• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തലവേദന മാറ്റാന്‍ ആള്‍ദൈവം തലക്കടിച്ചു ; യുവതിക്ക് ദാരുണാന്ത്യം

by Web Desk 03 - News Kerala 24
December 13, 2021 : 2:51 pm
0
A A
0
തലവേദന മാറ്റാന്‍ ആള്‍ദൈവം തലക്കടിച്ചു ; യുവതിക്ക് ദാരുണാന്ത്യം

കർണാടക: കഠിനമായ തലവേദന മാറ്റിക്കൊടുക്കാൻ ആൾദൈവം തലക്കടിച്ച യുവതിക്ക് ദാരുണാന്ത്യം. കർണാടകയിലാണ് സംഭവം. തലവേദന മാറ്റാന്‍ ആള്‍ദൈവം തലയിലും ദേഹത്തും അടിച്ചതിനെത്തുടര്‍ന്ന് യുവതി മരിക്കുകയായിരുന്നു. കര്‍ണാടക ഹാസന്‍ ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതി (37)യാണ് മരിച്ചത്. സംഭവത്തില്‍ ബെക്ക ഗ്രാമത്തിലെ ആള്‍ദൈവം മനു(42)വിനെതിരെ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. പാര്‍വതിയുടെ ഏകമകള്‍ ചൈത്ര ശ്രാവണബലഗോള പോലീസില്‍ വ്യാഴാഴ്ച പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

ചന്നരായപട്ടണ സർക്കാർ ആശുപത്രിയിലെ ഡോക്ടറും സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിച്ചതിനെ തുടർന്ന് കൊലപാതകത്തിന് കേസെടുത്തു. രണ്ടു മാസമായി കടുത്ത തലവേദനയാല്‍ ബുദ്ധിമുട്ടുന്ന പാര്‍വതി നിരവധി ഡോക്ടര്‍മാരെ കണ്ടിരുന്നു. ഒടുവിലാണ് ആള്‍ദൈവത്തില്‍ അഭയം തേടിയത്. ബന്ധുവായ മഞ്ജുളയാണ് ആള്‍ദൈവത്തെക്കുറിച്ച് ഇവരോട് പറയുന്നത്. മനുവിനെ കാണാന്‍ ഡിസംബര്‍ രണ്ടിനാണ് പാര്‍വതി ക്ഷേത്രത്തിലെത്തിയത്. തുടര്‍ന്ന് നാരങ്ങ കൊടുത്ത ശേഷം അടുത്ത ദിവസം വരാന്‍ പാര്‍വതിയോട് ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസം പാര്‍വതി മനുവിനെ കാണുകയും ഡിസംബര്‍ ഏഴിന് വീണ്ടും തന്നെ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇതനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച പാര്‍വതിയും സുഹൃത്തുക്കളും ചികിത്സക്കെത്തി. തലവേദന മാറ്റാനാണെന്ന് പറഞ്ഞ് മനു പാര്‍വതിയുടെ തലയിലും ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിലും വടികൊണ്ട് അടിച്ചു. കുഴഞ്ഞു വീണ പാര്‍വതിയെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മകൾ ചൈത്രക്കും ഭർത്താവ് ജയന്തിനുമൊപ്പം ബംഗളൂരുവിലാണ് പാർവതി താമസിച്ചിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെങ്കിലും തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. പാർവതിയുടെ ഭർത്താവ് കുമാർ നേരത്തേ മരിച്ചുപോയതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട്‌ ഹോട്ടലിന്‌ തീപിടിച്ചു

Next Post

സി.ബി.എസ്.ഇ ചോദ്യപേപ്പർ സ്ത്രീവിരുദ്ധം ; മോദി മാപ്പ് പറ‍യണമെന്ന് സോണിയ ഗാന്ധി , സഭ വിട്ടിറങ്ങി പ്രതിഷേധം

Related Posts

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
Next Post
സി.ബി.എസ്.ഇ ചോദ്യപേപ്പർ സ്ത്രീവിരുദ്ധം ; മോദി മാപ്പ് പറ‍യണമെന്ന് സോണിയ ഗാന്ധി , സഭ വിട്ടിറങ്ങി പ്രതിഷേധം

സി.ബി.എസ്.ഇ ചോദ്യപേപ്പർ സ്ത്രീവിരുദ്ധം ; മോദി മാപ്പ് പറ‍യണമെന്ന് സോണിയ ഗാന്ധി , സഭ വിട്ടിറങ്ങി പ്രതിഷേധം

കുട്ടികൾക്ക് കഞ്ചാവ് വിൽപന ; യുവാവ് പിടിയിൽ

കുട്ടികൾക്ക് കഞ്ചാവ് വിൽപന ; യുവാവ് പിടിയിൽ

‘ മരക്കാര്‍ ‘ ആമസോണ്‍ പ്രൈമിലേക്ക് , ഒടിടി റിലീസ് പ്രഖ്യാപിച്ചു

' മരക്കാര്‍ ' ആമസോണ്‍ പ്രൈമിലേക്ക് , ഒടിടി റിലീസ് പ്രഖ്യാപിച്ചു

ഒരാള്‍ക്ക് സ്വന്തം പേരില്‍ എത്ര സിമ്മുകള്‍ എടുക്കാം ;  സര്‍ക്കാരിന്‍റെ പുതിയ തീരുമാനം ഇങ്ങനെയാണ്

ഒരാള്‍ക്ക് സ്വന്തം പേരില്‍ എത്ര സിമ്മുകള്‍ എടുക്കാം ; സര്‍ക്കാരിന്‍റെ പുതിയ തീരുമാനം ഇങ്ങനെയാണ്

സമരത്തിലുള്ള കായിക താരങ്ങളുമായി ചർച്ച നടത്തുമെന്ന് കായിക മന്ത്രി

സമരത്തിലുള്ള കായിക താരങ്ങളുമായി ചർച്ച നടത്തുമെന്ന് കായിക മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In