• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഗാസയിലെ ആറര ലക്ഷം കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകാൻ ഡബ്ല്യുഎച്ച്ഒ; ആക്രമണത്തിന് ഇടവേള നൽകുമെന്ന് ഇസ്രയേൽ

by Web Desk 06 - News Kerala 24
August 30, 2024 : 2:42 pm
in News, World
0
A A
0
ഗാസയിലെ ആറര ലക്ഷം കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകാൻ ഡബ്ല്യുഎച്ച്ഒ; ആക്രമണത്തിന് ഇടവേള നൽകുമെന്ന് ഇസ്രയേൽ

ഗാസ: ഗാസയിലെ കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകുമെന്ന് ലോകാരോഗ്യ സംഘടന. ആറര ലക്ഷം കുട്ടികൾക്കാണ് പോളിയോ വാക്സിൻ നൽകുക. ഇതിനായി ആക്രമണം താൽക്കാലികമായി നിർത്തുമെന്ന് ഇസ്രയേൽ അറിയിച്ചു. 25 വർഷത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം ഗാസയിൽ പോളിയോ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പല രാജ്യങ്ങളും നിർമാർജ്ജനം ചെയ്ത പോളിയോ വീണ്ടും ഉണ്ടായതിൽ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചിരുന്നു. അടിയന്തരമായി കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകണമെന്നും ഡബ്ല്യു എച്ച് ഒ ആവശ്യപ്പെട്ടു.

ഇന്ന് മുതൽ മൂന്ന് ദിവസം രാവിലെ 6 മുതൽ ഉച്ചയ്ക്ക് 3 വരെ ആക്രമണം നടത്തില്ലെന്ന് ഇസ്രയേൽ അറിയിച്ചു. ഏഴായിരത്തോളം ആരോഗ്യ പ്രവർത്തകരെ നിയോഗിച്ച് വാക്സിൻ വിതരണം ചെയ്യാനാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമം. അതേസമയം പൂർണ വെടിനിർത്തലുണ്ടാവില്ലെന്ന് ഇസ്രയേൽ ആവർത്തിച്ചു.

അതിനിടെ കഴിഞ്ഞ ദിവസം വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ഏറ്റവുമൊടുവിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ വെസ്റ്റ്ബാങ്കിൽ 9 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഒരേ സമയം നാല് നഗരങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് വിവരം. ജനവാസ മേഖലകളിൽ ഇസ്രയേൽ കൂട്ടക്കുരുതി നടത്തുകയാണെന്ന് പലസ്തീൻ ആരോപിച്ചു. എന്നാൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷനാണെന്നാണ് തങ്ങൾ നടത്തിയതെന്നാണ് ഇസ്രയേലിന്‍റെ വിശദീകരണം. യുഎൻ പുറത്ത് വിടുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ 128 പലസ്തീൻ സ്വദേശികളാണ് വെസ്റ്റ് ബാങ്കിൽ ഒക്ടോബർ 7 ശേഷം കൊല്ലപ്പെട്ടത്. ഇതിൽ 26 കുട്ടികളും ഉൾപ്പെടുമെന്ന് യു എൻ വിശദമാക്കിയിട്ടുണ്ട്

അതേസമയം 2023 ഒക്ടോബർ 7 ന് തുടങ്ങിയ ഇസ്രയേൽ ആക്രമണം 10 മാസം പിന്നിടുമ്പോൾ ഗാസയില്‍ 40,476 പേർക്ക് ജീവൻ നഷ്ടമായി. ഭൂരിഭാഗവും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമാണ്  കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇതുവരെ 93,647 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി റിപ്പോർട്ട് പുറത്തിറക്കിയത്. ജനസംഖ്യയുടെ 1.7% പേർ ഒക്ടോബർ 7 ന് ശേഷം കൊല്ലപ്പെട്ടെന്നാണ് കണക്ക്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്

Next Post

ഖത്തറിൽ നിന്നും യാത്ര ചെയ്യുന്നവർ അപരിചതരുടെ ലഗേജുകൾ കൊണ്ടുപോകരുത്; ആഭ്യന്തര മന്ത്രാലയം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലഗേജിൽ എട്ട് കിലോഗ്രാം മയക്കുമരുന്ന് ഒളിപ്പിച്ചു ; 70 വയസുകാരി കസ്റ്റംസ് പിടിയിൽ

ഖത്തറിൽ നിന്നും യാത്ര ചെയ്യുന്നവർ അപരിചതരുടെ ലഗേജുകൾ കൊണ്ടുപോകരുത്; ആഭ്യന്തര മന്ത്രാലയം

അതിശക്തമഴ ; ജാഗ്രത നിർദ്ദേശവുമായി മലപ്പുറം കളക്ടർ

അതീവ ജാഗ്രത, അതിശക്തമായ മഴയ്ക്ക് സാധ്യത, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ ജില്ലയിലും മഴ കനക്കും

ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ് , ‘തേജ്’ അതിതീവ്ര ചുഴലിക്കാറ്റായി, തീവ്ര ന്യൂനമർദ്ദവും

ശക്തമായ മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും; 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ജാഗ്രത നി‍ർദ്ദേശം

ആഷിഖ് അബുവിന്റെ അംഗത്വം നേരത്തെ നഷ്ടപ്പെട്ടിരുന്നുവെന്ന് ഫെഫ്ക; ‘ആരോപണങ്ങൾ നേരത്തെ തന്നെ നിർവീര്യമാക്കിയത്’

ആഷിഖ് അബുവിന്റെ അംഗത്വം നേരത്തെ നഷ്ടപ്പെട്ടിരുന്നുവെന്ന് ഫെഫ്ക; 'ആരോപണങ്ങൾ നേരത്തെ തന്നെ നിർവീര്യമാക്കിയത്'

അട്ടപ്പാടിയിലെ 20 കുട്ടികളെ ഏറ്റെടുത്ത് മോഹൻലാൽ ; 15 വർഷത്തെ പഠന ചെലവ് വഹിക്കും

മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും; വിവാദങ്ങൾക്കിടെ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത് ഇതാദ്യമായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021