• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തെ അധിക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ തൃശൂരിൽ പരാതി

by Web Desk 04 - News Kerala 24
February 10, 2022 : 7:11 pm
in Kerala, News
Reading Time: 1 min read
0
A A
0
കേരളത്തെ അധിക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ  പ്രസ്താവനക്കെതിരെ തൃശൂരിൽ പരാതി

തൃശൂർ: കേരളത്തെ അധിക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ തൃശൂരിൽ പരാതി. യൂത്ത് കോൺഗ്രസ് ദേശീയ വക്താവ് മുഹമ്മദ് ഹാഷിമാണ് പോലീസ് മേധാവിക്ക് പരാതി നൽകിയത്. മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വരുത്തുന്നതിനും സൗഹാർദം തകർക്കണമെന്ന മുൻവിധിയോടു കൂടിയുള്ള പ്രസ്താവനയാണ് യുപി മുഖ്യമന്ത്രിയുടേതെന്ന് പരാതിയിൽ പറയുന്നു.

ദുരുദേശ്യത്തോടെയുള്ള വാക്കുകൾ കേരളത്തെ അപമാനിക്കുന്നതാണ്. കേരളത്തെയും കേരളത്തിൻറെ അഭിവൃദ്ധിയെയും കാലങ്ങളായുള്ള പ്രവർത്തന മികവുകളെയും മതേതര സൗഹാർദത്തെയും മോശമായി ചിത്രീകരിച്ച് കേരളത്തിലെ ജനങ്ങളോട് മറ്റുള്ളവർക്ക് അവമതിപ്പും ശത്രുതയുമുണ്ടാക്കി അപമാനിതമാക്കുന്നതാണ് പ്രവൃത്തി. അതിനാൽ ഇന്ത്യൻ ശിക്ഷാ നിയമം 153 എ വകുപ്പ് പ്രകാരം കേസെടുത്ത് ശിക്ഷിക്കണമെന്നാണ് പരാതി.

അഞ്ചു വർഷത്തെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയുള്ള വീഡിയോയിലാണ് യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശം. ”സൂക്ഷിച്ച് വോട്ട് ചെയ്യണം. അഞ്ചു വർഷത്തെ അദ്ധ്വാനം വെള്ളത്തിലാക്കരുത്. ഉത്തർപ്രദേശ് കശ്മീരിനെയും ബംഗാളിനെയും കേരളത്തെയും പോലെയാകാൻ താമസമുണ്ടാവില്ല. അടുത്ത അഞ്ചു കൊല്ലത്തെ നിങ്ങളുടെ സുരക്ഷയുടെ ഉറപ്പ് കൂടിയാണ് വോട്ടിംഗിലൂടെ നല്കുന്നതെന്നായിരുന്നു” യോഗിയുടെ പ്രസ്താവന.

ഈ മൂന്നു സംസ്ഥാനങ്ങളുടെ കാര്യം എന്തിന് പറയുന്നു എന്ന് യോഗി വിശദീകരിക്കുന്നില്ല. യോഗിയുടെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതിപക്ഷനേതാവും അടക്കം രംഗത്തെത്തി. യുപി കേരളത്തെ പോലെയായാൽ മികച്ച വിദ്യാഭ്യാസം ആരോഗ്യം ജീവിത നിലവാരം എന്നിവ ഉറപ്പാകാനാകുമെന്ന് പിണറായി വിജയൻ പ്രതികരിച്ചു. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള കൊലപാതകം ഉണ്ടാകില്ലെന്നും പിണറായി ട്വീറ്റ് ചെയ്തു. നിതി ആയോഗിന്റെ വികസന സൂചികയിൽ കേരളം ഒന്നാമതാണ്. ഉത്തർപ്രദേശിനെ കേരളത്തെ പോലെയാക്കണമെങ്കിൽ ബിജെപിയെ സംസ്ഥാനത്ത് പരാജയപ്പെടുത്തണമെന്ന് യെച്ചൂരിയും പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃശൂരിൽ തടവ് ചാടിയ പോക്സോ കേസ് പ്രതിയെ നാട്ടുകാർ പിടികൂടി

Next Post

യുഎഇയില്‍ 1,588 പേര്‍ക്ക് കൂടി കൊവിഡ് , അഞ്ച് മരണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുഎഇയില്‍ 1,588 പേര്‍ക്ക് കൂടി കൊവിഡ് , അഞ്ച് മരണം

യുഎഇയില്‍ 1,588 പേര്‍ക്ക് കൂടി കൊവിഡ് , അഞ്ച് മരണം

മുഖ്യമന്ത്രിയുടെ ന്യായീകരണം ലജ്ജാവഹം ;  കേരളം മൂക്കത്ത് വിരൽ വച്ചെന്നും കെ സുധാകരന്‍

മുഖ്യമന്ത്രിയുടെ ന്യായീകരണം ലജ്ജാവഹം ; കേരളം മൂക്കത്ത് വിരൽ വച്ചെന്നും കെ സുധാകരന്‍

കാഞ്ഞിരപ്പുഴയിൽ വനത്തിൽ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്തി

കാഞ്ഞിരപ്പുഴയിൽ വനത്തിൽ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്തി

പാലക്കാട് രണ്ട് പേ‍ർ മരിച്ച അപകടം :  ഡ്രൈവറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി

പാലക്കാട് രണ്ട് പേ‍ർ മരിച്ച അപകടം : ഡ്രൈവറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി

ഗുരുവായൂർ ആനയോട്ടം തിങ്കളാഴ്ച

ഗുരുവായൂർ ആനയോട്ടം തിങ്കളാഴ്ച

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021