ലക്നൗ: ഉത്തർപ്രദേശിലെ അയോധ്യയിലെ സരയൂ നദിയിൽ ഷർട്ടില്ലാതെ ബൈക്ക് ഓടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആളുകൾ കുളിക്കുന്നതിനിടയിലൂടെയാണ് യുവാവ് ബൈക്ക് ഓടിച്ചത്. സ്ഥലത്തുണ്ടായിരുന്ന ആൾ എടുത്ത ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അയോധ്യ പൊലീസ് യുവാവിനെതിരെ നടപടിയെടുത്തത്.
സ്റ്റണ്ട് ബൈക്കിങ്, ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കൽ, അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കാതിരിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പുണ്യ നദിയായാണ് അയോധ്യയിലെ സരയു നദി കണക്കാക്കപ്പെടുന്നത്. രാജ്യത്തുടനീളമുള്ള നിരവധി വിനോദസഞ്ചാരികൾ നദിയിൽ കുളിക്കാനായി എത്താറുണ്ട്.