• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, July 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Automotive

ഹരിതനയം നടപ്പിലാക്കാൻ ബജറ്റിൽ എന്തുണ്ടാകും; ഇലക്ട്രിക് വാഹന സബ്സി‍ഡിയുടെ കാലാവധി നീട്ടുമോയെന്നും ആകാംക്ഷ

by Web Desk 06 - News Kerala 24
January 30, 2023 : 8:24 am
in Automotive, Kerala, News
Reading Time: 1 min read
0
A A
0
ഹരിതനയം നടപ്പിലാക്കാൻ ബജറ്റിൽ എന്തുണ്ടാകും; ഇലക്ട്രിക് വാഹന സബ്സി‍ഡിയുടെ കാലാവധി നീട്ടുമോയെന്നും ആകാംക്ഷ

കൊച്ചി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹരിതനയം നടപ്പിലാക്കാൻ ബജറ്റിൽ എന്തുണ്ടാകുമെന്നാണ് വാഹനപ്രേമികളുടെ ആകാംക്ഷ. നിലവിൽ പുതിയതായി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകുന്ന സബ്സി‍ഡിയുടെ കാലാവധി നീട്ടുമോ എന്നാണ് ആദ്യം അറിയേണ്ടത്. സ്വകാര്യ വാഹനങ്ങൾക്കൊപ്പം പൊതുഗതാഗത രംഗത്തും,ബാറ്ററി നിർമ്മാണ മേഖലയിലും പുതിയ നിക്ഷേപത്തിന് കേന്ദ്രസർക്കാരിന്‍റെ എന്ത് പിന്തുണ ഉണ്ടാകുമെന്നതും പ്രാധാനമാണ്.

വ്യത്യസ്ത മോഡൽ ഇലക്ട്രിക് ബൈക്കുകൾ,ഇലക്ട്രിക് കാറുകൾ. രാജ്യത്തെ റോഡുകളിൽ അപൂർവ്വമായി ഉണ്ടായിരുന്ന ഇ വാഹനങ്ങൾ കഴിഞ്ഞ ഒരു വർഷത്തിനിടെ നേടിയത് 300 ശതമാനം വളർച്ചയാണ്.  മത്സരിച്ചാണ് ഓട്ടോമൊബൈൽ കമ്പനികൾ ഇ-വാഹനങ്ങൾ നിരത്തിലിറക്കുന്നത്. ഇ- വാഹനങ്ങൾക്ക് പ്രിയമേറാൻ നിലവിൽ കേന്ദ്രം ലഭ്യമാക്കുന്ന സബ്സിഡിയും ഒരു പ്രധാന കാരണമാണ്. കേന്ദ്ര സ്കീമുകൾ പ്രകാരം 2015 മുതൽ ലഭ്യമാക്കുന്ന സബ്സിഡി വഴി ബൈക്കുകൾക്ക് 50,000രൂപ വരെയും, കാറുകൾക്ക് 4 ലക്ഷം രൂപ വരെയും വിലയിൽ ഇളവ് പരോക്ഷമായി കിട്ടുന്നുണ്ട്. ഈ സ്കീം അടുത്തവർഷത്തോടെ അവസാനിപ്പിക്കുമെന്നാണ് നിലവിലെ പ്രഖ്യാപനം.രണ്ടാം മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ്ണ ബജറ്റ് ഈ കാലാവധി നീട്ടുമോ എന്നാണ് അറിയാനുള്ളത്.

