• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജലീൽ പ്രോട്ടോക്കോൾ ലംഘിച്ചു; എംഎൽഎ ആയി തുടരാൻ യോഗ്യതയില്ല: കെ.സുരേന്ദ്രൻ

by Web Desk 04 - News Kerala 24
July 22, 2022 : 6:25 pm
in Kerala, News
Reading Time: 1 min read
0
A A
0
ജലീൽ പ്രോട്ടോക്കോൾ ലംഘിച്ചു; എംഎൽഎ ആയി തുടരാൻ യോഗ്യതയില്ല: കെ.സുരേന്ദ്രൻ

തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരിക്കെ കേരളത്തിലെ ഒരു പത്രം നിരോധിക്കണം എന്നാവശ്യപ്പെട്ടു വിദേശ രാജ്യത്തേക്കു കത്തെഴുതിയ കെ.ടി.ജലീലിന്റെ നടപടി പ്രോട്ടോക്കോൾ ലംഘനമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു നിമിഷം പോലും എംഎൽഎയായി തുടരാൻ അദ്ദേഹത്തിന് അവകാശമില്ലെന്നും വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.

രാജ്യത്തെ ഒരു സംസ്ഥാനത്തിലെ മന്ത്രിക്കും ഇങ്ങനെ കത്തെഴുതാൻ അവകാശമില്ല. വിദേശ കോൺസുലേറ്റുമാരുമായും വിദേശത്തെ ഭരണാധികാരികളുമായും കേന്ദ്രവിദേശകാര്യ വകുപ്പിന്റെ അനുമതിയോടെയല്ലാതെ ഒരു ബന്ധവും പാടില്ലെന്ന ചട്ടമാണു ജലീൽ ലംഘിച്ചത്. രാജിവച്ചില്ലെങ്കിൽ നിയമസഭാംഗത്വം റദ്ദാക്കാൻ മുഖ്യമന്ത്രി തയാറാകണം. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ജലീൽ ബന്ധം പുലർത്തിയിരുന്നുവെന്നു തെളിഞ്ഞതാണ്. ഈന്തപ്പഴത്തിന്റെ മറവിൽ അദ്ദേഹം സ്വർണം കടത്തിയെന്ന കേസ് നിലവിലുണ്ട്. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നതു പതിവാക്കിയ വ്യക്തിയാണു ജലീൽ.

സ്വപ്ന സുരേഷിന്റെ മൊഴിയിൽ പറഞ്ഞ ഒരു കാര്യം അദ്ദേഹം സമ്മതിച്ചു കഴിഞ്ഞു. മറ്റ് കാര്യങ്ങൾ കൂടി അന്വേഷിച്ച് സത്യം തെളിയണം. ജലീലിന്റെ മതേതരത്വം മുഖംമൂടി മാത്രമാണ്. അതുകൊണ്ടാണ് രാജ്യത്തെ നിയമങ്ങളെ അദ്ദേഹം ബഹുമാനിക്കാത്തത്. സ്വർണക്കടത്ത് കേസിൽ ഇഡി അന്വേഷണം തടസ്സപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിച്ചതുകൊണ്ടാണ് കേസ് ബെംഗളൂരുവിലേക്ക് മാറ്റാൻ ഇഡി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇഡി അന്വേഷിക്കേണ്ട കാര്യമില്ലെന്നു പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കാനാണ്.

ഇവർ രണ്ടുപേരും ഒത്തുതീർപ്പുകാരാണെന്നു വ്യക്തമായിരിക്കുകയാണ്. തന്നെ സഹായിച്ചതിനാൽ മുഖ്യമന്ത്രി പരസ്യമായി സതീശനെ പ്രശംസിച്ചിരിക്കുന്നു. കെ.സുധാകരനും ഇതേ നിലപാടാണോയെന്നു വ്യക്തമാക്കണം. സ്വർണക്കടത്തിൽ ഇഡി അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരാണു കോൺഗ്രസുകാർ. അപ്പോൾ പ്രതിപക്ഷ നേതാവ് സിബിഐയാണ് അന്വേഷിക്കേണ്ടത് എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? സംസ്ഥാന സർക്കാർ പ്രതിരോധത്തിലായി നിൽക്കുമ്പോഴാണ് അവരെ സഹായിക്കാൻ സതീശൻ വരുന്നത്. പിണറായി വിജയൻ സർക്കാരിനു സതീശൻ കൈത്താങ്ങാവുകയാണ്.

