• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മധുകൊലക്കേസിലെ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടിന് എന്ത് സംഭവിച്ചു?, നിർണായക നീക്കവുമായി പ്രൊസിക്യൂഷൻ

by Web Desk 04 - News Kerala 24
October 30, 2022 : 6:11 am
in Kerala, News
0
A A
0
മധുകൊലക്കേസിലെ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടിന് എന്ത് സംഭവിച്ചു?, നിർണായക നീക്കവുമായി പ്രൊസിക്യൂഷൻ

സാക്ഷികളുടെ കൂറുമാറ്റം, കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കൽ, പുനർവിസ്താരത്തിനിടയിൽ മൊഴി തിരുത്തൽ, കോടതിയെ തെറ്റിദ്ധരിപ്പിച്ച സാക്ഷിയുടെ കാഴ്ച പരിശോധിപ്പിക്കൽ…അങ്ങനെ അസാധാരണ സംഭവങ്ങളുടെ ഘോഷയാത്രയാണ് മധുകൊലക്കേസ് സാക്ഷി വിസ്താരത്തിനിടയിലെ ഹൈലൈറ്റുകൾ. 122 സാക്ഷികളുള്ള കേസിൽ രണ്ടു അന്വേഷണ ഉദ്യോഗസ്ഥരെ മാത്രാണ് ഇനി വിസ്തരിക്കാനുള്ളത്.

അതിനിടെയിലാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ വളരെ ​ഗൗരവതരവും നിർണായകവുമായ നീക്കം നടത്തിയത്. മധുവിന്റേത് കസ്റ്റഡി മരണമാണോ എന്നന്വേഷിച്ച മജിസ്റ്റീരിയിൽ അന്വേഷണ റിപ്പോർട്ടുകൾ കോടതി വിളിപ്പിക്കണമെന്നാണ് കേസ് വിചാരണ അവസാന ഘട്ടത്തിൽ എത്തിയപ്പോൾ പ്രൊസിക്യൂട്ടർ ആവശ്യപ്പെട്ടത്. ഇതിനെ എതിർത്ത് പ്രതിഭാ​ഗം രം​ഗത്തെത്തി. എന്തിനാണ് മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് വിളിപ്പിക്കുന്നതെന്നും അതിനെന്താണ് പ്രസക്തി എന്നും പ്രതിഭാ​ഗം ചോദിച്ചു. മധുവിന്റെ മരണത്തിന് കാരണമായ മർദ്ദനം പൊലീസ് കസ്റ്റഡിയിൽ സംഭവിച്ചതല്ലെന്ന് പോസ്റ്റ്മോർട്ടം ചെയ്ത പൊലീസ് സർജൻ ഡോ. എൻ.എ. ബലറാം കോടതിയിൽ മൊഴി നൽകിയിരുന്നു. ശാസ്ത്രീയമായ തെളിവുകൾ സഹിതമായിരുന്നു അദ്ദേഹത്തിന്റെ കോടതിയിലെ മൊഴി. പൊലീസ് ലാത്തി കൊണ്ടുള്ള മർദ്ദനമേറ്റാണ് മധു മരിച്ചതെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാ​ഗത്തിന്റെ ശ്രമം.

അന്വേഷണ റിപ്പോർട്ടുകൾ കേസ് ഫയലിൽ വരാത്തതിന് കാരണം അശ്രദ്ധയോ, അറിവില്ലായ്മയോ !

മധുകൊലക്കേസിൽ മൂന്ന് അന്വേഷണമുണ്ടായി. ഒന്ന് പൊലീസ് അന്വേഷണം. ഇതിനു പുറമെ, രണ്ട് മജിസ്റ്റീരിയൽ അന്വേഷണങ്ങളും. ഒറ്റപ്പാലം സബ്കളക്ടർ ആയിരുന്ന ജെറോമിക് ജോർജാണ് ഒരന്വേഷണം പൂർത്തിയാക്കിയത്. മറ്റൊന്ന് അന്നത്തെ മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയിരുന്ന എം. രമേശൻ്റേതാണ്. ഈ രണ്ട് അന്വേഷണ റിപ്പോർട്ടുകളും കേസ് ഫയലിൽ ഉണ്ടായിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥനോ വിചാരണ തുടങ്ങുന്ന സമയത്തെ പ്രോസിക്യൂട്ടറോ ഇതു ​ഗൗനിച്ചില്ല. അല്ലെങ്കിൽ എവിഡൻഷ്യൽ വാല്യൂ ഇല്ലെന്ന ധാരണയിൽ ഉപേക്ഷിച്ചു. അല്ലെങ്കിൽ അശ്രദ്ധ. എന്തുവിളിച്ചാലും രണ്ട് മജിസ്റ്റീരിയിൽ അന്വേഷണവും ഇതുവരെ കേസ് ഫയലിൽ വന്നിട്ടില്ല.
മധുവിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത് ഒറ്റപ്പാലം നോഡൽ ഓഫീസർ കൂടിയായ അന്നത്തെ ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക ജോർജ് ആയിരുന്നു. കേസിലെ തൊണ്ണൂറ്റിയാറാം സാക്ഷിയാണ് അദ്ദേഹം. സാക്ഷി വിസ്താരത്തിനിടെയാണ് മജിസ്റ്റീരിയൽ അന്വേഷണം നടത്തിയ കാര്യം ജെറോമിക് ജോർജ്ജ് പരാമർശിച്ചത്. ഇത് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ്റെ ചെവിയിലുടക്കി. രണ്ട് അന്വേഷണവും കസ്റ്റഡി മരണമാണോ എന്ന് പരിശോധിക്കാനായിരുന്നു. ഈ റിപ്പോർട്ടാണ് കോടതി രേഖകളിൽ കാണാത്തത്. കേസ് ഫയലുകൾ ഒന്നുകൂടി നോക്കി പ്രോസിക്യൂട്ടർ രണ്ട് റിപ്പോർട്ടും ഇല്ലെന്ന് ഉറപ്പാക്കി. പൊലീസ് ഉദ്യോഗസ്ഥരോടും സംസാരിച്ചു. കിട്ടിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു.

