• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘കിരൺ റിജിജു പ്രണയദിനത്തിൽ പശുവിനെ കെട്ടിപ്പിടിക്കുമോ?’; ചോദ്യവുമായി കോൺ​ഗ്രസ് നേതാവ്

by Web Desk 06 - News Kerala 24
February 9, 2023 : 9:28 pm
in India, News
Reading Time: 1 min read
0
A A
0
‘കിരൺ റിജിജു പ്രണയദിനത്തിൽ പശുവിനെ കെട്ടിപ്പിടിക്കുമോ?’; ചോദ്യവുമായി കോൺ​ഗ്രസ് നേതാവ്

മുംബൈ: പ്രണയദിനമായ ഫെബ്രുവരി 14ന് കൗ ഹ​ഗ് ഡേ (പശു ആലിം​ഗന ദിനം) ആയി ആചരിക്കണമെന്ന മൃ​ഗസംരക്ഷ ബോർഡിന്റെ തീരുമാനത്തിനെതിരെ കോൺ​ഗ്രസ് നേതാവ്. കേന്ദ്രമന്ത്രി കിരൺ റിജിജു പ്രണയദിനത്തിൽ പശുവിനെ കെട്ടിപ്പിടിക്കുമോയെന്ന് മഹാരാഷ്ട്ര കോൺ​ഗ്രസ് വക്താവ് സച്ചിൻ സാവന്ത് ചോദിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ​ഗോവയിലും കൗ ഹ​ഗ് ഡേ പ്രായോ​ഗികമാണോയെന്നും അതോ സില്ലി സൗളിൽ അന്ന് പ്രത്യേക ആഘോഷം നടക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽനിന്നുള്ള കേന്ദ്രമന്ത്രിയാണ് കിരൺ റിജിജു. ഫെബ്രുവരി 14ന് പശു ആലിം​ഗന ദിനമായി ആചരിക്കണമെന്ന് കേന്ദ്ര മൃ​ഗസംരക്ഷണ ബോർഡ് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കോൺ​ഗ്രസ് നേതാവിന്റെ പരിഹാസം. നേരത്തെ 2015ൽ ബീഫിനെക്കുറിച്ചുള്ള കിരൺ റിജിജുവിന്റെ പരാമർശം വിവാദമായിരുന്നു. താൻ അരുണാചൽ പ്രദേശിൽ നിന്നുള്ളയാളാണെന്നും ബീഫ് കഴിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർക്കെങ്കിലും തന്നെ തടയാനാകുമോ എന്നുമദ്ദേഹം ചോദിച്ചിരുന്നു. എന്നാൽ വിവാദമായതോടെ അദ്ദേഹം വിശദീകരണവുമായി രം​ഗത്തെത്തി. തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 14 കൗ ഹ​ഗ് ഡേ ആയി ആചരിക്കണമെന്ന നിർദേശം വന്നതിന് പിന്നാലെ റിജിജുവിന്റെ പഴയ പരാമർശം സോഷ്യൽമീഡിയയിൽ ചർച്ചയായി.

പശുവിനെ കെട്ടിപിടിക്കുന്നത് ബിപി കുറയ്ക്കുമെന്നും അസുഖങ്ങൾ തടയുമെന്നും ഉത്തർപ്രദേശ് മന്ത്രി പറഞ്ഞിരുന്നു. വലന്‍റൈന്‍സ് ഡേയില്‍, കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം സ്വാഗതം ചെയ്തുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രണയദിനത്തിൽ പശുക്കളെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് കഴിഞ്ഞ ദിവസമാണ് ആഹ്വാനം ചെയ്തത്. പശുക്കളെ കെട്ടിപ്പിടിക്കുന്നത് സമൂഹത്തിൽ സന്തോഷമുണ്ടാക്കുമെന്നാണ് ആഹ്വാനത്തിന് പിന്നിലെ വിശദീകരണമായി കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് പറയുന്നത്.

ഇന്ത്യന്‍ സംസ്കാരത്തിന്‍റെയും പ്രാദേശിക സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണ് പശു. സമ്പത്തിന്‍റേയും ജൈവ വൈവിധ്യത്തേയുമാണ് പശു പ്രതിനിധാനം ചെയ്യുന്നത്. അമ്മയേപ്പോലെ പരിപാലിക്കുന്നത് കൊണ്ടാണ് പശുവിനെ ഗോമാതായെന്നും കാമധേനുവെന്നും വിളിക്കുന്നതെന്നും കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പ് വിശദമാക്കുന്നു. പാശ്ചാത്യ സംസ്കാരത്തിന്‍റെ അതിപ്രസരം നിമിത്തം വേദിക് സംസ്കാരം അന്യം നിന്ന് പോകുന്ന നിലയിലാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തർക്കത്തിനിടെ കുത്തേറ്റ് സഹോദരൻ മരിച്ചു, കേസിൽ പ്രതി മലയാളി, 36 വർഷത്തിന് ശേഷം സുപ്രീംകോടതി തീർപ്പ്, ജയിൽമോചനം

Next Post

ഭാര്യയുമായി സൗഹൃദത്തിലായ യുവാവിനെതിരെ ക്വട്ടേഷൻ: മൂന്ന് പേർ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

ഭാര്യയുമായി സൗഹൃദത്തിലായ യുവാവിനെതിരെ ക്വട്ടേഷൻ: മൂന്ന് പേർ അറസ്റ്റിൽ

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

'കോടതികളിൽ ഒഴിവ് നികത്തുന്നില്ല, അടിസ്ഥാന സൗകര്യമില്ല'; ​ഗുജറാത്ത് സർക്കാറിനെ വിമർശിച്ച് സുപ്രീം കോടതി

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

മലപ്പുറത്ത് 14കാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതിക്ക് 7 വർഷം കഠിന തടവ് ശിക്ഷ

ജാതിവ്യവസ്ഥ ബ്രാഹ്മണരുടെ സമ്മാനം, യുഎസിലും നടപ്പാക്കണമെന്ന് പുരി ശങ്കരാചാര്യ; മോഹൻ ഭാ​ഗവതിന് രൂക്ഷവിമർശനം

ജാതിവ്യവസ്ഥ ബ്രാഹ്മണരുടെ സമ്മാനം, യുഎസിലും നടപ്പാക്കണമെന്ന് പുരി ശങ്കരാചാര്യ; മോഹൻ ഭാ​ഗവതിന് രൂക്ഷവിമർശനം

മറുപടി പറയാൻ സംസ്കാരം അനുവദിക്കുന്നില്ലെന്ന് ചിന്ത; സുരേന്ദ്രന്റെ പരാമർശം മ്ലേച്ചമെന്ന് പികെ ശ്രീമതി

മറുപടി പറയാൻ സംസ്കാരം അനുവദിക്കുന്നില്ലെന്ന് ചിന്ത; സുരേന്ദ്രന്റെ പരാമർശം മ്ലേച്ചമെന്ന് പികെ ശ്രീമതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021