• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, December 23, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

സച്ചി സംവിധായകൻ, സൂര്യ, അജയ് ദേവ്ഗൺ നടന്മാർ, അപർണ ബാലമുരളി നടി, നഞ്ചിയമ്മ ഗായിക

by Web Desk 04 - News Kerala 24
July 22, 2022 : 5:43 pm
0
A A
0
സച്ചി സംവിധായകൻ, സൂര്യ, അജയ് ദേവ്ഗൺ നടന്മാർ, അപർണ ബാലമുരളി നടി, നഞ്ചിയമ്മ ഗായിക

68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് മിന്നും നേട്ടം. മികച്ച സംവിധായകനും നടിക്കും സഹനടനും പിന്നണി ഗായികയ്ക്കും ഉൾപ്പടെ 11 പുരസ്കാരങ്ങളാണ് മലയാളം നേടിയത്. മികച്ച സംവിധായകനുള്ള പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചി നേടി.

മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവ്ഗണും പങ്കിട്ടു. സൂരരൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിയായി അപർണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോനാണ് മികച്ച സഹനടൻ. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മ നേടി. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിനു ലഭിച്ചു. മികച്ച സംഘട്ടനസംവിധാനത്തിന് അയ്യപ്പനും കോശിയും പുരസ്കാരം നേടി.

2020–ൽ പുറത്തിറങ്ങിയ 295 ഫീച്ചർ സിനിമകളും 105 നോൺ ഫീച്ചർ സിനിമകളുമാണ് പുരസ്കാരത്തിനായി മത്സരിച്ചത്. നിർമാതാവും സംവിധായകനുമായ വിപുൽ‌ ഷാ ആയിരുന്നു ജൂറി ചെയർമാൻ. അനൂപ് രാമകൃഷ്ണൻ എഴുതി മലയാള മനോരമ പുറത്തിറക്കിയ ‘എംടി അനുഭവങ്ങളുടെ പുസ്തകം’ എന്ന പുസ്തകത്തിന് മികച്ച സിനിമാഗ്രന്ഥത്തിനുള്ള പ്രത്യേക പരാമർശം ലഭിച്ചു. മലയാളി ഛായാഗ്രാഹകനായ നിഖിൽ എസ് പ്രവീൺ മികച്ച നോൺ ഫീച്ചർ സിനിമ ഛായാഗ്രാഹകനുള്ള പുരസ്കാരം നേടി. ഫിലിം ഫ്രണ്ട്‌ലി സ്റ്റേറ്റിനുള്ള പുരസ്കാരം മധ്യപ്രദേശ് നേടി. ഉത്തർപ്രദേശും ഉത്തരാഖണ്ഡും ഇൗ വിഭാഗത്തിൽ പ്രത്യേക പരാമർശം നേടി. സംവിധായകൻ പ്രിയദർശൻ അധ്യക്ഷനായ ജൂറിയാണ് ഇൗ പുരസ്കാരങ്ങൾ തിരഞ്ഞെടുത്തത്.

പുരസ്കാരപ്പട്ടിക ഇങ്ങനെ:

മികച്ച ഫീച്ചർ സിനിമ: സൂരരൈ പോട്ര്

‌മികച്ച സംവിധായകൻ: സച്ചി (അയ്യപ്പനും കോശിയും)

മികച്ച നടൻ: സൂര്യ (സൂരരൈ പോട്ര്) അജയ് ദേവഗൺ (താനാജി ദ് അൺസങ് വാരിയർ)

മികച്ച നടി: അപർണ ബാലമുരളി (സൂരരൈ പോട്ര്)

ജനപ്രിയ ചിത്രം: താനാജി ദ് അൺസങ് വാരിയർ (സംവിധായകൻ: ഒാം റൗത്)

മികച്ച കുട്ടികളുടെ ചിത്രം: സുമി

സിനിമ പുതുമുഖ സംവിധായകൻ: മ‍ഡോണേ അശ്വിൻ (മണ്ടേല)

മികച്ച സഹനടൻ: ബിജു മേനോൻ (അയ്യപ്പനും കോശിയും)

മികച്ച സഹനടി: ലക്ഷ്മിപ്രിയ ചന്ദ്രമൗലി

മികച്ച പിന്നണിഗായകൻ: രാഹുൽ ദേശ്പാണ്ഡെ

മികച്ച പിന്നണിഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)

മികച്ച ഛായാഗ്രഹണം: സുപ്രതീം ബോൽ (അവിജാത്രിക്)

മികച്ച തിരക്കഥ: ശാലിനി ഉഷ നായർ, സുധ കൊങ്കാര (സൂരരൈ പോട്ര്)

മികച്ച സംഭാഷണം: മഡോണെ അശ്വിൻ (മണ്ടേല)

മികച്ച എഡിറ്റിംഗ്: ശ്രീകർ പ്രസാദ്

മികച്ച പ്രൊഡക്ഷൻ ഡിസൈൻ: അനീസ് നാടോടി (കപ്പേള)

മികച്ച വസ്ത്രാലങ്കാരം: നചികേത് ബർവേ, മഹേഷ് ഷെർല (താനാജി ദ് അൺസങ് വാരിയർ)

