തിരുവനന്തപുരം : ബ്യൂട്ടിപാര്‍ലറില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍. ഉള്ളൂര്‍ പോങ്ങുംമൂട് സ്വദേശി ജി രതീഷാണ് അറസ്റ്റിലായത്. പേരൂര്‍ക്കട ലേഡിസോള്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയാണ്. കടയില്‍ ഫേഷ്യല്‍ ചെയ്യാനെത്തിയ യുവതിയെ ഇയാള്‍ അക്രമിക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നത്. പേരൂര്‍ക്കട പോലീസ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.












