ഇസ്‌ലാമാബാദ് : വിദ്യാർഥിനികൾ സ്മാർട്ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ച് പാകിസ്ഥാനിലെ സ്വാബി വിമൻ യൂണിവേഴ്സിറ്റി. ‘സ്മാർട്ഫോണുകൾ, ടച്ച് സ്‌ക്രീൻ മൊബൈലുകൾ, ടാബ്‌ലറ്റുകൾ എന്നിവയൊന്നും ക്യാംപസിനുള്ളിൽ അനുവദിക്കില്ല. വിദ്യാർഥികൾ അമിതമായി സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഇത് കോളജിൽ അനുവദനീയമല്ല. പ്രവൃത്തിസമയങ്ങളിൽ വിദ്യാർഥികൾ മൊബൈൽ ഉപയോഗിക്കാൻ പാടില്ല’- സർവകലാശാല അറിയിപ്പിൽ വ്യക്തമാക്കി.
വിലക്കു ലംഘിക്കുന്നവർക്ക് 5,000 രൂപ പിഴയിടുമെന്നാണ് സർവകലാശാലയുടെ മുന്നറിയിപ്പ്. പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിലാണ് സ്വാബി യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്. അഫ്ഗാൻ അതിർത്തിയോട് അടുത്ത ഈ മേഖല താലിബാന് സ്വാധീനമുള്ള പ്രദേശമാണ്.