• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രണയനൈരാശ്യം ; ഡ്യൂട്ടി സമയത്ത് നഴ്‌സിനെ കൊലപ്പെടുത്തി യുവാവ്

by Web Desk 01 - News Kerala 24
February 12, 2022 : 11:30 am
in India, News
Reading Time: 1 min read
0
A A
0
പ്രണയനൈരാശ്യം ; ഡ്യൂട്ടി സമയത്ത് നഴ്‌സിനെ കൊലപ്പെടുത്തി യുവാവ്

ഭോപ്പാല്‍ : മധ്യപ്രദേശില്‍ ഡ്യൂട്ടിയിലായിരുന്ന നേഴ്‌സിനെ യുവാവ് വെടിവെച്ച്‌ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നേഴ്സിനെയാണ് വ്യാഴാഴ്ച പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവാവ് വെടിവെച്ച്‌ കൊന്നത്. 23കാരിയായ നേഹ ചന്ദേല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. 28കാരനായ അക്രമി റിതേഷ് ശാക്യ കുറ്റം സമ്മതിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി ഇതേ ആശുപത്രിയില്‍ വാര്‍ഡ് ബോയിയായി ജോലി ചെയ്തുവരികയാണ് റിതേഷ്. രണ്ട് കുട്ടികളുടെ പിതാവായ റിതേഷിന് മെയ് മാസത്തില്‍ വിവാഹം നിശ്ചയിച്ചിട്ടുള്ള നേഹയോട് പ്രണയമുണ്ടായിരുന്നു. ഫെബ്രുവരി 14ന് ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞതില്‍ പ്രകോപിതനായ റിതേഷ് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ നഴ്സിംഗ് റൂമിലേക്ക് അതിക്രമിച്ച്‌ പ്രവേശിക്കുകയായിരുന്നു.

ഉടന്‍ തന്നെ റിതേഷ് തന്റെ പക്കലുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച്‌ നേഹയെ വെടിവെച്ചു. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ യുവതി മരിച്ചതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് റിതേഷ് അവിടെ നിന്ന് രക്ഷപ്പെടുകയും പിന്നീട് പോലീസിന് മുന്നില്‍ കീഴടങ്ങുകയും ചെയ്തു. ഒരു ജലാശത്തില്‍ ഉപേക്ഷിച്ച തോക്ക് പോലീസ് കണ്ടെടുത്തു. വിവാഹനിശ്ചയത്തിന്റെ പേരില്‍ അടുത്തിടെ പെണ്‍കുട്ടിയും യുവാവും തമ്മില്‍ വഴക്കുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. വെടിയൊച്ച കേട്ടില്ല എന്നാണ് ആശുപത്രി ജീവനക്കാര്‍ വെളിപ്പെടുത്തുന്നത്. പിന്നീട് ഡ്യൂട്ടിക്കേത്തിയ മറ്റ് ജീവനക്കാര്‍ മുറിയില്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന് അവരാണ് അധികൃതരെ വിവരം അറിയിച്ചത്. പെണ്‍കുട്ടിയുമായി തനിക്ക് പ്രണയബന്ധമുണ്ടായിരുന്നെന്നും അടുത്തിടെ പെണ്‍കുട്ടിയുടെ വിവാഹനിശ്ചയത്തില്‍ മനംനൊന്താണ് കൊലപാതകം നടത്താന്‍ തീരുമാനിച്ചതെന്നും പ്രതി സമ്മതിച്ചതായി പോലീസ് സൂപ്രണ്ട് ശൈലേന്ദ്ര സിംഗ് ചൗഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിനീത അഞ്ചാമത്തെ ഇര, മുമ്പ് നാല് കൊലപാതകം നടത്തി ; പ്രതി ആരുവായ്മൊഴി രാജേന്ദ്രന്‍ കൊടും കുറ്റവാളി

Next Post

തൃശൂരിൽ പുതിയ പാളം ഘടിപ്പിച്ചു ; ഇരുവരി ഗതാഗതം ഉടൻ – ട്രെയിൻ സമയങ്ങളിൽ മാറ്റം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തൃശൂരിൽ പുതിയ പാളം ഘടിപ്പിച്ചു ; ഇരുവരി ഗതാഗതം ഉടൻ – ട്രെയിൻ സമയങ്ങളിൽ മാറ്റം

തൃശൂരിൽ പുതിയ പാളം ഘടിപ്പിച്ചു ; ഇരുവരി ഗതാഗതം ഉടൻ - ട്രെയിൻ സമയങ്ങളിൽ മാറ്റം

ഹിജാബ് വിവാദം ; മൈസൂരിൽ പ്രതിഷേധങ്ങൾക്ക് വിലക്ക് – നിരോധനാജ്ഞ

ഹിജാബ് വിവാദം ; മൈസൂരിൽ പ്രതിഷേധങ്ങൾക്ക് വിലക്ക് - നിരോധനാജ്ഞ

മദ്യ ഉപയോഗത്തിലും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളിലും കേരളം ഒന്നാമത് ; യോഗിയെ പിന്തുണച്ച് ബിജെപി

മദ്യ ഉപയോഗത്തിലും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളിലും കേരളം ഒന്നാമത് ; യോഗിയെ പിന്തുണച്ച് ബിജെപി

ജമ്മുകശ്മീരിൽ മൂന്ന് ഭീകരർ പിടിയിൽ ; ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും പിടികൂടി

ജമ്മുകശ്മീരിൽ മൂന്ന് ഭീകരർ പിടിയിൽ ; ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും പിടികൂടി

സ്വർണ്ണ വിലയിൽ വൻ കുതിപ്പ് ; ഒറ്റ ദിവസം പവന് 800 രൂപ കൂടി ; രണ്ട് വർഷത്തിനിടയിലെ എറ്റവും വലിയ വർധന

സ്വർണ്ണ വിലയിൽ വൻ കുതിപ്പ് ; ഒറ്റ ദിവസം പവന് 800 രൂപ കൂടി ; രണ്ട് വർഷത്തിനിടയിലെ എറ്റവും വലിയ വർധന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021