• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 27, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഡ്രൈവിങ് ലൈസൻസ് ചോദിച്ചപ്പോൾ നമ്പർ എഴുതി നൽകി, വൈകിട്ട് ക്വാർട്ടേഴ്സില്‍ വരണം; സങ്കടം പറ‌ഞ്ഞപ്പോൾ ഡിസ്കൗണ്ടും

by Web Desk 04 - News Kerala 24
October 12, 2023 : 9:11 pm
in Kerala, News
0
A A
0
ഡ്രൈവിങ് ലൈസൻസ് ചോദിച്ചപ്പോൾ നമ്പർ എഴുതി നൽകി, വൈകിട്ട് ക്വാർട്ടേഴ്സില്‍ വരണം; സങ്കടം പറ‌ഞ്ഞപ്പോൾ ഡിസ്കൗണ്ടും

മുവാറ്റുപുഴ: ഇടുക്കി കളക്ടറേറ്റിലെ ക്ലാർക്കായിരുന്ന എസ്. സോവിരാജിനെ ഒന്‍പതിനായിരം രൂപ കൈക്കൂലി വാങ്ങിയതിന് ശിക്ഷിച്ചു. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൂവാറ്റുപുഴ വിജിലൻസ് കോടതി, ഇയാള്‍ക്ക് രണ്ടുവർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2007 ഡിസംബർ മാസത്തിൽ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ കോടതി വിധി വന്നത്.

മണൽ കടത്ത് പിടികൂടുന്നതിന് നിലവിലുണ്ടായിരുന്ന ഇടുക്കി കളക്ടറേറ്റിലെ പ്രത്യേക സ്‍ക്വാഡിലെ അംഗമായിരുന്ന സോവിരാജ്, പാസുള്ള മണലുമായെത്തിയ ലോറി തടഞ്ഞുനിർത്തി പാസ് പരിശോധിക്കുകയും, പരിശോധിച്ചശേഷം ഡ്രൈവറുടെ ലൈസൻസ് വാങ്ങി കൊണ്ടുപോവുകയും ചെയ്തു. ഡ്രൈവർ ലൈസൻസ് തിരികെ ചോദിച്ചപ്പോൾ ഫോൺ നമ്പർ എഴുതി നൽകിയശേഷം അന്നേദിവസം വൈകുന്നേരം പൈനാവിലുള്ള ക്വാർട്ടേഴ്സിൽ വന്നുകാണാൻ ആവശ്യപ്പെടുകയായിരുന്നു. ക്വാർട്ടേഴ്സിൽ എത്തിയ ഡ്രൈവറോട് പാസില്ലാതെ തുടർന്നും കൂടുതൽ മണൽ കടത്താൻ സഹായിക്കാമെന്നും, ലൈസൻസ് വിട്ടു നൽകുന്നതിനുമായി ഇരുപതിനായിരം രൂപ കൈക്കൂലിആവശ്യപ്പെട്ടു.

ഡ്രൈവർ ഇത്രയും തുക നൽകാൻ സാധിക്കില്ലായെന്ന് വിഷമം പറഞ്ഞതിനെ തുടർന്ന് കൈക്കൂലി തുക ഒന്‍പതിനായിരം രൂപയായി കുറച്ചുനൽകി. ആദ്യഗഡുവായി നാലായിരം രൂപ കൈപ്പറ്റുകയുംചെയ്തു. അവശേഷിക്കുന്ന അയ്യായിരം രൂപയുമായി വരുമ്പോള്‍ ലൈസൻസ് വിട്ടു നൽകാമെന്ന് അറിയിക്കുകയായിരുന്നു. പരാതിക്കാരൻ അന്നത്തെ ഇടുക്കി വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ആയിരുന്ന അലക്സ് എം വർക്കിയെ കണ്ട് പരാതി പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി രണ്ടാം ഗഡുവായ 5,000 രൂപ കൊടുത്തുവിട്ടു.

പൈനാവിൽ വച്ച് ഈ പണം വാങ്ങവെ സോവിരാജിനെ കൈയോടെ പിടികൂടി. ഈ സംഭവത്തില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് സോവിരാജ് കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂവാറ്റുപുഴ വിജിലൻസ് കോടതി രണ്ടുവർഷം തടവിനും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. ഇടുക്കി വിജിലൻസ് യൂണിറ്റ് മുൻ ഡി.വൈ.എസ്.പി പി. റ്റി. കൃഷ്ണൻകുട്ടിയാണ് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ സരിത വി. എ ഹാജരായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എല്‍ജെഡി സംസ്ഥാന ഘടകം ആര്‍ജെഡിയില്‍ ലയിച്ചു, എംവി ശ്രേയാംസ്കുമാര്‍ സംസ്ഥാന പ്രസിഡൻറ്

Next Post

വീട് വാർക്കുന്നതിനിടെ തെന്നി താഴേക്ക് വീണു, കെട്ടിട നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
വീട് വാർക്കുന്നതിനിടെ തെന്നി താഴേക്ക് വീണു, കെട്ടിട നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

വീട് വാർക്കുന്നതിനിടെ തെന്നി താഴേക്ക് വീണു, കെട്ടിട നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

എയര്‍പോര്‍ട്ട് കാര്‍പാര്‍ക്കിങ് ഏരിയയില്‍ നമ്പറില്ലാത്ത വാഹനം; വമ്പന്മാരെ വരെ കുടുക്കിയ വിവരം കിട്ടിയത് അവിടെ

എയര്‍പോര്‍ട്ട് കാര്‍പാര്‍ക്കിങ് ഏരിയയില്‍ നമ്പറില്ലാത്ത വാഹനം; വമ്പന്മാരെ വരെ കുടുക്കിയ വിവരം കിട്ടിയത് അവിടെ

ഹാർബറിൽ മത്സ്യബന്ധന ബോട്ടില്‍ ഇടിമിന്നലേറ്റു; നാല് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്, ഉപകരണങ്ങള്‍ കത്തിനശിച്ചു

ഹാർബറിൽ മത്സ്യബന്ധന ബോട്ടില്‍ ഇടിമിന്നലേറ്റു; നാല് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്, ഉപകരണങ്ങള്‍ കത്തിനശിച്ചു

മലയാളി ഉംറ തീർഥാടക മക്കയിൽ മരിച്ചു

മലയാളി ഉംറ തീർഥാടക മക്കയിൽ മരിച്ചു

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇതിലും വലിയ സന്തോഷ വാര്‍ത്തയില്ല; സ്ക്രീനിലെ സ്ക്രാച്ച് ഒരു വിഷയമാകില്ല

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇതിലും വലിയ സന്തോഷ വാര്‍ത്തയില്ല; സ്ക്രീനിലെ സ്ക്രാച്ച് ഒരു വിഷയമാകില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021