• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പട്ടാപ്പകല്‍ റോഡിൽ വിദ്യാര്‍ഥിനിക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റിൽ

by Web Desk 04 - News Kerala 24
August 21, 2022 : 7:39 am
in Kerala, News
Reading Time: 1 min read
0
A A
0
പട്ടാപ്പകല്‍ റോഡിൽ വിദ്യാര്‍ഥിനിക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റിൽ

വൈക്കം: കോട്ടയം തലയോലപറമ്പിൽ പ്രായപൂർത്തിയാകാത്ത വിദ്യാര്‍ഥിനിക്ക് മുൻപില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടയാര്‍ സ്വദേശി അനന്തു അനില്‍കുമാര്‍ (25) ആണ് തലയോലപ്പറമ്പ് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവാവ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത്.

സ്വാതന്ത്ര്യദിന പരേഡ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്നു വിദ്യാര്‍ത്ഥിനി. ബൈക്കിലെത്തിയ യുവാവ് പെണ്‍കുട്ടിക്ക് മുന്നിലെത്തി നടുറോഡില്‍വച്ച് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. പട്ടാപ്പകലാണ് സംഭവം നടന്നത്. ഭയന്ന പെണ്‍കുട്ടി തിരികെ സ്കൂളിലേക്ക് ഓടി. വിവരമറിഞ്ഞ് അധ്യാപകരില്‍ ചിലര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും യുവാവ് ബൈക്കില്‍ കടന്നുകളയുകയായിരുന്നു.

തുടർന്ന് സ്‌കൂള്‍ അധികൃതര്‍ തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് അനന്തു അനില്‍കുമാറാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തലയോലപ്പറമ്പ് സിഐ കെ.എസ്.ജയന്റെ ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. യുവാവിനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇതിനിടെ എന്‍എസ്എസ് ക്യാമ്പിനെത്തിയ വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നയിടത്ത് ഒളിഞ്ഞു നോക്കിയ അധ്യാപകന്‍റെ ഓഡിയോ സന്ദേശം പുറത്തായി. അധ്യാപകന്‍ പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുന്നതിന്‍റെ ശബ്ദ സന്ദേശമാണ് പുറത്തായത്. ഇടുക്കി കഞ്ഞിക്കുഴിയിലാണ് ആ‍ർഎസ്എസ് ജില്ലാ പ്രചാ‍ർ പ്രമുഖും, ബിജെപി അനുകൂല അധ്യാപക സംഘടയുടെ ജില്ലാ ഭാരവാഹിയുമായ അധ്യാപകന്‍ ഹരി ആര്‍ വിശ്വനാഥാണ് വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയത്.

കേസെടുത്തതിന് പിന്നാലെ അധ്യാപകന്‍ ക്യാമ്പിലുണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥിയെ വിളിക്കുന്നതിന്‍റെ ശബ്ദ സന്ദേശമാണ് പുറത്തായത്. ‘പോക്‌സോ കേസാണ്, അകത്ത് പോവും, ജീവിതം പോകും. എനിക്കവരെ വിളിക്കാനാവില്ല, അവരെ വിളിച്ച് പ്രശ്‌നമാക്കല്ലെയെന്ന് ഒന്ന് പറയാമോ’യെന്ന് അധ്യാപകന്‍ ചോദിക്കുന്നുണ്ട്. കഞ്ഞിക്കുഴി പോലീസ് സ്റ്റേഷൻ അതി‍ർത്തിയിലുള്ള സ്ക്കൂളിൽ വച്ചാണ് വിദ്യാ‍ത്ഥിനിക്ക് നേരെ അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയത്. പത്തനംതിട്ട സ്വദേശിയാണ് ഹരി ആ‍ർ വിശ്വനാഥ്. 12 മുതൽ 18 വരെ സ്ക്കൂളിൽ നടന്ന എൻഎസ്എസ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥിനിക്കാണ് ഹരിയിൽ നിന്നും മോശം അനുഭവമുണ്ടായത്. എന്‍എസ്എസ് ക്യാമ്പിനെത്തിയ പെൺകുട്ടികൾ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിഞ്ഞു നോക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് ഹരികുമാറിനെതിരെ പൊലീസിന് ലഭിച്ച പരാതി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗവർണർ, ലോകായുക്ത അധികാരങ്ങൾ വെട്ടാൻ ബിൽ, സഭാ സമ്മേളനം നാളെ മുതൽ; എതിർക്കാൻ പ്രതിപക്ഷം

Next Post

വരണ്ട ചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വരണ്ട ചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…

വരണ്ട ചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

പട്ടിക്കുട്ടിക്ക് ചികിത്സകിട്ടിയില്ലെന്നാരോപിച്ച് മൃഗാശുപത്രിയിൽ അക്രമം

പട്ടിക്കുട്ടിക്ക് ചികിത്സകിട്ടിയില്ലെന്നാരോപിച്ച് മൃഗാശുപത്രിയിൽ അക്രമം

ഇർഷാദിന്റെ മാതാവ് മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നൽകി

ഇർഷാദിന്റെ മാതാവ് മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നൽകി

നിശ്ചയിച്ച നിരക്കിലെ വ്യത്യാസം; മെഡിസെപ് പദ്ധതിയോട് സഹകരിക്കാതെ മുൻനിര ആശുപത്രികൾ

നിശ്ചയിച്ച നിരക്കിലെ വ്യത്യാസം; മെഡിസെപ് പദ്ധതിയോട് സഹകരിക്കാതെ മുൻനിര ആശുപത്രികൾ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കല്യാണ മേളം; ഇന്ന് രജിസ്ട്രര്‍ ചെയ്തത് 248 വിവാഹങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കല്യാണ മേളം; ഇന്ന് രജിസ്ട്രര്‍ ചെയ്തത് 248 വിവാഹങ്ങള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021