കോട്ടയം ∙ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനു മുന്നിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. വാഗമണ്‍ കച്ചിറയില്‍ ജോജി സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം.പാലാ ഭാഗത്തേയ്ക്കു പോവുകയായിരുന്ന മിനി ലോറിയും ബൈക്കും ഇടിച്ചാണ് അപകടമുണ്ടായത്. മൂവാറ്റുപുഴയില്‍ ബന്ധുവീട്ടിൽനിന്നു തിരികെ വരികയായിരുന്നു ജോജി. പരുക്കേറ്റ ജോജിയെ ഈരാറ്റുപേട്ടയിലും തുടര്‍ന്ന് പാലാ ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. പിതാവ് പരേതനായ സെബാസ്റ്റ്യൻ. സഹോദരങ്ങൾ: ജിനോ, ജീന.