തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. ഇന്ന് സംസ്ഥാനത്ത് താപനില ഉയരും. കോട്ടയം ജില്ലയില്‍ ഉയര്‍ന്ന താപനില 35°C വരെയും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 2 °C – 3 °C കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര പ്രദേശങ്ങള്‍ ഒഴികെ, ഈ ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.