മികച്ച ചമയം: ടിവി രാം ബാബു (നാട്യം)

മികച്ച സംഗീത സംവിധാനം: എസ് തമൻ (അല വൈകുന്ദാപുരമലു)

മികച്ച പശ്ചാത്തല സംഗീതം: ജി.വി പ്രകാശ് കുമാർ (സൂരരൈ പോട്ര്)

മികച്ച ഗാനരചന: മനോഡജ് മുൻതാഷീർ

മികച്ച നൃത്ത സംവിധാനം: സന്ധ്യ രാജു (നാട്യം)

മികച്ച സംഘട്ടന സംവിധാനം: മാഫിയ ശശി, രാജേശേഖർ, സുപ്രീം സുന്ദർ (അയ്യപ്പനും കോശിയും)

പ്രത്യേക ജൂറി പുരസ്കാരം / പ്രത്യേക പരാമർശം: വാങ്ക് (മലയാളം)

മികച്ച മലയാള സിനിമ: തിങ്കളാഴ്ച നിശ്ചയം ( പ്രസന്ന ഹെഡ്ഗെ)

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആകാശം കീഴടക്കാൻ അകാസ ; ഓഗസ്റ്റ് 7ന് ആദ്യ സർവീസ്, ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

Next Post

യുവജനങ്ങൾക്ക് നിർബന്ധിത സൈനിക സേവനത്തിന് പദ്ധതിയില്ല: കേന്ദ്രമന്ത്രി

Related Posts

‘മക്കൾക്ക് ഒരച്ഛനെ കിട്ടി’; നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരാകുന്നു

‘മക്കൾക്ക് ഒരച്ഛനെ കിട്ടി’; നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരാകുന്നു

October 30, 2024
യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

സിദ്ദിഖിനെ കുരുക്കാന്‍ പൊലീസ്; വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ്; അറസ്റ്റ് ചെയ്യാന്‍ നീക്കം

September 24, 2024
‘രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒന്നുമല്ലാതായിപ്പോയത്’; നിരാശ പങ്കുവച്ച് ലോകേഷ് കനകരാജ്

‘രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒന്നുമല്ലാതായിപ്പോയത്’; നിരാശ പങ്കുവച്ച് ലോകേഷ് കനകരാജ്

September 19, 2024
ഗായകന്‍ മനോയുടെ രണ്ട് മക്കളും ഒളിവില്‍; വല വിരിച്ച് പൊലീസ്

ഗായകന്‍ മനോയുടെ രണ്ട് മക്കളും ഒളിവില്‍; വല വിരിച്ച് പൊലീസ്

September 13, 2024
ലൈംഗിക പീഡനക്കേസിൽ ആരോപിതൻ, കെ പോപ് ബാൻഡ് വിട്ട് എൻസിടി ഗായകൻ ടെയ് ഇൽ

ലൈംഗിക പീഡനക്കേസിൽ ആരോപിതൻ, കെ പോപ് ബാൻഡ് വിട്ട് എൻസിടി ഗായകൻ ടെയ് ഇൽ

August 29, 2024
യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

August 25, 2024
Next Post
യുവജനങ്ങൾക്ക് നിർബന്ധിത സൈനിക സേവനത്തിന് പദ്ധതിയില്ല: കേന്ദ്രമന്ത്രി

യുവജനങ്ങൾക്ക് നിർബന്ധിത സൈനിക സേവനത്തിന് പദ്ധതിയില്ല: കേന്ദ്രമന്ത്രി

സ്വാതന്ത്ര്യദിനം ആഘോഷമാക്കാൻ സിപിഎം ; പാർട്ടി ഓഫിസുകളിൽ ദേശീയ പതാക ഉയർത്തും

സ്വാതന്ത്ര്യദിനം ആഘോഷമാക്കാൻ സിപിഎം ; പാർട്ടി ഓഫിസുകളിൽ ദേശീയ പതാക ഉയർത്തും

വിചാരണയ്ക്കിടെ ഒരു ഫോട്ടോ കാണാനില്ല; ലാത്‌വിയൻ യുവതിയുടെ കേസിൽ നാടകീയ രംഗങ്ങൾ

വിചാരണയ്ക്കിടെ ഒരു ഫോട്ടോ കാണാനില്ല; ലാത്‌വിയൻ യുവതിയുടെ കേസിൽ നാടകീയ രംഗങ്ങൾ

ജലീൽ പ്രോട്ടോക്കോൾ ലംഘിച്ചു; എംഎൽഎ ആയി തുടരാൻ യോഗ്യതയില്ല: കെ.സുരേന്ദ്രൻ

ജലീൽ പ്രോട്ടോക്കോൾ ലംഘിച്ചു; എംഎൽഎ ആയി തുടരാൻ യോഗ്യതയില്ല: കെ.സുരേന്ദ്രൻ

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് 5 ദിവസം ; തകര്‍ന്നടിഞ്ഞ് യുപിയിലെ എക്‌സ്പ്രസ് വേ

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് 5 ദിവസം ; തകര്‍ന്നടിഞ്ഞ് യുപിയിലെ എക്‌സ്പ്രസ് വേ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In