• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 28, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ജാതി സെൻസസ് നടപ്പാക്കണം’; സംവരണ-പിന്നാക്ക സമുദായങ്ങളുടെ ഐക്യവേദിയായി വെൽഫെയർ പാർട്ടി സെക്രട്ടേറിയറ്റ് വളയൽ സമരം

by Web Desk 04 - News Kerala 24
January 3, 2024 : 4:21 pm
0
A A
0
‘ജാതി സെൻസസ് നടപ്പാക്കണം’; സംവരണ-പിന്നാക്ക സമുദായങ്ങളുടെ ഐക്യവേദിയായി വെൽഫെയർ പാർട്ടി സെക്രട്ടേറിയറ്റ് വളയൽ സമരം

തിരുവനന്തപുരം: കേരളത്തിൽ ജാതി സെൻസസ് നടപ്പാണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സെക്രട്ടേറിയറ്റ് വളഞ്ഞു. എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുക, സർക്കാർ നിയമനങ്ങളിൽ ആനുപാതിക പ്രതിനിധ്യം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

ഇന്ത്യയിൽ ആദ്യമായി സവർണ സംവരണം നടപ്പാക്കിയ ഇടത് സർക്കാറിനെതിരെയും സംവരണത്തിനും ജാതി സെൻസസിനുമെതിരെ ഉറഞ്ഞുതുള്ളുന്നവർക്കെതിരെയും രൂക്ഷ വിമർശനമുയർന്നു. എൻ.എസ്.എസ് അടക്കമുള്ള ജാതി-സമുദായ സംഘടനകൾ ചരിത്രം മറക്കരുതെന്നും സമരക്കാർ ഓർമിപ്പിച്ചു. ജാതി സെൻസസ് വിഷയത്തിൽ ദേശീയ തലത്തിൽ സ്വീകരിച്ച നിലപാട് കേരളത്തിൽ പ്രഖ്യാപിക്കാൻ സി.പി.എം ആരെയാണ് പേടിക്കുന്നതെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. മുന്നാക്ക സംവരണം നടപ്പാക്കാൻ കാണിച്ച ധൃതി ജാതി സെൻസസ് വിഷയത്തിൽ കാണിക്കാത്ത ഇടത് സർക്കാർ നിലപാട് അപഹാസ്യമാണെന്നും സമരക്കാർ ചൂണ്ടിക്കാട്ടി.

സാമൂഹിക നീതി ആവശ്യപ്പെട്ടുള്ള ‘തിരുവനന്തപുരം പ്രഖ്യാപനം’ ​സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നിർവഹിച്ചു. സെക്രട്ടേറിയറ്റിന്റെ നാല് പ്രധാന ഗേറ്റുകൾ സ്തംഭിപ്പിച്ച ​പ്രവർത്തകരെ പൊലീസ് ബലം ​പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.

വെൽ​െഫയർ പാർട്ടി ദേശീയ ട്രഷറർ അത്തീഖ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ന്യൂഡൽഹി ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ്യ കേന്ദ്ര സർവകലാശാലയിലെ ഡോ. കെ.ആർ. നാരായണൻ സെന്റർ ഫോർ ദലിത് ആന്റ് മൈനോറിറ്റി സ്റ്റഡീസ് ഡിപ്പാട്ട്മെന്റിലെ ഡോ. അരവിന്ദ് കുമാർ മുഖ്യാതിഥിയായി. വെൽ​​ഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരീപ്പുഴ, വണിക വശ്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കുട്ടപ്പൻ ചെട്ടിയാർ, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, കെ.കെ. ബാബുരാജ്, കെ. അംബുജാക്ഷൻ, ഡോ. എസ്. ശാരങ്ധരൻ, ഒ.പി. രവീന്ദ്രൻ, ജമാഅത്തെ ഇസ്‍ലാമി സംസ്ഥന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ജെ. രഘു, ഗ്രോ വാസു, കേരള മുസ്‍ലിം ജമാഅത്ത് ഫെഡറേഷൻ ഓർഗനൈസിങ് സെക്രട്ടറി കടയ്ക്കൽ ജുനൈദ്, കെ.പി.എം.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബൈജു കലാശാല, ശ്രീരാമൻ കൊയ്യോൻ, ബാബുരാജ് ഭഗവതി, ആർ.എം.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. ഹരിഹരൻ, ന്യൂനമക്ഷ ക്ഷേമവകുപ്പ് മുൻ ഡയറക്ടർ നസീർ പി. നേമം, സി.എസ്.ഡി.എസ് സംസ്ഥാന കമ്മിറ്റി അംഗം ശ്രീകുമാർ, മറുവാക്ക് എഡിറ്റർ അംബിക, കേരള മുസ്‍ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ, ബി.എസ്.പി സംസ്ഥാന സെക്രട്ടറി സന്തോഷ് പാലത്തുംപാടൻ,

