• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇൻഡ്യ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി ആര്? ആരാകും കോടിപതി എന്ന് ചോദിക്കുന്നതിന് തുല്യമെന്ന് ഖാർഗെ

by Web Desk 04 - News Kerala 24
May 26, 2024 : 2:54 pm
in India, News
Reading Time: 1 min read
0
A A
0
ഇൻഡ്യ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി ആര്? ആരാകും കോടിപതി എന്ന് ചോദിക്കുന്നതിന് തുല്യമെന്ന് ഖാർഗെ

ന്യൂഡല്‍ഹി: ഇൻഡ്യ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാകുമെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മാധ്യമങ്ങളുടെ ചോദ്യത്തിന് ആരാകും കോടിപതി എന്ന് ചോദിക്കുന്നത് പോലെയാണെന്നാണ് ഖാര്‍ഗെ മറുപടി നൽകിയത്.

ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ അവതാരകനായ ജനപ്രിയ ടിവി ക്വിസ് ഷോ ‘കോൻബനേഗ ക്രോർപതി’ പരാമർശിച്ചായിരുന്നു ഖാർഗെയുടെ പ്രതികരണം. ഇൻഡ്യ സഖ്യം സർക്കാർ രൂപവത്കരിക്കുകയാണെങ്കിൽ എല്ലാ നേതാക്കളും കൂടിയാലോചിച്ച് തങ്ങളുടെ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നും ഷിംലയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിനു മുമ്പ് പ്രധാനമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാതെയാണ് 2004 മുതൽ 2014 വരെ 10 വർഷം കോൺഗ്രസിന്‍റെ നേതൃത്വത്തിൽ യു.പി.എ സർക്കാർ രാജ്യം ഭരിച്ചതെന്നും ഖാർഗെ ഓർമപ്പെടുത്തി.

‘2004ൽ സോണിയ ഗാന്ധിയോട് പ്രധാനമന്ത്രിയാകണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും അവർ വിസമ്മതിച്ചു. ഞങ്ങൾക്ക് അന്ന് ഭൂരിപക്ഷമില്ലായിരുന്നു. 140 സീറ്റുകളാണുണ്ടായിരുന്നത്. 2009ലെ തെരഞ്ഞെടുപ്പിൽ 209 സീറ്റുകളുമായി ഞങ്ങൾ വീണ്ടും അധികാരത്തിലെത്തി. യു.പി.എ സഖ്യം രൂപവത്കരിക്കുകയും രാജ്യം ഭരിക്കുകയും ചെയ്തു’ -ഖാർഗെ പറഞ്ഞു. ചിലപ്പോഴൊക്കെ ബുദ്ധിശാലികളായ ആളുകള്‍ പോലും ചരിത്രം മറക്കുമെന്ന് ബി.ജെ.പി ലക്ഷ്യമിട്ട് ഖാര്‍ഗെ പരിഹസിച്ചു.

ഇന്ത്യ സഖ്യത്തിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഇല്ലെന്നാണ് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചാരണം നടത്തുന്നത്. ബി.ജെ.പി വലിയ വാഗ്ദാനങ്ങൾ നൽകി രാജ്യത്തെ ജനത്തെ വഞ്ചിച്ചു. 2014ല്‍ രണ്ട് കോടി തൊഴില്‍ വാഗ്ദാനം ചെയ്തു. വിലക്കയറ്റം കുറക്കുമെന്നും അവര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല. ജയിച്ചതിന് ശേഷം മോദി തിരിഞ്ഞ് നോക്കിയില്ല. പ്രകൃതി ദുരന്തം അലയടിച്ചപ്പോള്‍ മോദി ഹിമാചലിനെ സഹായിച്ചില്ലെന്നും ഖാർഗെ കുറ്റപ്പെടുത്തി.

രാജ്യത്തെ സംസ്ഥാന സര്‍ക്കാറുകളെ വീഴ്ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെയും അവര്‍ അധികാരത്തിൽനിന്ന് പുറത്താക്കാൻ ശ്രമിച്ചെന്നും ഖാർഗെ ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആറു ഘട്ടം, ആറു ഡയലോഗുകൾ; മോദിയുടെ വിവാദ പ്രസ്താവനകൾ അക്കമിട്ടുനിരത്തി ധ്രുവ് റാഠി

Next Post

ച​ക്രവാതച്ചുഴി: ഇന്ന് ആറു ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ച​ക്രവാതച്ചുഴി: ഇന്ന് ആറു ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ച​ക്രവാതച്ചുഴി: ഇന്ന് ആറു ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ പോര്‍ഷെ 17നുകാരന് മുത്തച്ഛന്‍ നല്‍കിയ പിറന്നാള്‍ സമ്മാനം

ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ പോര്‍ഷെ 17നുകാരന് മുത്തച്ഛന്‍ നല്‍കിയ പിറന്നാള്‍ സമ്മാനം

കുട്ടികളില്‍ അഡിക്ഷനും ദുരുപയോഗവും വ്യാപകം; സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗം പൂര്‍ണമായും വിലക്കാന്‍ യുകെ

കുട്ടികളില്‍ അഡിക്ഷനും ദുരുപയോഗവും വ്യാപകം; സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗം പൂര്‍ണമായും വിലക്കാന്‍ യുകെ

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി, ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ചേംബറിൽ യോഗം

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി, ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ചേംബറിൽ യോഗം

ദേശീയ പാതയിൽ അപകടം, റോഡ് നിർമ്മാണത്തിനുള്ള സാമഗ്രികളിലിടിച്ച് കാർ മറിഞ്ഞു; 4 യുവാക്കൾക്ക് പരിക്ക്

ദേശീയ പാതയിൽ അപകടം, റോഡ് നിർമ്മാണത്തിനുള്ള സാമഗ്രികളിലിടിച്ച് കാർ മറിഞ്ഞു; 4 യുവാക്കൾക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021