• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സൈക്കിള്‍ മോഷ്ടാക്കളെ ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വന്നത് നിരവധി മോഷണങ്ങള്‍, തിരിച്ചെടുത്ത് 20ലേറെ സൈക്കിളുകള്‍

by Web Desk 06 - News Kerala 24
May 3, 2023 : 8:28 am
in Kerala, News
0
A A
0
വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

മാന്നാർ: സൈക്കിൾ മോഷണക്കേസില്‍ റിമാൻഡിൽ ആയ പ്രതികളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് നിരവധി സ്ഥലങ്ങളിൽ നടത്തിയ മോഷണങ്ങൾ. കഴിഞ്ഞ ദിവസമാണ് മാന്നാറിൽ സൈക്കിൾ മോഷണവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടുപേരെ മാന്നാർ പൊലീസ് പിടികൂടിയത്. ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്കുമുറി കൈലാത്ത് വീട്ടിൽ സുബിൻ  (27) അന്യസംസ്ഥാന തൊഴിലാളിയായ പശ്ചിമബംഗാൾ മാൾട്ട സ്വദേശി ഹാറൂൺ (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

മാന്നാറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ സൈക്കിളുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഈ കേസിൽ പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് പൊലീസ് കോടതിയിൽ കസ്റ്റഡിയിൽ വാങ്ങുവാനുള്ള അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് മറ്റ് സ്ഥലങ്ങളിൽ നിന്ന് സൈക്കിളുകൾ മോഷ്ടിച്ച വിവരങ്ങൾ  പുറത്തുവരുന്നത്. മാന്നാറിന്റെ പ്രദേശങ്ങളിൽ മാത്രമല്ല ചെങ്ങന്നൂരിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ഇവർ സൈക്കിളുകൾ മോഷണം നടത്തിയിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ ലഭിക്കുന്ന വിവരം.

പ്രതികളെ കസ്റ്റഡിയിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 20 ഓളം സൈക്കിളുകൾ പ്രതികൾ വിറ്റ സ്ഥലത്ത് നിന്നും  മാന്നാർ പൊലീസ് കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. തിരുവൻവണ്ടൂർ ചെങ്ങന്നൂർ, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് സൈക്കിളുകൾ കണ്ടെത്തിയത്. ഇതിൽ കൂടുതലും പതിനായിരം രൂപക്ക് മുകളിൽ വിലയുള്ള സൈക്കിളുകളാണ് മാന്നാർ,കുട്ടമ്പേരൂർ ചെന്നിത്തല, ചെറുകോൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും മോഷണം പോയ സൈക്കിളുകൾ ആണ് ഇവ. ഇനിയും സൈക്കിളുകൾ കണ്ടെത്താനുണ്ട് എന്നാണ് പൊലിസ് വിശദമാക്കുന്നത്.

സ്റ്റേഷനിൽ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ ആളുകളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സൈക്കിളുകൾ തിരിച്ചറിയാനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്. മാന്നാർ പൊലീസ് ഇൻസ്പെക്ടർ എസ് എച്ച് ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐ അഭിരാം, എസ് ഐ ജോൺ തോമസ് അഡിഷണൽ എസ് ഐ മാരായ സന്തോഷ്‌, മധുസൂദനൻ,  സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ധിഖുൽ അക്ബർ, സാജിദ്, ഹരിപ്രസാദ്, അജിത്, നിസാം, ഹോം ഗാർഡ് വിജയകുമാർ എന്നിവർ അടങ്ങുന്ന സംഘം വിശ്രമമില്ലാതെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികൾ പിടിയിലായത്.

സൈക്കിളുകൾ മോഷണം പോയ പരാതികൾ ലഭിച്ചു തുടങ്ങിയത് മുതൽ വിശ്രമമില്ലാത്ത അന്വേഷണം ആയിരുന്നു പൊലീസ് നടത്തിയത്. നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ പറ്റിയുള്ള സൂചന ലഭിച്ചത്. മാന്നാർ പൊലീസ് സ്റ്റേഷനിൽ തന്നെ പ്രതികൾക്കെതിരെ അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായും അധികൃതര്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എഐ ക്യാമറ ഇടപാട്: മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം; ഏറ്റുപിടിക്കേണ്ടെന്ന നിലപാടിൽ സിപിഎമ്മും സർക്കാരും

Next Post

ആതിരയുടെ മരണം: അരുണിന്റെ ഫോൺ ഓഫായത് കോയമ്പത്തൂരിൽ വെച്ച്, സുഹൃത്തുക്കളുടെയടക്കം വീടുകളിൽ തിരച്ചിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആതിരയുടെ മരണം: അരുണിന്റെ ഫോൺ ഓഫായത് കോയമ്പത്തൂരിൽ വെച്ച്, സുഹൃത്തുക്കളുടെയടക്കം വീടുകളിൽ തിരച്ചിൽ

ആതിരയുടെ മരണം: അരുണിന്റെ ഫോൺ ഓഫായത് കോയമ്പത്തൂരിൽ വെച്ച്, സുഹൃത്തുക്കളുടെയടക്കം വീടുകളിൽ തിരച്ചിൽ

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

എല്ലാ റേഷന്‍ കാര്‍ഡിനും പച്ചരി, പുഴുക്കലരി 50:50 അനുപാതത്തില്‍ നല്‍കാന്‍ തീരുമാനം

ഇ-പോസ് തകരാർ: ഇന്നും റേഷൻ വിതരണത്തിൽ നിയന്ത്രണം

ഇടുക്കി മാങ്കുളത്ത് ആദിവാസി കോളനിക്ക് സമീപമുള്ള കിണറ്റിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

അരിക്കൊമ്പൻ എവിടെ? റേഡിയോ കോളർ സിഗ്നൽ കിട്ടുന്നില്ല; സാങ്കേതിക പ്രശ്‌നമെന്ന് വനം വകുപ്പ്

കോട്ടയം പാതയിൽ ഇന്ന് മുതൽ ട്രെയിൻ നിയന്ത്രണം

മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ ഇല്ലാതാക്കി റെയിൽവേ നേടിയത് 2242 കോടി രൂപ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021