യുട്യൂബർമാർക്ക് തങ്ങളുടെ വിഡിയോകളിൽ നിന്നു വരുമാനം നേടുന്നതിനായി ‘യുട്യൂബ് പാർട്നർ പ്രോഗ്രാമി’ൽ ചേരാനുള്ള നിബന്ധനകളിൽ കമ്പനി ഇളവു വരുത്തി. കുറഞ്ഞത് 1000 സബ്സ്ക്രൈബർമാർ, ഒരു വർഷത്തിനിടെ 4,000 മണിക്കൂർ വാച്ച് അവർ, അല്ലെങ്കിൽ 90 ദിവസത്തിനിടെ ഒരു കോടി ഷോട്സ് വ്യൂ എന്നിവയാണ് നിലവിലുള്ള നിബന്ധനകൾ.
എന്നാൽ, പുതുക്കിയ നിബന്ധന പ്രകാരം, കുറഞ്ഞത് 500 സബ്സ്ക്രൈബർമാർ, 90 ദിവസത്തിനിടെ കുറഞ്ഞത് 3 അപ്‌ലോഡുകൾ, ഒരു വർഷത്തിനിടെ 3,000 മണിക്കൂർ വാച്ച് അവർ, അല്ലെങ്കിൽ 90 ദിവസത്തിനിടെ 30 ലക്ഷം ഷോട്സ് വ്യൂ എന്നിവ മതി. നിലവിൽ യുഎസ്, യുകെ, കാനഡ തുടങ്ങിയ ഏതാനും രാജ്യങ്ങളിൽ അവതരിപ്പിച്ച ഇളവ് വൈകാതെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലും അവതരിപ്പിക്കും.