• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഹിമാചൽ ആരാകും മുഖ്യമന്ത്രി? നിയമസഭാകക്ഷി യോഗത്തിന്‍റെ റിപ്പോർട്ട് ഇന്ന് ഹൈക്കമാന്‍ഡിന്, തീരുമാനം ഉടന്‍

by Web Desk 06 - News Kerala 24
December 10, 2022 : 7:27 am
in India, News
Reading Time: 1 min read
0
A A
0
ഡിസിസി ഭാരവാഹിപ്പട്ടിക ; കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു ; അന്തിമ തീരുമാനം കെപിസിസി തലത്തിലായേക്കും

ഷിംല: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം ഉടൻ. ഇന്നലെ ചേർന്ന നിയമസഭാകക്ഷി യോഗത്തിന്‍റെ റിപ്പോർട്ട് ഇന്ന് ഹൈക്കമാൻഡിന് ലഭിക്കും. എംഎൽഎമാരിൽ നിന്ന് തന്നെ ഒരാളെ ഉടൻ മുഖ്യമന്ത്രിയായി തെരെഞ്ഞെടുത്തേക്കും. പ്രതിഭാ സിംഗിന്‍റെ മകന് കാര്യമായ പ്രാതിനിധ്യം മന്ത്രി സഭയിൽ ഉണ്ടാകും. ബിജെപി സംസ്ഥാനത്തെ സാഹചര്യങ്ങൾ സൂക്ഷ്‍മമായി നിരീക്ഷിക്കുന്നുണ്ട്.

ഹിമാചൽ പ്രദേശിൽ തിളക്കമാർന്ന വിജയം നേടിയ കോൺഗ്രസിന്‍റെ വിജയാഹ്ളാദം അവസാനിക്കുന്നതിന് മുൻപേ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോര് കടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിർണായക നിയമസഭാ കക്ഷി യോഗം ഇന്നലെ ചേർന്നത്. ഷിംലയിൽ നടന്ന യോഗത്തിൽ 40 എംഎൽഎമാരും പങ്കെടുത്തു. മുഖ്യമന്ത്രിയാരാകണമെന്നതിൽ ആദ്യഘട്ട ച‌ർച്ചകളാണ് യോഗത്തിൽ നടന്നത്. എഐസിസി നിരീക്ഷകരായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെൽ, ഭൂപീന്ദർ ഹൂഡ, രാജീവ് ശുക്ല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന പ്രമേയം യോഗത്തിൽ പാസാക്കി. പ്രചാരണ ചുമതലയുള്ള മുൻ പിസിസി അധ്യക്ഷൻ സുഖ്വീന്ദർ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണനയിലുള്ളത്. പിന്നാലെയാണ് പിസിസി പ്രസിഡന്‍റ് പ്രതിഭാ സിംഗ് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്‍റെ ഭാര്യയായ പ്രതിഭ കുടുംബ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് സമ്മ‌ർദ്ദം ശക്തമാക്കുന്നത്. വീരഭദ്ര സിംഗിന്‍റെ പേര് ഉപയോഗിച്ചുള്ള വിജയത്തിന്‍റെ ഫലം മറ്റാർക്കെങ്കിലും നൽകാനാകില്ലെന്ന് പ്രതിഭ തുറന്നടിച്ചിരുന്നു.

പിന്നാലെ പ്രതിഭയുമായി ചർച്ച നടത്തി മടങ്ങവേ നിരീക്ഷകരുടെ വാഹനം ഒരുവിഭാഗം പ്രവർത്തകർ തടഞ്ഞ് പ്രതിഭയ്ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചു. രാത്രി യോഗം നടന്ന കോൺഗ്രസ് ആസ്ഥാനത്തും പ്രതിഭയ്ക്ക് വേണ്ടി മുദ്രാവാക്യം മുഴക്കി നൂറുകണക്കിന് പേരുണ്ടായിരുന്നു. എന്നാൽ മകനും എംഎൽഎയുമായ വിക്രമാദിത്യ സിംഗിന് കാര്യമായ പദവി കിട്ടാാണ് സമ്മർദ്ദമെന്ന് കോൺഗ്രസ് കരുതുന്നു. പ്രതിഭയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തൊൻ എംപി സ്ഥാനം രാജിവയ്‍ക്കേണ്ടി വരും. ഇക്കാര്യത്തിൽ ഹൈക്കമാൻഡിന്‍റെയും പ്രിയങ്ക ഗാന്ധിയുടെയും നിലപാട് നി‌ർണായകമാണ്.

മകന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കി പ്രതിഭയെ അനുനയിപ്പിക്കാനുള്ള നീക്കത്തിനും സാധ്യതയുണ്ട്. മുഖ്യമന്ത്രിയെ രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഹിമാചൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ സംസ്ഥാനത്തെ എംഎൽഎമാരുടെ നിലപാടും പരിഗണിക്കുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖ‌ർഗെയും വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാൻഡോസ് ചുഴലിക്കാറ്റ് കര തൊട്ടു; തമിഴ്നാട്ടിലെ തീരമേഖലയിൽ ശക്‌തമായ കാറ്റും മഴയും

Next Post

പരുമലയില്‍ മോഷണം; ക്ഷേത്രത്തിലെ വിളക്കുകളും ഉരുളിയും ബേക്കറിയിലെ സോഫ്റ്റ് ഡ്രിംഗ് അടക്കം കാണാനില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

പരുമലയില്‍ മോഷണം; ക്ഷേത്രത്തിലെ വിളക്കുകളും ഉരുളിയും ബേക്കറിയിലെ സോഫ്റ്റ് ഡ്രിംഗ് അടക്കം കാണാനില്ല

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ചു, വര്‍ക്കലയില്‍ 15 കാരന് ക്രൂരമര്‍ദ്ദനം, 4 പേര്‍ക്കെതിരെ കേസ്

തെരഞ്ഞെടുപ്പ്, യുക്രൈന്‍, എലിസബത്ത് രാജ്ഞി… എല്ലാവരേയും പിന്നിലാക്കി വേഡ്ൽ ഗെയിം

തെരഞ്ഞെടുപ്പ്, യുക്രൈന്‍, എലിസബത്ത് രാജ്ഞി... എല്ലാവരേയും പിന്നിലാക്കി വേഡ്ൽ ഗെയിം

‘ഫണ്ട് തട്ടിപ്പ് തെളിയിച്ചാല്‍ രാജിവയ്ക്കാം, പാറക്കുന്നെങ്കിലും ഭൂമി പദ്ധതിക്ക് അനുയോജ്യം’: പയ്യന്നൂര്‍ നഗരസഭ

'ഫണ്ട് തട്ടിപ്പ് തെളിയിച്ചാല്‍ രാജിവയ്ക്കാം, പാറക്കുന്നെങ്കിലും ഭൂമി പദ്ധതിക്ക് അനുയോജ്യം': പയ്യന്നൂര്‍ നഗരസഭ

വെള്ളാപ്പള്ളിക്ക് തിരിച്ചടി ; എസ്എൻഡിപി യോഗം ബൈലോ പരിഷ്കരിക്കാം, ജില്ലാകോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

കെ കെ മഹേശന്‍റെ ആത്മഹത്യ: വെള്ളാപ്പള്ളിയെ പ്രതിയാക്കിയുള്ള അന്വേഷണം മരവിപ്പിച്ച് പൊലീസ്, നിയമോപദേശം തേടും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021