മലപ്പുറം : സ്കൂട്ടറിൽ മദ്യം എത്തിച്ച് വിൽപന നടത്തുന്ന വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. ‘ഐസക് ന്യൂട്ടൻ’ എന്നയാളാണ് പിടിയിലായത്. വെസ്റ്റ് ബംഗാൾ ബർദ്ദമാൻ ഹമീദ്പൂർ ഐസക് ന്യൂട്ടൻ (30) നെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. അന്യസംസ്ഥാന തൊഴിലാളിയായ ഇയാൾ കൊടിഞ്ഞി ചെറുപാറയിലും പരിസരപ്രദേശങ്ങളിലുമുള്ള അന്യസംസ്ഥാന തൊഴിലാളികൾക്കും മറ്റും സ്കൂട്ടറിൽ മദ്യം എത്തിച്ചു കൊടുക്കലാണ് ഇയാളുടെ തൊഴിൽ. പോണ്ടിച്ചേരിയിൽ മാത്രം വിൽപന നടത്താനും ഉപയോഗിക്കാനും അനുവാദമുള്ള ഏഴ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.