കോഴിക്കോട് : പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസില്‍ ഏഴ് പേര് അറസ്റ്റില്‍. സ്ത്രീ ഉള്‍പ്പെടെയുള്ള സംഘമാണ് അറസ്റ്റിലായത്. പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് വരന്റെ ബന്ധുവിനെ ആക്രമിച്ച കേസിലാണ് വധുവിന്റെ അച്ഛനും അമ്മയും ഉള്‍പ്പെടെ ഏഴ് പേരെ പിടികൂടിയത്. ഈ മാസം പന്ത്രണ്ടിന് കോഴിക്കോട് വെള്ളിമാടുകുന്ന് വച്ചായിരുന്നു ആക്രമണം ഉണ്ടായത്. വിവാഹത്തിന് പിന്തുണ നല്‍കിയതിന്റെ പേരിലാണ് വരന്റെ ബന്ധുവിനെ അക്രമിക്കാന്‍ വധുവിന്റെ കുടുംബം ക്വട്ടേഷന്‍ നല്‍കിയത്. വധുവിന്റെ അമ്മ അജിത, അച്ഛന് അനിരുദ്ധന് ഉള്‍പ്പെടെയാണ് അറസ്റ്റിലായത്.