• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വയനാട്‌ കോൺഗ്രസിൽ കലഹം രൂക്ഷം; ഡിസിസി പ്രസിഡന്റിനെ തെറിവിളിച്ച്‌ എംഎൽഎ

by Web Desk 04 - News Kerala 24
August 30, 2023 : 6:28 pm
0
A A
0
വയനാട്‌ കോൺഗ്രസിൽ കലഹം രൂക്ഷം; ഡിസിസി പ്രസിഡന്റിനെ തെറിവിളിച്ച്‌ എംഎൽഎ

കൽപ്പറ്റ> വയനാട്‌ കോൺഗ്രസിൽ കലഹം രൂക്ഷം. ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചനെ ഫോണിൽ അസഭ്യം പറഞ്ഞ്‌ മുൻ ഡിസിസി പ്രസിഡന്റും എംഎൽഎയുമായ ഐ സി ബാലകൃഷ്‌ണൻ. എംഎൽഎയുടെ തെറിവിളി റെക്കോർഡ്‌ ചെയ്‌ത്‌ എൻ ഡി അപ്പച്ചൻ പുറത്തുവിട്ടതോടെ പോര്‌ പാരമ്യത്തിലായി.തെറിവിളിയുടെ വോയിസ്‌ ക്ലിപ്പ്‌ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ എംഎൽഎക്കെതിരെ പ്രതിഷേധവും കനത്തു. മുതിർന്ന നേതാവായ എൻ ഡി അപ്പച്ചനെ അറയ്‌ക്കുന്ന ഭാഷയിൽ തെറിവിളിച്ചതിൽ കോൺഗ്രസ്‌ പ്രവർത്തകർ പരസ്യമായി രംഗത്തെത്തി. വാട്‌സ്‌ആപ്‌ ഗ്രൂപ്പുകളിൽ എംഎൽഎക്കെതിരെ രൂക്ഷവിമർശമാണ്‌ ഉയരുന്നത്‌. എന്നാൽ ഡിസിസി പ്രസിഡന്റ്‌ പരാതി നൽകിയിട്ടും സംസ്ഥാനനേതൃത്വം നടപടി എടുത്തിട്ടില്ല.

അപ്പച്ചന്റെ പ്രായത്തെയെങ്കിലും എംഎൽഎ ബഹുമാനിക്കേണ്ടതായിരുന്നുവെന്നാണ്‌ പ്രവർത്തകരുടെ വികാരം. എംഎൽഎ അതിരുവിട്ടതായി യുഡിഎഫിലെ മറ്റുകക്ഷി നേതാക്കളും വ്യക്തമാക്കി. കോൺഗ്രസിന്റെ ഇപ്പോഴത്തെ സംസ്‌കാരമാണ്‌ ബാലകൃഷ്‌ണനിലൂടെ പുറത്തുവന്നതെന്ന്‌ ഇടതുപാർടികൾ ആരോപിച്ചു. പൊതുപ്രവർത്തകർ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷയിലാണ്‌ സ്വന്തം പാർടിയുടെ പ്രസിഡന്റിനെ തെറിവിളിച്ചത്‌. എംഎൽഎ സ്ഥാനത്തിരിക്കാനുള്ള അർഹത ബാലകൃഷ്‌ണന്‌ നഷ്ടപ്പെട്ടെന്നും ധാർമികതയുണ്ടെങ്കിൽ രാജിവയ്‌ക്കണെമെന്നും ആവശ്യപ്പെട്ടു.

ബത്തേരി–-താളൂർ റോഡ്‌ പ്രവൃത്തിയുടെ കരാറുകാനിൽനിന്ന്‌ പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന്‌ ഐ സി ബാലകൃഷ്‌ണൻ കുരിക്കിലായിരുന്നു. ഈ വിവാദം കത്തിനിൽക്കുന്നതിനിടയിലാണ്‌ തെറിവിളി. ബത്തേരി അർബൻ ബാങ്ക്‌ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ തീരുമാനിക്കുന്നതിലെ തർക്കത്തെ തുടർന്നായിരുന്നു തെറിയഭിഷേകം. പാർടിയിൽനിന്ന്‌ രാജിവയ്‌ക്കുമെന്ന ഭീഷണിയും മുഴക്കി. അപമാനം സഹിക്കാതെയാണ്‌ അപ്പച്ചൻ ഫോൺ സംഭാഷണം പുറത്തുവിട്ടതും സംസ്ഥാന നേതൃത്വത്തിന്‌ പരാതി നൽകിയതും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അക്സായ് ചിന്‍ മേഖലയിൽ ബങ്കറുകളും തുരങ്കങ്ങളും നിർമിച്ച് ചൈന; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

Next Post

വിധി വരുന്നത് വരെ നിഖില്‍ പൈലി നിരപരാധി: കൊലക്കേസ് പ്രതിയെ ന്യായീകരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
വിധി വരുന്നത് വരെ നിഖില്‍ പൈലി നിരപരാധി: കൊലക്കേസ് പ്രതിയെ ന്യായീകരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

വിധി വരുന്നത് വരെ നിഖില്‍ പൈലി നിരപരാധി: കൊലക്കേസ് പ്രതിയെ ന്യായീകരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സുൽത്താൻ അൽ നെയാദി ഞായറാഴ്‌ച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക്

സുൽത്താൻ അൽ നെയാദി ഞായറാഴ്‌ച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക്

‘സമത്വസുന്ദരവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണസങ്കൽപം പറഞ്ഞുതരുന്നത്’; ആശംസ നേർന്ന് മുഖ്യമന്ത്രി

സംസ്ഥാനം ഭരിക്കുന്നത് ജനങ്ങളോട് പ്രതിബദ്ധതയുള്ള മുന്നണി; കേരളത്തിനെതിരെ പറയാനാണ് യുഡിഎഫ് എംപിമാര്‍ക്ക് തിടുക്കം: മുഖ്യമന്ത്രി

പുതുപ്പള്ളിയിൽ ജയം എളുപ്പമല്ലെന്ന് യുഡിഎഫിന് മനസിലായി; ചർച്ച വികസനം തന്നെയെന്ന് എം വി ഗോവിന്ദൻ

സരോജിനി ബാലാനന്ദന്റേത് ത്യാഗസമ്പന്നമായ ജീവിതം: എം വി ഗോവിന്ദൻ

യുപിയിലെ ക്ലാസ് മുറിയിൽ നടന്നത് രാജ്യത്തിന് നാണക്കേട്: എം എ ബേബി

യുപിയിലെ ക്ലാസ് മുറിയിൽ നടന്നത് രാജ്യത്തിന് നാണക്കേട്: എം എ ബേബി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In