തിരുവനന്തപുരം ∙ സംസ്ഥാനത്തെ വനമേഖലയിലെ കാട്ടാനകളുടെ എണ്ണം കുറഞ്ഞതായി കണ്ടെത്തൽ. ബ്ലോക് കൗണ്ട് പ്രകാരം (നേരിട്ട് എണ്ണമെടുക്കൽ) കേരളത്തിലെ വനങ്ങളിൽ കാട്ടാനകളുടെ എണ്ണം 1920 ആണ്. ആനപ്പിണ്ഡ പ്രകാരമുള്ള കണക്കെടുപ്പിൽ ഇത് 2386 ആണ്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. 2017ൽ നേരിട്ട് എണ്ണമെടുത്തപ്പോൾ 3,322 കാട്ടാനകളെയും, ആനപ്പിണ്ഡ കണക്കിൽ 5706 കാട്ടാനകളെയും കണ്ടെത്തിയിരുന്നു.
വയനാട് ലാൻഡ്സ്കേപിലാണ് കടുവകളുടെ എണ്ണം കുറഞ്ഞതായി കണ്ടെത്തിയത്. 84 കടുവകളാണ് പുതിയ കണക്കെടുപ്പിൽ കണ്ടെത്തിയതെന്ന് വനം–വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. 2018ലെ കണക്കെടുപ്പു പ്രകാരം 120 ആയിരുന്നു കടുവകളുടെ എണ്ണം. കാട്ടാനയുടെയും കടുവയുടെയും എണ്ണം കുറഞ്ഞതിനെക്കുറിച്ച് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.