• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ആരാണ് ഷാരൂഖ് ഖാൻ?’ പഠാനെക്കുറിച്ചുള്ള ചോദ്യത്തിന് അസം മുഖ്യമന്ത്രിയുടെ പ്രതികരണം

by Web Desk 06 - News Kerala 24
January 21, 2023 : 9:58 pm
in India, News
Reading Time: 1 min read
0
A A
0
‘ആരാണ് ഷാരൂഖ് ഖാൻ?’ പഠാനെക്കുറിച്ചുള്ള ചോദ്യത്തിന് അസം മുഖ്യമന്ത്രിയുടെ പ്രതികരണം

ഗുവാഹത്തി: ‘ആരാണ് ഷാരൂഖ് ഖാൻ, എനിക്ക് അദ്ദേഹത്തെക്കുറിച്ചോ പഠാൻ സിനിമയെക്കുറിച്ചോ ഒന്നുമറിയില്ല’. ഇങ്ങനെയായിരുന്നു പഠാൻ സിനിമയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മയുടെ പ്രതികരണം.

അസമിലെ നരേംഗിയിൽ സിനിമ പ്രദർശിപ്പിക്കാനിരിക്കുന്ന തിയേറ്ററിൽ കയറി പോസ്റ്ററുകൾ വലിച്ചുകീറുകയും കത്തിക്കുകയും ചെയ്ത ബജ്‌റംഗ്ദൾ പ്രവർത്തകരുടെ അക്രമാസക്തമായ പ്രതിഷേധത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. “പഠാൻ പ്രശ്നവുമായി ബന്ധപ്പെട്ട് ബോളിവുഡിൽ നിന്ന് പലരും വിളിച്ചെങ്കിലും ഷാരൂഖ് ഖാൻ എന്നെ വിളിച്ചിട്ടില്ല. അദ്ദേഹം അങ്ങനെ ചെയ്താൽ ഞാൻ കാര്യത്തിലിടപെടാം. ക്രമസമാധാന ലംഘനം നടന്നിട്ടുണ്ടെങ്കിൽ കേസെടുത്ത് നടപടിയെടുക്കും”. ഹിമന്ദ ബിശ്വ പറഞ്ഞു. ഷാരൂഖ് ഖാൻ ഒരു ബോളിവുഡ് സൂപ്പർസ്റ്റാറാണെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ, സംസ്ഥാനത്തെ ജനങ്ങൾ ആശങ്കപ്പെടേണ്ടത് ആസാമീസിനെക്കുറിച്ചാണെന്നും ഹിന്ദി സിനിമകളെക്കുറിച്ചല്ലെന്നും ശർമ്മ പറഞ്ഞു.

‘ബേഷാരം രംഗ്’ എന്ന ഗാനത്തിൽ സിനിമയിലെ നായിക ദീപിക പദുക്കോൺ കാവി ബിക്കിനി ധരിച്ച് പ്രത്യക്ഷപ്പെട്ടതിനാണ് ഷാരൂഖ് ഖാനും  ‘പഠാനും’ തിരിച്ചടി നേരിട്ടത്. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെ സംഘടനകൾ രം​ഗത്തെത്തി. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ‘പഠാൻ’ ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്. ഷാരൂഖ് ഖാന്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പഠാന്‍. യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം സ്പൈ ആക്ഷൻ ത്രില്ലർ വിഭാ​ഗത്തിൽ പെടുന്നതാണ്. സിദ്ധാര്‍ഥ് ആനന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച   ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക. ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായികനായി എത്തുന്ന ചിത്രം എന്നതാണ് ‘പഠാൻ’ പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടാൻ കാരണമായത്. ആദ്യ ​ഗാനം റിലീസ് ചെയ്തതിന് പിന്നാലെ വിവാദങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും ഷാരൂഖ് ചിത്രത്തിനെതിരെ പൊട്ടിപ്പുറപ്പെടുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡ്യൂപ്ലിക്കേറ്റ് താക്കോൽ, വണ്ടി കയ്യിലായാലുടൻ നമ്പർ പ്ലേറ്റ് ഊരിമാറ്റും; വർക്ക് ഷോപ്പ് മെക്കാനിക്കായ മോഷ്ടാവ്

Next Post

ക്ഷേത്ര കവർച്ചാ കേസിൽ ജാമ്യത്തിലിറങ്ങി, പിന്നാലെ വീട്ടിൽ നിർത്തിയിട്ട ബൈക്കുമായി മുങ്ങി, പ്രതി അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

ക്ഷേത്ര കവർച്ചാ കേസിൽ ജാമ്യത്തിലിറങ്ങി, പിന്നാലെ വീട്ടിൽ നിർത്തിയിട്ട ബൈക്കുമായി മുങ്ങി, പ്രതി അറസ്റ്റിൽ

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

സംസാരിക്കാനെന്ന വ്യാജേനെ അടുത്തുകൂടി, വയോധികനെ ആക്രമിച്ച് പണവും മൊബൈലും തട്ടി; വർക്കലയിൽ യുവാക്കൾ അറസ്റ്റിൽ

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

തൃശ്ശൂരില്‍ വൻ മയക്കുമരുന്ന് വേട്ട, ഏഴ് കിലോ ഹാഷിഷ് ഓയിൽ പിടികൂടി

പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

പള്ളി വികാരിയുടെ സ്കൂട്ടർ അടിച്ചുമാറ്റി മുങ്ങി യുവാക്കൾ; 48 മണിക്കൂറിനുള്ളിൽ പൊക്കി പോലീസ്

യുഎഇയിലെ ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും ഇനി പാസ്‍പോർട്ട് സേവനങ്ങള്‍ ലഭിക്കും

യുഎഇയിലെ ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും ഇനി പാസ്‍പോർട്ട് സേവനങ്ങള്‍ ലഭിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021