അന്വേഷണ റിപ്പോർട്ട് വരുത്തണമെന്ന് പ്രോസിക്യൂഷൻ, സമയം കളയരുതെന്ന് പ്രതിഭാഗം, പഠിക്കണമെന്ന് കോടതി

കേസിൽ ഈ രണ്ട് റിപ്പോർട്ടുകൾക്കും നിർണായക സ്ഥാനമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ റിപ്പോർട്ടുകൾ വിളിച്ചു വരുത്തണമെന്ന് പ്രോസിക്യൂട്ടർ ഹർജി നൽകി. അന്വേഷണ റിപ്പോർട്ടുകൾ വിളിച്ചു വരുത്തണമെന്നും അത് തയ്യാറാക്കിയവരെ വിസ്തരിക്കേണ്ടിവരുമെന്നും രാജേഷ് എം. മേനോൻ നിലപാട് എടുത്തു. എവിഡൻഷ്യറി വാല്യൂ ഇല്ലാത്ത റിപ്പോർട്ട് വിളിച്ചുവരുത്തി കോടതിയുടെ സമയം കളയണോ എന്നായിരുന്നു പ്രതിഭാഗത്തിൻ്റെ ആദ്യവാദം. തെളിവുകൾക്ക് തുല്യമായ മൂല്യം മജിസ്ട്രേറ്റിൻ്റെ അന്വേഷണ റിപ്പോർട്ടിനുണ്ടെന്ന് രാജേഷ് എം. മേനോൻ പറഞ്ഞതോടെ അത് പുതിയ അറിയാവി. മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടുകൾക്ക് എവിഡൻഷ്യൽ മൂല്യമുണ്ടെങ്കിൽ അതിന്റെ തെളിവ് ഹാജരാക്കട്ടെയെന്ന് വിചാരണക്കോടതി ജഡ്ജ് കെ.എം. രതീഷ് കുമാർ പറഞ്ഞു. മദ്രാസ്, ബോംബൈ ഹൈക്കോടതി റൂളിങ്ങുകളുമായാണ് അന്വേഷണ റിപ്പോർട്ടുകൾക്ക് എവിഡൻഷ്യൽ വാല്യൂ ഉണ്ടെന്ന് സ്ഥാപിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട് കോതി ബീച്ചിന് സമീപം കടല്‍ 100 മീറ്റര്‍ ഉള്‍വലിഞ്ഞു, ഭയക്കാനില്ലെന്ന് അധികൃതര്‍

Next Post

മുത്തങ്ങ വഴി ലഹരിക്കടത്ത് തുടരുന്നു; എംഡിഎംഎ വന്‍ശേഖരവുമായി യുവാവ് പിടിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുത്തങ്ങ വഴി ലഹരിക്കടത്ത് തുടരുന്നു; എംഡിഎംഎ വന്‍ശേഖരവുമായി യുവാവ് പിടിയില്‍

മുത്തങ്ങ വഴി ലഹരിക്കടത്ത് തുടരുന്നു; എംഡിഎംഎ വന്‍ശേഖരവുമായി യുവാവ് പിടിയില്‍

ജമ്മുവിൽ എട്ട് ആം ആദ്മി പാർട്ടി നേതാക്കൾ ബിജെപിയിൽ ചേർന്നു

ജമ്മുവിൽ എട്ട് ആം ആദ്മി പാർട്ടി നേതാക്കൾ ബിജെപിയിൽ ചേർന്നു

ദക്ഷിണകൊറിയയിലെ ഹാലോവീൻ ദുരന്തം; മരണസംഖ്യ 100 കടന്നു, അപകടകാരണം വ്യക്തമായില്ല

ദക്ഷിണകൊറിയയിലെ ഹാലോവീൻ ദുരന്തം; മരണസംഖ്യ 100 കടന്നു, അപകടകാരണം വ്യക്തമായില്ല

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

സിപിഎം കേന്ദ്ര കമ്മിറ്റി തുടരുന്നു; പിബിയിൽ കോടിയേരിക്ക് പകരം എം വി ​ഗോവിന്ദൻ? തീരുമാനം ഇന്ന്

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

സുപ്രീം കോടതിയിൽ നി‍‍ർണ്ണായക ദിനങ്ങൾ; സുപ്രധാനവിധികൾ പ്രതീക്ഷിച്ച് രാജ്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021