• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 25, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

എന്തൊരു അസാധ്യ പ്രകടനം, നൃത്തം കണ്ട് അതിശയിച്ച് സോഷ്യൽ മീഡിയ, വൈറൽ

by Web Desk 06 - News Kerala 24
January 15, 2023 : 11:55 am
in News, World
Reading Time: 1 min read
0
A A
0
എന്തൊരു അസാധ്യ പ്രകടനം, നൃത്തം കണ്ട് അതിശയിച്ച് സോഷ്യൽ മീഡിയ, വൈറൽ

നൃത്തം ചെയ്യുക എന്നത് ചില്ലറ കാര്യമല്ല. അനേകം അനേകം നൃത്തരൂപങ്ങൾ ഈ ലോകത്തുണ്ട്. അതിൽ ശാസ്ത്രീയനൃത്തങ്ങളും ഓരോ നാടിന്റെയും സംസ്കാരവുമായി ചേർന്ന് നിൽക്കുന്ന നൃത്തങ്ങളും എല്ലാം ഉണ്ട്. എന്നാൽ, ഈ നൃത്തം കാണുമ്പോൾ ആരും ഒന്ന് അതിശയിച്ച് പോവും. അത്രയേറെ പ്രയാസമാണ് എന്ന് തോന്നുന്ന ചുവടുകളാണ് ഈ കലാകാരന്മാർ വയ്ക്കുന്നത്. ഓൺലൈനിൽ വൈറലാവുന്ന ഈ നൃത്തത്തിന്റെ പേര് സാവുലി.

അസാധ്യമെന്ന് ആരും പറഞ്ഞുപോകുന്നത്ര ചടുലമായിട്ടാണ് ഈ നൃത്തത്തിന്റെ ചുവടുകൾ. ഇത് ആഫ്രിക്കയിൽ നിന്നുള്ള കലാരൂപമാണ്. ​ഗുരോ ഭാഷ സംസാരിക്കുന്ന ​ഗോത്ര വിഭാ​ഗമാണ് പ്രധാനമായും ഈ നൃത്തം അവതരിപ്പിക്കുന്നത്. സെൻട്രൽ ഐവറി കോസ്റ്റിലാണ് ഈ സാവുലി നൃത്തം കൂടുതലും കാണുന്നത്. ഈ നൃത്തം അവതരിപ്പിക്കുന്ന കലാകാരന്മാർ മുഖത്ത് ഒരു മാസ്ക് വച്ചിരിക്കുന്നതായി കാണാം. ആ മാസ്ക് അറിയപ്പെടുന്നത് സാവുലി മാസ്ക് എന്നാണ്.

https://twitter.com/TheFigen_/status/1613546168247812097?s=20&t=hDpt1Yzgj59r3dWbhW28ZA

തിളങ്ങുന്ന പർപ്പിൾ നിറത്തിലുള്ള ഈ മാസ്‌ക് 1950 -കളിൽ എപ്പോഴോ രൂപകൽപ്പന ചെയ്‌തതാണെന്ന് കരുതപ്പെടുന്നു. ഡിജെല ലൂ സാവുലി എന്ന പെൺകുട്ടിയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. പുരുഷ കലാകാരന്മാരാണ് ഈ നൃത്തം പ്രധാനമായും അവതരിപ്പിക്കുന്നത് എങ്കിലും ഈ നൃത്തം അറിയപ്പെടുന്നത് സ്ത്രീകൾക്ക് ആദരം എന്നോണമാണ്. മുഖത്ത് ഈ മാസ്ക് ധരിച്ച് കഴിഞ്ഞാൽ കലാകാരന്മാർ ആ ആത്മാവിനെ പ്രതിനിധീകരിക്കും എന്നാണ് കരുതുന്നത്. അതിനാൽ തന്നെ നമ്മുടെ തെയ്യവുമായി ഇതിന് സാദൃശ്യം പറയാറുണ്ട്.

ഏതായാലും, ഈ സാവുലി നൃത്തത്തിന്റെ വീഡിയോ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അനേകം പേരാണ് ലോകത്തിന്റെ നാനാഭാ​ഗത്തു നിന്നും വീഡിയോ കണ്ടത്. അസാധ്യമായ പ്രകടനം കണ്ട് പലരും അത്ഭുതപ്പെട്ടു. ‘ഇത് സെൻട്രൽ ഐവറി കോസ്റ്റിൽ നിന്നുള്ള സാവുലി നൃത്തമാണ്. ലോകത്തിലെ തന്നെ അസാധ്യമായ നൃത്തം’ എന്ന് അതിന് അടിക്കുറിപ്പും നൽകിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാഡ 9 താലിബാന്‍റെ സൂപ്പര്‍ കാര്‍; 30 എന്‍ജിനിയര്‍മാരുടെ 5 വര്‍ഷത്തെ പ്രയത്നഫലം

Next Post

മൊബൈല്‍ വാങ്ങാന്‍ പോയ യുവാവിനെ തലയിൽ കല്ലു കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ബലൂൺ വാങ്ങുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

മൊബൈല്‍ വാങ്ങാന്‍ പോയ യുവാവിനെ തലയിൽ കല്ലു കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

ഭർത്താവിനൊപ്പം താമസിക്കാൻ തയ്യാറായില്ല, അച്ഛൻ മകളെ തലയ്‍ക്കടിച്ച് കൊന്നു

ഉത്തരേന്ത്യമൂടി മൂടല്‍ മഞ്ഞ്; നിരവധി വിമാനങ്ങള്‍ തിരിച്ച് വിട്ടു, ട്രെയിനുകള്‍ വൈകിയോടുന്നു

ഉത്തരേന്ത്യയിൽ ശൈത്യ തരംഗം വീണ്ടും ശക്തമാകുന്നു; വിമാനങ്ങളും ട്രെയിനുകളും വൈകി

വധശ്രമക്കേസിലെ ശിക്ഷ: ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

വധശ്രമക്കേസിലെ ശിക്ഷ: ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

പക്ഷി ഇടിച്ചെന്ന് സംശയം ; പറന്നുയർന്ന ഇൻഡി​ഗോ വിമാനം ​ഗുവാഹത്തിയിൽ തിരിച്ചിറക്കി

വിമാനയാത്രക്കിടെ വായിലൂടെ രക്തസ്രാവം; ‌യാത്രക്കാരന് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021