ന്യൂഡല്‍ഹി : ബാങ്ക് എടിഎമ്മില്‍ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ജനുവരി 1 മുതല്‍ 21 രൂപയും ജിഎസ്ടിയും നല്‍കണം. നിലവില്‍ ഇത് 20 രൂപയാണ്. ജൂണ്‍ 10ന് ഇതുസംബന്ധിച്ച വിജ്ഞാപനം റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു. ഇന്റര്‍ചേഞ്ച് ഫീസുമായി ബന്ധപ്പെട്ട നഷ്ടം നികത്താനാണു വര്‍ധനയെന്നു പറയുന്നു. ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് 5 സൗജന്യ ഇടപാടുകള്‍ നടത്താം. കൂടാതെ, മറ്റു ബാങ്കുകളുടെ എടിഎമ്മുകളില്‍നിന്ന് മെട്രോ നഗരങ്ങളില്‍ മൂന്നും മെട്രോ ഇതര നഗരങ്ങളില്‍ അഞ്ചും സൗജന്യ ഇടപാടുകള്‍ നടത്താം. ഇതിനു ശേഷമുള്ള ഇടപാടുകള്‍ക്കാണ് പണം.