അണ്ണാ ഡി.എച്ച്.ആർ.എം സംസ്ഥാന വർക്കിങ് പ്രസിഡന്റ് സജി കൊല്ലം, ഡി.എസ്.എസ് സംസ്ഥാന ചെയർപേഴ്സൻ രേഷ്മ കരിവേടകം, സി.ഡി.എൻ സംസ്ഥാന ജനറൽ സെക്രട്ടറി ലൂക്കോസ് നീലംപേരൂര്‍, അനന്ദു രാജ്, തീരദേശ ഭൂസമര സമിതി സംസ്ഥാന ചെയർപേഴ്സൻ മാഗ്ലിൻ ഫിലോമിന, സ്റ്റുഡൻ്റ്സ് ഫെഡറേഷൻ ഓഫ് ദ്രവീഡിയൻസ് നാഷനൽ ഓർഗനൈസർ ഇലയ്യ കുമാർ, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ. ഷഫീഖ്, വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന പ്രസിഡൻ്റ് വി.എ. ഫായിസ, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് കെ.എം. ഷെഫ്റിൻ, എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ, പ്രവാസി വെൽഫെയർ പ്രസിഡൻറ് അസ്‍ലം ചെറുവാടി, അസെറ്റ് കൺവീനർ എസ്. ഖമറുദ്ദീൻ, എ.എം. നദ്‌വി, സന്തോഷ് അഞ്ചൽ, ഗാർഗിയൻ, കരകുളം സത്യകുമാർ, അജി എം. ചാലക്കേരി, കുഞ്ഞുമോൻ പുത്തൂർ, സി.പി.ഐ.എം റെഡ്സ്റ്റാർ നേതാവ് എം.കെ. ദാസൻ, വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഷ്റഫ് കല്ലറ എന്നിവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വൈ.എസ്. ശർമിളക്ക് പിന്നാലെ മാതാവ് വൈ.എസ്. വിജയമ്മയും കോൺഗ്രസിലേക്ക്; നാളെ അംഗത്വം സ്വീകരിക്കും

Next Post

ശക്തമായ നേതൃത്വം, വനിതാ സംരക്ഷണ ബിൽ ഏറെ പ്രതീക്ഷയോടെ നോക്കികാണുന്നു: ശോഭന

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ശക്തമായ നേതൃത്വം, വനിതാ സംരക്ഷണ ബിൽ ഏറെ പ്രതീക്ഷയോടെ നോക്കികാണുന്നു: ശോഭന

ശക്തമായ നേതൃത്വം, വനിതാ സംരക്ഷണ ബിൽ ഏറെ പ്രതീക്ഷയോടെ നോക്കികാണുന്നു: ശോഭന

പുനര്‍ഗേഹം പദ്ധതിക്ക്  4 ലക്ഷം രൂപ വീതം നല്‍കുവാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

പുനര്‍ഗേഹം പദ്ധതിക്ക് 4 ലക്ഷം രൂപ വീതം നല്‍കുവാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

കേരളത്തിൽ മഴ തുടരും; മൂന്ന് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്

കേരളത്തിൽ മഴ തുടരും; മൂന്ന് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്

കേരള എഞ്ചിനീയറിംഗ് പരീക്ഷ ഇനി മുതൽ ഓൺലൈനായി

കേരള എഞ്ചിനീയറിംഗ് പരീക്ഷ ഇനി മുതൽ ഓൺലൈനായി

മോദിയുടെ ഉറപ്പിനെപ്പറ്റിയാണ് രാജ്യം ഇന്ന് ചര്‍ച്ച ചെയ്യുന്നത് -മോദി

മോദിയുടെ ഉറപ്പിനെപ്പറ്റിയാണ് രാജ്യം ഇന്ന് ചര്‍ച്ച ചെയ്യുന്നത് -മോദി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In