കോട്ടയം : ഇരുമ്പുതോട്ടി ഉപയോഗിച്ചു മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വെൽഡിങ് വർക്ഷോപ്പ് ഉടമ മരിച്ചു. വൈക്കം പള്ളിപ്രത്തുശേരി സ്വദേശി കുഞ്ഞുമണി എന്ന പുരുഷോത്തമൻ നായരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം.
മാവിന് സമീപത്തെ മറ്റൊരു മരത്തിൽ കയറി മാങ്ങ പറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വഴിയാത്രക്കാർ വൈദ്യുതി ലൈനിൽനിന്ന് തീയാളുന്നത് കണ്ട് ഓടിക്കൂടി കെഎസ്ഇബി അധികൃതരെ വിവരമറിയിച്ച് വൈദ്യുതി വിച്ഛേദിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്ന് മൃതദേഹം താഴെയിറക്കി. വർഷങ്ങളായി മണ്ണത്താനത്ത് വർക്ഷോപ്പ് നടത്തിവരികയായിരുന്നു പുരുഷോത്തമൻ നായർ.