• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വയനാട് ദുരന്തം; ഫണ്ട് ശേഖരണത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി, ‘അനുമതി വാങ്ങാതെയുള്ള ശേഖരണം നിയന്ത്രിക്കണം’

by Web Desk 06 - News Kerala 24
August 8, 2024 : 1:11 pm
in Kerala, News
Reading Time: 1 min read
0
A A
0
കോടതിയുടെ അസാധാരണ ഇടപെടൽ; കൊലക്കേസിൽ അറസ്റ്റിലാവുമ്പോൾ പ്രായപൂർത്തിയായില്ല,’ജയിലിലുള്ള രണ്ടു പേരെ വിട്ടയക്കണം’

കൊച്ചി: വയനാട് ദുരന്തത്തിൻ്റെ അടിസ്ഥാനത്തിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യഹർജി. സർക്കാരിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ട് കാസർകോട് സ്വദേശിയും ചലച്ചിത്ര നടനുമായ അഡ്വ. സി ഷുക്കൂറാണ് ഹർജി നൽകിയത്. നിരവധി സംഘടനകൾ അവരുടെ അക്കൗണ്ട് വഴി വിവിധ തലങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കുകയാണ്. ഈ ഫണ്ടുകൾ ശേഖരിക്കുന്നതും വിനിയോഗിക്കുന്നതും നിരീക്ഷിക്കുന്നതിനോ മേൽനോട്ടം വഹിക്കുന്നതിനോ ഒരു സംവിധാനവും നിലവിലില്ലെന്നും ഹർജിയിൽ പറയുന്നു. നിലവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ളവർ സംഭവന നൽകിവരുന്നുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശനും കോണ്‍ഗ്രസ് മുതിർന്ന നേതാവ് എകെ ആൻ്റണിയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.

അതേസമയം, മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്നാണ് മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം. നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ഇതിനായി ബന്ധുവീടുകളില്‍ പോവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കും. മറ്റുള്ളവരെ താമസിപ്പിക്കുന്നതിനായി വാടക വീടുകളോ മറ്റ് സൗകര്യങ്ങളോ സര്‍ക്കാര്‍ ചെലവില്‍ കണ്ടെത്തി നല്‍കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയതായി റവന്യൂ മന്ത്രി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും. ഈ ഘട്ടത്തില്‍ താത്ക്കാലികമായി പുനരധിവസിപ്പിക്കപ്പെട്ടവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പ്രത്യേക ടീമിനെ നിയോഗിക്കും. സ്ഥിരം വീടുകളിലേക്ക് മാറുന്നതിനു മുമ്പുള്ള ഇടക്കാല ട്രാന്‍സിറ്റ് ഹോം സംവിധാനമാണ് രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുക. ഇതിനായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി ഫ്രീഫാബ് സാങ്കേതികവിദ്യയിലുള്ള സംവിധാനങ്ങള്‍ ഒരുക്കും. സമ്പൂര്‍ണ പുനരധിവാസത്തിന്റെ ഭാഗമായുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ടൗണ്‍ഷിപ്പ് പദ്ധതി മൂന്നാംഘട്ടത്തിലാണ് നടപ്പിലാക്കുകയെന്നും മന്ത്രി അറിയിച്ചു.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമെങ്കില്‍ വിദഗ്ധ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. നിലവില്‍ 136 കൗണ്‍സിലര്‍മാരുടെ സേവനമാണ് വിവിധ ക്യാമ്പുകളിലായി നല്‍കുന്നത്. ബാങ്ക് വായ്പകളുടെ തിരിച്ചടവുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കിംഗ് കമ്മിറ്റിയുടെ ഒരു അടിയന്തര യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ദുരന്ത സന്ദര്‍ഭത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ നിന്ന് പണപ്പിരിവ് നടത്തുന്നത് ഒഴിവാക്കണമെന്നും മന്ത്രി അറിയിച്ചു.

പ്രാദേശിക ജനപ്രതിനിധികളെയും ദുരന്തത്തിനിരയായവരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി വ്യത്യസ്ത ടീമുകള്‍ ദുരന്തബാധിത പ്രദേശങ്ങളെ ആറു മേഖലകളായി തിരിച്ച് നടത്തുന്ന പ്രദേശിക വിവരശേഖരണം അവസാന ഘട്ടത്തിലാണ്. ദുരന്തം നടന്ന പ്രദേശങ്ങളില്‍ ദേശീയ മന്ത്രിസഭാ ടീമുകള്‍ പരിശോധന നടത്താന്‍ എത്തുമെന്നും ഇവര്‍ക്കാവശ്യമായ മുഴുവന്‍ വിവരങ്ങളും കൈമാറിയതായും മന്ത്രിസഭ ഉപസമിതി പറഞ്ഞു.