കോടതിയിൽനിന്നും തൊണ്ടിമുതൽ കട്ട് അതിൽ കൃത്രിമം കാണിച്ച്, ലഹരികടത്തിയ വിദേശ പൗരനെ മന്ത്രി ആന്റണി രാജു രക്ഷിച്ചെന്നു വ്യക്തമായിരിക്കുകയാണ്. കോടതിയെ പോലും വഞ്ചിക്കുന്ന മന്ത്രിമാരാണു കേരളത്തിലുള്ളത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും ദ്രൗപദി മുർമുവിന് ലഭിച്ച വോട്ട് ആകസ്മികമല്ല. സംസ്ഥാനത്തെ എല്ലാ എംപിമാർക്കും എംഎൽഎമാർക്കും ബിജെപി കത്തയച്ചിരുന്നു. സാമൂഹ്യനീതിക്ക് വേണ്ടിയാണു മുർമുവിനു വേണ്ടി കത്തയച്ചത്.

ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തുനിന്നും മുർമുവിനു വോട്ട് കിട്ടി. ദേശീയ താൽപര്യത്തിനൊപ്പം നിൽക്കുന്നവർ കേരളത്തിലുമുണ്ടെന്നു മനസ്സിലായി. കേരളത്തിലെ രാഷ്ട്രീയവും ദേശീയ രാഷ്ട്രീയത്തിനൊപ്പം മാറാൻ ഇനി അധികസമയം വേണ്ടിവരില്ലെന്നതിന്റെ സൂചനയാണിതെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന ഉപാധ്യക്ഷൻ സി.ശിവൻകുട്ടി, ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പൂങ്കുളം സതീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിചാരണയ്ക്കിടെ ഒരു ഫോട്ടോ കാണാനില്ല; ലാത്‌വിയൻ യുവതിയുടെ കേസിൽ നാടകീയ രംഗങ്ങൾ

Next Post

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് 5 ദിവസം ; തകര്‍ന്നടിഞ്ഞ് യുപിയിലെ എക്‌സ്പ്രസ് വേ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് 5 ദിവസം ; തകര്‍ന്നടിഞ്ഞ് യുപിയിലെ എക്‌സ്പ്രസ് വേ

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് 5 ദിവസം ; തകര്‍ന്നടിഞ്ഞ് യുപിയിലെ എക്‌സ്പ്രസ് വേ

വടകര കസ്റ്റഡി മരണം: എസ്.ഐ അടക്കം മൂന്ന് പൊലീസുകാർക്ക് സസ്‍പെൻഷൻ

വടകര കസ്റ്റഡി മരണം: എസ്.ഐ അടക്കം മൂന്ന് പൊലീസുകാർക്ക് സസ്‍പെൻഷൻ

അട്ടപ്പാടി മധുവധക്കേസ്: നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരം- വി.എം. സുധീരൻ

അട്ടപ്പാടി മധുവധക്കേസ്: നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരം- വി.എം. സുധീരൻ

നേട്ടം കാണാൻ സച്ചിയില്ലാത്തതിൽ വിഷമം -ബിജു മേനോൻ, അർപ്പിച്ച വിശ്വാസത്തിന് നന്ദി -അപർണ

നേട്ടം കാണാൻ സച്ചിയില്ലാത്തതിൽ വിഷമം -ബിജു മേനോൻ, അർപ്പിച്ച വിശ്വാസത്തിന് നന്ദി -അപർണ

ടിക്ക് ടോക്ക് അപകടരമായ വിഡിയോകൾ പ്രോത്സാഹിപ്പിക്കുന്നെന്ന് പരാതി

ടിക്ക് ടോക്ക് അപകടരമായ വിഡിയോകൾ പ്രോത്സാഹിപ്പിക്കുന്നെന്ന് പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021