന്നിൽ മാനസിക രോഗികൾ, വിലക്കല്ല പുരസ്കാരമാണ് തരേണ്ടത് : കോൺഗ്രസുകാർക്ക് നിലവാരമില്ലെന്നും ഇപി

ഇന്റിഗോയോടുള്ള നീരസത്തിന് ശേഷം വീണ്ടും വിമാനത്തില്‍ പറന്ന് ഇ.പി ; ഇത്തവണ എയര്‍ ഇന്ത്യയില്‍

എന്നെ ചതിച്ചു, മരണത്തിന് ഉത്തരവാദി സർക്കാർ ; കുട്ടനാട്ടിലെ കർഷകൻ്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

എന്നെ ചതിച്ചു, മരണത്തിന് ഉത്തരവാദി സർക്കാർ ; കുട്ടനാട്ടിലെ കർഷകൻ്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളെത്തി ; നാലംഗ സംഘം അരിയും പലവ്യഞ്ജനങ്ങളും വാങ്ങി മടങ്ങി

ഇറച്ചിയും പ‍ച്ചക്കറികളും എത്തിച്ചു; വയനാട്ടിൽ മാവോയിസ്റ്റുകൾ മേഖലാ ക്യാംപ് നടത്താൻ ശ്രമിച്ചതായി സൂചന

ഗവർണർക്കെതിരെ സമരപരമ്പരയുമായി എല്‍ഡിഎഫ്, വീടുകളില്‍ പ്രചാരണം, ഒരുലക്ഷംപേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധം

സാമൂഹിക ഒരുമയെ സുദൃഢമാക്കാൻ ദീപങ്ങളുടെ ഈ ഉത്സവത്തിന് സാധിക്കുമാറാകട്ടെ : ദീപാവലി ആശംസയുമായി ഗവർണർ

അംബാസമുദ്രം കസ്റ്റഡി പീഡനം, ഒടുവില്‍ ഐപിഎസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട് ചെയാൻ അനുമതി നൽകി തമിഴ്നാട് സർക്കാർ

അംബാസമുദ്രം കസ്റ്റഡി പീഡനം, ഒടുവില്‍ ഐപിഎസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട് ചെയാൻ അനുമതി നൽകി തമിഴ്നാട് സർക്കാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021