ഇതിനു പുറമെ, ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഭൂമിശാസ്ത്രപരമായ സ്ഥിതിഗതികള്‍ സൂക്ഷ്മമായി പഠിക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജിയോളജി, ഹൈഡ്രോളജി, സോയില്‍ കണ്‍സര്‍വേഷന്‍ പ്രതിനിധികള്‍, ഹസാഡ് അനലിസ്റ്റ് എന്നീ നാലു വിഭാഗത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ടതായിരിക്കും സമിതി. നിലവില്‍ കാണാതായ138 പേരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡി.എന്‍.എ പരിശോധനയും രക്തസാമ്പിളിന്റെ ശേഖരണവും പൂര്‍ത്തിയാകുന്നതോടെ കാണാതായവരുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവെച്ചു.

ഇവിടെയുണ്ടായതിനേക്കാള്‍ ജീവഹാനി കുറഞ്ഞ ദുരന്തങ്ങളെ ദേശീയ ദുരന്തങ്ങളായി പ്രഖ്യാപിച്ച് ഫണ്ട് നല്‍കിയ ചരിത്രമുണ്ടെന്നും അതിന് സമാനമായ ഫണ്ടെങ്കിലും വയനാട് ദുരന്തത്തിന്റെ കാര്യത്തില്‍ അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസും പറഞ്ഞു. മഹാദുരന്തത്തെ അതിജീവിക്കാന്‍ ഒറ്റക്കെട്ടായാണ് എല്ലാവരും മുന്നോട്ടുപോകുന്നതെന്നും ദുരിതബാധിതരുടെ ആത്മവിശ്വാസം കെടുത്തുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വഖഫ് നിയമ ഭേദഗതി ബില്‍ അല്‍പസമയത്തിനകം ലോക് സഭയില്‍, ലീഗ് അടക്കം പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധത്തിൽ

Next Post

പളളുരുത്തിക്കാരായ 6 യുവാക്കളെ ചൈനീസ് കമ്പനിക്ക് വിറ്റു, മലയാളി തട്ടിയത് ലക്ഷങ്ങൾ; ഒടുവിൽ പ്രതി പിടിയിലായി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പളളുരുത്തിക്കാരായ 6 യുവാക്കളെ ചൈനീസ് കമ്പനിക്ക് വിറ്റു, മലയാളി തട്ടിയത് ലക്ഷങ്ങൾ; ഒടുവിൽ പ്രതി പിടിയിലായി

പളളുരുത്തിക്കാരായ 6 യുവാക്കളെ ചൈനീസ് കമ്പനിക്ക് വിറ്റു, മലയാളി തട്ടിയത് ലക്ഷങ്ങൾ; ഒടുവിൽ പ്രതി പിടിയിലായി

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലത്തിൽ സൈക്കിളും ചെരുപ്പും, വീട്ടിൽ കുറിപ്പ്; കായലിൽ ചാടി 38 കാരി ജീവനൊടുക്കി, സംഭവം ചേർത്തലയിൽ

അതിശക്തമഴ ; ജാഗ്രത നിർദ്ദേശവുമായി മലപ്പുറം കളക്ടർ

വീണ്ടും വരുന്നൂ ശക്തമായ മഴ: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം, ജില്ലകളിൽ അലർട്ട്; മറ്റന്നാൾ മുതൽ സജീവമാകും

ഓപ്പണ്‍ എഐയ്ക്ക് ചെക്ക്; പുത്തന്‍ എഐ ആപ്പുമായി ടിക്‌ടോക്കിന്‍റെ മാതൃ കമ്പനി

ഓപ്പണ്‍ എഐയ്ക്ക് ചെക്ക്; പുത്തന്‍ എഐ ആപ്പുമായി ടിക്‌ടോക്കിന്‍റെ മാതൃ കമ്പനി

ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂരിലെ വാഹന ഷോറൂമിൽ നിന്ന് ലക്ഷങ്ങൾ തട്ടി; അസി. മാനേജർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021