ഇലക്ട്രിക് വാഹനത്തിനായി വായ്പയെടുക്കുന്നവർക്ക് നിലവിൽ ആദായനികുതി ഇളവുകളുണ്ട്. എന്നാൽ ഇതിനൊപ്പം ഇ വാഹനങ്ങളുടെ എണ്ണം കൂടുന്പോൾ ചാർജ്ജിംഗ് സ്റ്റേഷനുകളും,ബാറ്ററി നിർമ്മാണവും ഒപ്പം മുന്നേറണം.പൊതുഗതാഗത രംഗത്തും ഇലക്ട്രിക് വാഹനങ്ങൾ ചുവടുറപ്പിക്കണമെങ്കിൽ ഇ ബസ് നിർമ്മാണ കന്പനികൾക്കും പ്രോത്സാഹനനടപടികൾ വേണം. ഫീഡർ സർവ്വീസുകൾ ഉൾനാടൻ പ്രദേശങ്ങളിലും ഇലക്ട്രിക്കായാൽ സാധാരണക്കാരനും ഇ വിപ്ലവത്തിന്‍റെ ഭാഗമാകാം.

റോഡ് വികസനം ഒരുക്കുന്നതിന് അടക്കം വലിയ നികുതിവരുമാന ശ്രോതസ്സായ പെട്രോൾ ഡീസൽ വില്പനയുടെ വഴിയടച്ച് സർക്കാർ പൂർണ്ണമായി ഇലക്ട്രിക് വാഹനങ്ങൾക്കായി പാതയൊരുക്കാൻ സാധ്യതയില്ല. മാറുന്ന ലോകത്തിൽ പരിസ്ഥിതിയെ കൂടി പരിഗണിക്കാതെ മുന്നോട്ട് പോക്ക് സാധ്യമല്ലെന്ന യാഥാർത്ഥ്യം നിർമ്മല സിതാരാമന്‍ മറക്കില്ലെന്നാണ് വിപണിയും ഉപഭോക്താക്കളും പ്രതീക്ഷിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രതിപക്ഷ ഐക്യത്തെ കുറിച്ച് അന്തിമ വിലയിരുത്തൽ ഇപ്പോഴേ വേണ്ട; യോ​ഗേന്ദ്ര യാദവ്

Next Post

ഭക്ഷ്യസുരക്ഷാ നിയമം കടലാസിൽ;2015മുതലുള്ള കേസുകളിൽ വിചാരണ പൂർത്തിയാക്കിയില്ല,വകുപ്പുകൾ തമ്മിൽ ഏകോപനവുമില്ല

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഭക്ഷ്യസുരക്ഷാ നിയമം കടലാസിൽ;2015മുതലുള്ള കേസുകളിൽ വിചാരണ പൂർത്തിയാക്കിയില്ല,വകുപ്പുകൾ തമ്മിൽ ഏകോപനവുമില്ല

ഭക്ഷ്യസുരക്ഷാ നിയമം കടലാസിൽ;2015മുതലുള്ള കേസുകളിൽ വിചാരണ പൂർത്തിയാക്കിയില്ല,വകുപ്പുകൾ തമ്മിൽ ഏകോപനവുമില്ല

വളക്കാപ്പ് ചടങ്ങില്‍ നിറചിരിയോടെ ഷംന കാസിം

വളക്കാപ്പ് ചടങ്ങില്‍ നിറചിരിയോടെ ഷംന കാസിം

എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

വൊക്കേഷണൽ ഹയർ സെക്കന്ററി തൊഴിൽമേളകൾ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും: മന്ത്രി വി ശിവൻകുട്ടി

കേരള മീഡിയ അക്കാദമി ടെലിവിഷന്‍ ജേര്‍ണലിസം ലക്ചറര്‍ തസ്തികയിലേക്ക് ഫെബ്രുവരി 4 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി ടെലിവിഷന്‍ ജേര്‍ണലിസം ലക്ചറര്‍ തസ്തികയിലേക്ക് ഫെബ്രുവരി 4 വരെ അപേക്ഷിക്കാം

ഈ ജ്യൂസ് കുടിക്കാനായി ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ യുവാവ്; വീഡിയോ വൈറല്‍

ഈ ജ്യൂസ് കുടിക്കാനായി ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ യുവാവ്; വീഡിയോ വൈറല്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021