• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സംസ്ഥാനത്ത് നിയന്ത്രണങ്ങളെന്തെല്ലാം ; ഇന്ന് നിര്‍ണായക യോഗം

by Web Desk 06 - News Kerala 24
January 20, 2022 : 6:13 am
0
A A
0
കൊവിഡ് വ്യാപനം ; നിയന്ത്രണങ്ങളില്‍ ഇന്ന് തീരുമാനം

തിരുവനന്തപുരം : കൊവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ നിയന്ത്രണം കൊണ്ട് വരും. വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന കൊവിഡ് അവലോകന യോഗമാണ് അന്തിമ തീരുമാനം എടുക്കുന്നത്. കോളേജുകള്‍ അടച്ചിട്ടേക്കും. പൊതു സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ വന്നേക്കും. വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുക്കുന്നവരുടെ എണ്ണം 50ല്‍ നിന്ന് കുറച്ചേക്കും. വാരാന്ത്യ നിയന്ത്രണവും രാത്രി കര്‍ഫ്യൂവും സജീവ പരിഗണനയിലുണ്ട്. നിയന്ത്രണം കടുപ്പിക്കുമ്പോഴും സമ്പൂര്‍ണ അടച്ചു പൂട്ടല്‍ ഉണ്ടാകില്ലെന്നാണ് വ്യക്തമാകുന്നത്. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നേക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 0ശതമാനത്തിനും മേല്‍ പോകാനും സാധ്യതയേറിയിട്ടുള്ള അവസ്ഥയാണിപ്പോള്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അടക്കം ആശുപത്രികള്‍ പലതും രോഗികളാല്‍ നിറഞ്ഞത് ചികിത്സയിലും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.

വരാനിരിക്കുന്നത് ഒമിക്രോണ്‍ സാമൂഹിക വ്യാപനത്തിന്റെ പ്രതിഫലനമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. രോഗികളുടെ എണ്ണം കൂടുന്നതില്‍ മാത്രമല്ല ആശങ്കയുള്ളത്. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം കൂടുന്നതാണ് പ്രതിസന്ധി. ഇപ്പോള്‍ തന്നെ കോഴിക്കോട് അടക്കം മെഡിക്കല്‍ കോളജ് ആശുപത്രി രോഗികളാല്‍ നിറഞ്ഞു. തിരുവനന്തപുരത്ത് കിടത്തി ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കൂടുന്നുണ്ട്. കൊവിഡിനൊപ്പം മറ്റ് ചെറിയ ആരോഗ്യപ്രശ്‌നങ്ങളും ഉള്ളവരെയെല്ലാം താഴേത്തട്ടിലുള്ള ആശുപത്രികള്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്. സി കാറ്റഗറി അതായത് ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രം മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്താല്‍ മതിയെന്ന് നിര്‍ദേശം നല്‍കണമെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ മുന്‍ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 192 ശതമാനമാണ് ആവര്‍ധന. ആരോഗ്യവകുപ്പ് പ്രതീക്ഷിച്ചതിലും ഇരട്ടിയാണ് ഈ സംഖ്യ.

ഒമിക്രോണ്‍ സാമൂഹിക വ്യാപനം നടന്നു കഴിഞ്ഞതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ രോഗികള്‍ ആശുപത്രികളിലെത്തുമെന്നുറപ്പ്. താഴേത്തട്ടിലുള്ള ആശുപത്രികളിലെ കൊവിഡ് ചികിത്സയും രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നത് പോലെ സിഎഫ്എല്‍ടിസികളും വ്യാപകമാകമാക്കിയില്ലെങ്കില്‍ മെഡിക്കല്‍ കോളജ് ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറാകും. നിലവില്‍ കൊവിഡിതര ചികിത്സകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും ആലോചനയുണ്ട്.

 

 

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കളിക്കുന്നതിനിടെ കുട്ടികളെ കടന്നൽ കുത്തി ; വീട്ടിലേക്ക് ഓടിയപ്പോൾ പിന്നാലെ പറന്നെത്തി വീട്ടുകാരെയും ആക്രമിച്ചു

Next Post

അന്യപുരുഷനുമായി ബെഡ്‌റൂമില്‍ വീഡിയോ ഗെയിം കളിച്ചു ; ഭാര്യക്കെതിരെ ഭര്‍ത്താവ് കോടതിയില്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അന്യപുരുഷനുമായി ബെഡ്‌റൂമില്‍ വീഡിയോ ഗെയിം കളിച്ചു ; ഭാര്യക്കെതിരെ ഭര്‍ത്താവ് കോടതിയില്‍

അന്യപുരുഷനുമായി ബെഡ്‌റൂമില്‍ വീഡിയോ ഗെയിം കളിച്ചു ; ഭാര്യക്കെതിരെ ഭര്‍ത്താവ് കോടതിയില്‍

ധീരജിനെ കുത്തിക്കൊന്ന സംഭവം ; കുത്തിയ യൂത്ത് കോണ്‍ഗ്രസുകാരന്‍ നിഖില്‍ പൈലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ധീരജിനെ കുത്തിയ കത്തി തേടി പൊലീസ് ; നിഖില്‍ പൈലിയുടെ മൊഴി പ്രകാരം തെരച്ചില്‍ തുടരും

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

സിപിഎം തൃശൂര്‍, കാസര്‍കോട് ജില്ലാ സമ്മേളനങ്ങള്‍ നാളെ മുതല്‍

നടിയെ ആക്രമിച്ച കേസ് ; ബാലചന്ദ്രകുമാറിന് പൊലീസ് സുരക്ഷ

ദിലീപിനെതിരെയുള്ള പുതിയ തെളിവുകള്‍ എന്തൊക്കെ? നിര്‍ണായക റിപ്പോര്‍ട്ട് ഇന്ന് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കും

കെ-റെയിലില്‍ വിശദീകരണ സെമിനാറുമായി സിപിഐഎം

ഭൂമി ഏറ്റെടുക്കല്‍ നടപടിക്കെതിരെ ഹര്‍ജി ; ഹൈക്കോടതി ഇന്ന് പരിഗണിക്കും ; സര്‍ക്കാരിന് നിര്‍ണായകം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In